Category: പേരാമ്പ്ര

Total 1026 Posts

പേരാമ്പ്ര കല്ലോട് കാരപ്പറമ്പത്ത് കല്ല്യാണി അന്തരിച്ചു

പേരാമ്പ്ര: കല്ലോട് കാരപ്പറമ്പത്ത് കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കാരപ്പറമ്പത്ത് കുഞ്ഞിരാമന്‍. മക്കള്‍: കെ.പി.കരുണാകരന്‍ (പ്രവാസി കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി), ദേവി, സതി. മരുമക്കള്‍: കീഴില്ലത്ത് കുഞ്ഞിരാമന്‍ (കല്ലോട്), സി.കെ.വാസു (കുറ്റ്യാടി), പുഷ്പലത (കുറ്റ്യാടി). സഞ്ചയനം: വ്യാഴാഴ്ച.

വടകരയില്‍ വണ്‍വെയിലൂടെ വന്ന ബൈക്ക് യാത്രക്കാരനെ തടഞ്ഞ വനിത ഹോം ഗാര്‍ഡിനെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ച സംഭവം; പേരാമ്പ്ര സ്വദേശിയായ യുവാവ് അറസ്റ്റില്‍

വടകര: ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന വനിത ഹോം ഗാര്‍ഡിനെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പേരാമ്പ്ര ആവള പൗര്‍ണമിയില്‍ സുനിലാണ് അറസ്റ്റില്‍ ആയത്. എടോടി ജങ്ക്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഹോം ഗാര്‍ഡിനാണ് പരിക്കേറ്റത്. പുതിയ സ്റ്റാന്റ് ഭാഗത്ത് നിന്ന് എടോടി ഭാഗത്തേക്ക് ദിശ തെറ്റിച്ച് ബൈക്കില്‍ വന്ന സുനില്‍ കുമാറിനെ തടയുന്നതിനിടെ ഹോം ഗാര്‍ഡിന്റ കാലില്‍

കാവിലുംപാറയിൽ നാടൻ വാറ്റുകേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്; 230 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കുറ്റ്യാടി: കുറ്റ്യാടി കാവിലുംപാറയിൽ നാടൻ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ് നടത്തി. കാവിലുംപാറയിലെ കരിങ്ങാട്ട് നിന്നും 230 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ ഭാഗത്ത് തോട്ടിൽ നിന്നാണ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ പ്രമോദ് പുളിക്കൽ, ഉനൈസ്, സുരേഷ് കുമാർ, ഷിരാജ് എന്നിവരടങ്ങിയ

യുവാക്കളെയും സ്കൂൾ വിദ്യാർഥികൾകളെയും കേന്ദ്രീകരിച്ച് ലഹരി വില്പന; പേരാമ്പ്ര മുളിയങ്ങലിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

പേരാമ്പ്ര: മുളിയങ്ങൽ കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുളിയങ്ങലിൽ വാടകക്ക് താമസിക്കുന്ന ജിയാവുൾ ഹഖ് (40) ആണ് പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതി കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽപന നടത്തുന്നതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാളെ പോലീസ്

മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ്‌ മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള ബൈക്ക് യാത്രയ്ക്കിടയിൽ കൈചെയിൻ നഷ്ടപ്പെട്ടതായി പരാതി

മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ്‌ മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള യാത്രയ്ക്കിടയിൽ കൈ ചെയിൻ നഷ്ടപ്പെട്ടതായി പരാതി. മേപ്പയ്യൂർ സ്വദേശിനിയുടെ മുക്കാൽ പവൻ വരുന്ന കൈ ചെയിനാണ് നഷ്ടപ്പെട്ടത്. ഇന്നലെ (1 ഫെബ്രുവരി 2025 ) വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിലാണ് സലഫി സ്റ്റോപ്പ്‌ മുതൽ പേരാമ്പ്ര ടൗൺ വരെ യാത്ര

പേരാമ്പ്ര കടിയങ്ങാട് ഏരംതോട്ടത്തിൽ കണാരൻ അന്തരിച്ചു

പേരാമ്പ്ര: കടിയങ്ങാട് ഏരംതോട്ടത്തിൽ (മഹിമ) കണാരൻ അന്തരിച്ചു. നൂറ് വയസായിരുന്നു ഭാര്യ: പരേതയായ ചിരുത മക്കൾ: കുമാരൻ, ശ്രീധരൻ, സരോജിനി, സുജാത. മരുമക്കൾ: ഇന്ദിര(പാലേരി), സുമ (കക്കട്ടിൽ), കൃഷ്ണൻ (മേപ്പയൂർ), ബാലകൃഷ്ണൻ (പന്തിരിക്കര) സഹോദരങ്ങൾ: ചിരുത, പരേതരായ കണ്ണൻ, രാമൻ, അപ്പു, കുഞ്ഞമ്മ. Description: Perambra Kadiyangad Kanaran passed away

