Category: പേരാമ്പ്ര
കലോത്സവ നഗരിയില്‍ ചായങ്ങള്‍കൊണ്ട് വിസ്മയമൊരുക്കി പേരാമ്പ്രയിലെ ചിത്രകാരന്മാര്‍; ആസ്വാദകര്‍ക്ക് വിരുന്നായി ‘ദ ക്യാമ്പ്’ കൂട്ടായ്മയുടെ ചിത്രപ്രദര്‍ശനം
പേരാമ്പ്ര: ജില്ലാ കലോത്സവത്തിനെത്തുന്നവര്‍ക്കായി മനോഹരമായ ചിത്രങ്ങള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത് പേരാമ്പ്രയിലെ ചിത്രകാരന്മാര്‍. അറുപതോളം ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദ ക്യാമ്പ് (ക്രിയേറ്റീവ് ആര്‍ട്ട് മാസ്റ്റേഴ്‌സ് ഓഫ് പേരാമ്പ്ര) ആണ് മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് കലോത്സവത്തിന് പകിട്ടേകിയിരിക്കുന്നത്. ജില്ലാ കലോത്സവ സാംസ്‌കാരിക സദസ്സും വി. ക്യാമ്പ് പേരാമ്പ്രയുമാണ് കലോത്സവത്തിന്റെ പ്രധാന വേദിയായ സബര്‍മതിയ്ക്ക് സമീപം ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. പേരാമ്പ്രയിലെയും
അപ്പീലുകള്‍ക്ക് അതീതമായി ആരോഗ്യപരമായ രീതിയില്‍ വാശിയേറിയ പോരാട്ടം കാഴ്ചവയ്ക്കണമെന്ന് സ്പീക്കര്‍; പേരാമ്പ്രയില്‍ 62മത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
പേരാമ്പ്ര: 62മത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിര്‍വ്വഹിച്ചു. അപ്പീലുകള്‍ക്ക് അതീതമായി ആരോഗ്യപരമായ രീതിയില്‍ കലോത്സവത്തില്‍ മത്സരിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിയന്‍ ആദര്‍ശങ്ങളെ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുന്ന സാഹചര്യത്തില്‍ ഗാന്ധിസ്മൃതി ഉണര്‍ത്തുന്ന പേരുകളുമായാണ് വേദികള്‍ക്ക്
മേപ്പയൂർ ഹയർ ഹയർസെക്കന്ററി സ്‌ക്കൂള്‍ പ്ലസ് വൺ വിദ്യാർഥിനി നന്ദിത അന്തരിച്ചു
പേരാമ്പ്ര: പൈതോത്ത് കൊമ്പൻതറ നന്ദിത അന്തരിച്ചു. പതിനാറ് വയസായിരുന്നു. മേപ്പയൂർ ഹയർ സെക്കന്ററി സ്‌ക്കൂള്‍ പ്ലസ് വൺ വിദ്യാർഥിനിയാണ്. അച്ഛന്‍: സത്യന്‍. അമ്മ: ഷീബ (ഇഎംഎസ് ഹോസ്പിറ്റല്‍ ജീവനക്കാരി). സഹോദരൻ: അഭിനന്ദ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ സംസ്‌കരിക്കും.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഡിസംബര്‍ 5 മുതല്‍ പേരാമ്പ്രയില്‍ ഗതാഗത നിയന്ത്രണം
പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 5 മുതല്‍ 8വരെ പേരാമ്പ്രയില്‍ ഗതാഗത നിയന്ത്രണം. കുറ്റ്യാടി മുതല്‍ കോഴിക്കോട്, കോഴിക്കോട് മുതല്‍ കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോവുന്ന ലൈന്‍ ബസുകള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ ബൈപാസ് വഴി പോവേണ്ടതാണ്. വടകരയില്‍ നിന്നും ചാനിയം കടവ് വഴി വരുന്ന മുഴുവന്‍ വാഹനങ്ങളും മൊട്ടന്തറ ചേനായി
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഡിസംബര്‍ ഏഴിന് പേരാമ്പ്രയില്‍ ഒ.ടി.എസ് അദാലത്ത്
മേപ്പയ്യൂര്‍: കെ.എസ്.ഇ.ബി ലിമിറ്റഡില്‍ കുടിശ്ശികയുള്ളവര്‍ക്ക് വന്‍പലിശ ഇളവോടു കൂടി തീര്‍പ്പാക്കുന്നതിനായി പേരാമ്പ്ര ഇലക്ട്രിക്കല്‍ സബ് ഡിവിഷനില്‍ ഒ.ടി.എസ് അദാലത്ത് സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഏഴിന് നടക്കുന്ന അദാലത്തില്‍ ചക്കിട്ടപ്പാറ, പേരാമ്പ്ര, മേപ്പയ്യൂര്‍, പേരാമ്പ്ര നോര്‍ത്ത്, നടുവണ്ണൂര്‍ എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പിരിധിയില്‍ വരുന്ന കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാമെന്ന് പേരാമ്പ്ര സബ് ഡിവിഷന്‍ അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അദാലത്തില്‍
പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവല്‍ക്കരണവും; പേരാമ്പ്രയില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന് കുടിവെള്ളം ‘തണ്ണീര്‍ കൂജ’യില്‍
പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് വേദികളില്‍ കുടിവെള്ളം പകര്‍ന്നു നല്‍കാന്‍ മണ്‍ കൂജകളും മണ്‍ ക്ലാസുകളും ഒരുക്കും. പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവല്‍ക്കരണം കൂടി ലക്ഷ്യം വച്ചാണ് ‘തണ്ണീര്‍ കൂജ’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്. പരിപാടികൾ നടക്കുന്ന വേദികളിൽ എത്തുന്നവർക്കും മത്സരാർത്ഥികൾക്കും മണ്‍ കൂജകളിലും മണ്‍ ഗ്ലാസിലും കുടിവെള്ളം ലഭ്യമാക്കും. ഡിസ്പോസിബിൾ
ലഹരിക്കപ്പുറം സ്വപ്നം കാണുക; ‘ആസക്തി എന്ന മഹാരോഗം’ ക്യാമ്പയിന് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം
പേരാമ്പ്ര: കുട്ടികളെയും യുവാക്കളെയും ശാക്തീകരിച്ചു കൊണ്ട് ലഹരിക്കപ്പുറം സ്വപ്നം കാണുക എന്ന ലക്ഷ്യമിട്ട് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘ആസക്തി എന്ന മഹാരോഗം’ കാമ്പയിന് വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.അജയകുമാര്‍ വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വ്വഹിച്ചു. പ്രധാനാദ്ധ്യാപകന്‍
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണ പദ്ധിതിയിലേക്ക് ഫണ്ടും മെഡിസിന്‍ കവറും; സംഭാവന നല്‍കി എന്‍.എസ്.എസ് യൂണിറ്റ്
കൂത്താളി: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് തുണയായി കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് ആശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഫണ്ടും അശുപത്രിയിലേക്കുള്ള മെഡിസിന്‍ കവറും എന്‍.എസ്.എസ് യൂണിറ്റ് സംഭാവനയായി നല്‍കി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ദീപ്ത.കെ. ഫണ്ടും മെഡില്‍ കവറും ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബുവിന് കൈമാറി. ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി
ആവള കൈവേലി ചീരു അന്തരിച്ചു
ചെറുവണ്ണൂര്‍: ആവള കൈവേലി ചീരു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: രാജന്‍, ബീന. മരുമക്കള്‍: ഷീജ, ബാബു (കീഴ്പ്പയ്യൂര്‍). സഹോദരങ്ങള്‍: പരേതരായ കണ്ണന്‍, പൊക്കി. സംസ്‌കാരം രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.
മതേതര ഐക്യത്തിന് വേണ്ടി രാജ്യം വിധി എഴുതും: പേരാമ്പ്ര യൂത്ത് മാര്‍ച്ചില്‍ അബ്ദുസമദ് സമദാനി എം.പി
പേരാമ്പ്ര: മതേതര ഇന്ത്യ രാജ്യക്ഷേമവും ജനനന്മയും ലക്ഷ്യമിട്ട് ഐക്യത്തിനും മൈത്രിക്കും വേണ്ടി വിധിയെഴുതുമെന്ന് മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. വിദ്വേഷത്തിനെതിരെ ദുര്‍ ഭരണത്തിനെതീരെ എന്ന പ്രമേയത്തില്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച് പേരാമ്പ്ര മണ്ഡലം തല പര്യടനം ചെറിയ കുമ്പളത്ത് ഉദ്ഘാടനം