Category: പേരാമ്പ്ര

Total 1023 Posts

പേരാമ്പ്രയില്‍ മാരക ലഹരിമരുന്നായ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ ഹൈബ്രിഡ് കഞ്ചാവുമായി ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍. കോട്ടൂര്‍ തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍(23) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ആറ് മണിക്ക് വാകയാട് തിരുവോട് ഭാഗത്തുമാണ് ഇയാള്‍ പേരാമ്പ്ര എക്‌സൈസിന്റെ പിടിയിലായത്. മാരകശേഷിയുള്ള ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് യുവാവില്‍ നിന്നും കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത് യുവാവിന്റെ പേരില്‍ എന്‍ഡിപിഎസ് കേസെടുത്തു. പേരാമ്പ്ര എക്സൈസ്

വിവിധ മേഖലകളില്‍ അവാര്‍ഡ് കരസ്ഥമാക്കിയ അധ്യാപകരെ അനുമോദിച്ച് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റി

പേരാമ്പ്ര: വിവിധ മേഖലകളില്‍ അവാര്‍ഡ് കരസ്ഥമാക്കിയ അധ്യാപകരെ അനുമോദിച്ച് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റി. അനുമോദന സദസ്സ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ കെ.സൗദ കല്ലൂര്‍ കൂത്താളി എ.എല്‍. പി സ്‌കൂള്‍, സംസ്ഥാന അധ്യാപക മത്സരത്തില്‍ എ ഗ്രേഡ്

അഭിമാനം വാനോളം; ആവേശമായി നൊച്ചാട് ഹയർസെക്കൻഡറി, ജി.വി.എച്ച്.എസ് മേപ്പയൂർ സ്‌കൂളുകളുടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌ പാസിങ് ഔട്ട് പരേഡ്

മേപ്പയൂർ: നൊച്ചാട് ഹയർസെക്കൻഡറി, ജി.വി.എച്ച്.എസ് മേപ്പയൂർ സ്‌കൂളുകളിലെ 2023 – 25 ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ജി.വി.എച്ച്.എസ്.എസ് മേപ്പയൂരിൽ നടന്നു. പേരാമ്പ്ര സബ് ഡിവിഷൻ ഡി.വൈ.എസ്.പി വി.വി ലതീഷ് അഭിവാദ്യം സ്വീകരിച്ചു. പരേഡ് ഇൻ കമാൻഡർ ഫിഗ സവിൻ, സെക്കൻഡ് ഇൻ കമാൻഡർ അഭിരാമി എന്നിവർ പരേഡ് നയിച്ചു. ചടങ്ങിൽ

സി.പി.ഐ.എം സംസ്ഥാന സമ്മേളനം; പതാക ജാഥ ഇന്ന് ജില്ലയിൽ, നാദാപുരത്തും കുറ്റ്യാടിയിലും പേരാമ്പ്രയിലും സ്വീകരണം

വടകര: കൊല്ലം ജില്ലയിൽ വെച്ച് നടക്കുന്ന സിപിഐ.എം സംസ്ഥാന സമ്മേന പതാക ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ഉച്ചയ്ക്ക് 2.30 ന് ജില്ല അതിർത്തിയായ പെരിങ്ങത്തൂർ പാലത്തിൽ വെച്ച് ജാഥയെ സ്വീകരിക്കും. 3.30 ന് നാദാപുരത്തും, നാല് മണിക്ക് കുറ്റ്യാടിയിലും, 4.30 ന് പേരാമ്പ്രയിലും ജാഥയ്ക്ക് സ്വീകരണം നൽകും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്

പ്രവാസികള്‍ക്ക് റംസാന്‍ സ്‌നേഹ സമ്മാനമൊരുക്കി പേരാമ്പ്ര കെ.എം.സി.സി കൂട്ടായ്മ

പേരാമ്പ്ര: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പേരാമ്പ്ര നിയോജകമണ്ഡലം പരിധിയില്‍ വരുന്ന പ്രവാസികക്ക് റംസാന്‍ സ്‌നേഹ സമ്മാനമൊരുക്കി കെ.എം.സി.സി കൂട്ടായ്മ. സമ്മാന വിതരണ ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. 2012ല്‍ രൂപികൃതമായ കെ.എം.സി.സി. പേരാമ്പ്ര കൂട്ടായ്മ പ്രവാസി കുടുംബങ്ങളുടെ സാമൂഹ്യ സാംസ്‌കാരിക, വിദ്യഭാസ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ട്