പേരാമ്പ്ര വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; കേസെടുത്ത് പോലീസ്

പേരാമ്പ്ര: വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ അജ്ഞാതര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. ഡിവൈഎഫ്‌ഐ കരുവണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗം ജഗന്റെ വീടിനു നേരെയാണ് അക്രമം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് പുറത്തിറങ്ങി നോക്കുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവ സമയം ജ​ഗനും അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഉഗ്രശേഷിയുള്ള

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; തിക്കോടി പെരുമാൾപുരം സ്വദേശിയിൽ നിന്നുൾപ്പെടെ കൊയിലാണ്ടി എക്സെെസ് കണ്ടെടുത്തത് 77 കുപ്പി മദ്യം

കൊയിലാണ്ടി: രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്സെെസ് നടത്തിയ പരിശോധനയിൽ പിടികൂടിയത് 77 കുപ്പി മാഹി മദ്യം. തിക്കോടി പെരുമാൾപുരം സ്വദേശിയിൽ നിന്നും പയ്യോളി ഇരിങ്ങലിൽ പണിതീരാത്ത വീട്ടിൽ നിന്നുമായാണ് മദ്യം കണ്ടെടുത്തത്. അനധികൃതമായി കെെവശംവെച്ച മാഹിമദ്യവുമായി തിക്കോടി പെരുമാൾപുരം സ്വദേശി പടിഞ്ഞാറെ തെരുവത്ത് താഴെ വീട്ടിൽ ഷൈജൻ(52) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10.40

ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് ഡവലപ്പ്‌മെന്റ് സെന്ററിന്റെ ധനശേഖരണത്തിനായി രംഗത്തിറങ്ങി വനിതാ ലീഗ്; മന്തി ചലഞ്ചിലൂടെ പണം സമാഹരിച്ച് കന്നാട്ടിയിലെ പ്രവര്‍ത്തകര്‍

പേരാമ്പ്ര: കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മ്മിക്കുന്ന ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ധനശേഖരണത്തിന് മന്തി ചലഞ്ച് നടത്തി ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടി ശാഖാ വനിതാ ലീഗ്. ജനുവരി 24 മുതല്‍ ഫെബ്രുവരി 10 വരെ വനിതാ ലീഗ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് മന്തി ചലഞ്ച് നടത്തിയത്. ശാഖാ കമ്മിറ്റിക്ക് കീഴില്‍

ബെന്യാമിന്‍ ഇന്ന് മുയിപ്പോത്ത്: ജനകീയ സാംസ്കാരിക വേദിയുടെ വീട്ടുമുറ്റ പുസ്തക ചർച്ചയില്‍ ‘മോണ്‍ട്രീഷേര്‍ ഡയറി’

പേരാമ്പ്ര: ജനകീയ സാംസ്കാരിക വേദി മുയിപ്പോത്ത് സംഘടിപ്പിക്കുന്ന വീട്ടുമുറ്റ പുസ്തക ചർച്ചയില്‍ ഇന്ന് ബെന്യാമിന്റെ ‘മോണ്‍ട്രീഷേര്‍ ഡയറി’. വൈകീട്ട് 6.30 ന് സി.ടി ഹമീദിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിക്കുന്ന പുസ്തക ചർച്ചയില്‍ ഡോ.എ.കെ അബ്ദുള്‍ ഹക്കീം പുസ്തകാവതരണം നടത്തും. ചടങ്ങില്‍ ഗ്രന്ഥകാരന്‍ ബെന്യാമിന്‍ മുഖ്യാതിഥിയാകും. സ്വിറ്റ്സര്‍ലന്‍ഡിലെ മോണ്‍ട്രീഷേര്‍ ഗ്രാമത്തില്‍ ബെന്യാമിന്‍ ചെലവിട്ട രണ്ടുമാസത്തെ അനുഭവക്കുറിപ്പുകളാണ് ‘മോണ്‍ട്രീഷേര്‍ ഡയറി’