റോഡരികില്‍ ലോറി നിര്‍ത്തി പാലേരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കര്‍ണാടകയില്‍ നിന്നും പിടികൂടി പേരാമ്പ്ര പൊലീസ്

പേരാമ്പ്ര: പാലേരി വടക്കുമ്പാട് പ്രദേശത്തെ കടകളില്‍ മോഷണം നടത്തിയ പ്രതികളെ 18 മണിക്കൂറിനുള്ളില്‍ പിടികൂടി പേരാമ്പ്ര പൊലീസ്. പശ്ചിമബംഗാള്‍ സ്വദേശികളായ സോമനാഥ് മണ്ടി, റിന്റോ ബസക് എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 25ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു വടക്കുമ്പാട് സ്‌കൂളിനടുത്തെ അമ്മ ഹോട്ടലിലും തൊട്ടടുത്ത ഫര്‍ണിചര്‍ കടയിലും മോഷണം നടന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കര്‍ണാടകയില്‍ നിന്നും പ്രതികള്‍

സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഉള്‍പ്പടെ എംഡിഎംഎ വില്പന; പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ യുവാവ് പിടിയില്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ എം.ഡി.എം.എ യുമായി ലഹരി വില്പനക്കാരനായ യുവാവ് പിടിയില്‍. കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി മേലേടത്ത് ഒ.പി സുനീറാണ് പോലീസിന്റെ പിടിയിലായത്. ലഹരി വില്പന നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ തെക്കേക്കടവ് വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും മാരക മയക്കുമരുന്നായ 11.500 ഗ്രാം എം.ഡി.എം.എ യും സ്‌കൂട്ടറും പോലീസ്

വയലിലെ കാനയിൽ കുടുങ്ങിയ നിലയിൽ പശു; രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന

പേരാമ്പ്ര: മൂരികുത്തി നടുക്കണ്ടി താഴെ വയലിലെ കാനയിൽ കുടുങ്ങിയ പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. പുറച്ചേരിമീത്തൽ ശ്രീജിത്തിന്റെ മേയ്ക്കാൻ വിട്ട പശുവാണ് വയലിലുള്ള കാനയിൽ കുടുങ്ങി പോയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കൈകാലുകൾ കുഴഞ്ഞ് ചെളിയിൽ താഴ്ന്ന നിലയിലായിരുന്നു. വിവരം ലഭിച്ചതിന് തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്കിന്റെ

ചക്കിട്ടപ്പാറ സ്വദേശിനിയായ വിദ്യാര്‍ഥിനി ജര്‍മ്മനിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

പേരാമ്പ്ര: ചക്കിട്ടപ്പാറ സ്വദേശിനിയായ വിദ്യാര്‍ഥിനി ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. ഡോണ ദേവസ്യ പേഴത്തുങ്കനെയാണ് താമസസ്ഥലത്ത് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. രണ്ട് ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. വൈഡന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവിദ്യാര്‍ഥിനിയായിരുന്നു ഡോണ. രണ്ടുവര്‍ഷം മുമ്പാണ് ജര്‍മ്മനയിലെത്തിയത്. ന്യൂറംബര്‍ഗിലായിരുന്നു താമസം.

ഓൺലൈനിൽ ടാസ്ക്കുകൾ പൂർത്തീകരിച്ചാൽ പണം ലഭിക്കുമെന്ന് വാഗ്ദാനം; കോഴിക്കോട് സ്വദേശിനിയുടെ മൂന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ റിമാൻഡിൽ

അത്തോളി: ഓൺലൈനിൽ ടാസ്ക്കുകൾ പൂർത്തീകരിച്ചാൽ പണം ലഭിക്കുമെന്ന് പറഞ്ഞു കോഴിക്കോട് സ്വദേശിനിയുടെ 3,59,050 രൂപ തട്ടിയെടുത്ത കേസ്സിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി വിശ്വനാഥൻ ( 49) ആണ് റിമാൻഡി ലായത്. കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എടക്കര സ്വദേശിനിയായ സ്വാതി എന്ന യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയുടെ നഷ്ടമായ