Category: പേരാമ്പ്ര
പേരാമ്പ്രയില്‍ വിൽപനയ്ക്കായെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. വേളം ചെമ്പോട്ടു പൊയില്‍ ഷിഗില്‍ ലാലിനെയാണ് പോലീസ് വെള്ളിയാഴ്ച കഞ്ചാവുമായി പിടികൂടിയത്. പരിശോധനയില്‍ ദേഹത്ത് ഒളിപ്പിച്ച നിലയില്‍ അമ്പതു ഗ്രാമിന് മുകളില്‍ തൂക്കം വരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്. പേരാമ്പ്രയില്‍ മറ്റൊരാള്‍ക്ക് വില്പനയ്ക്കായി എത്തിച്ചതായിരുന്നു. പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി.ലതീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പിയുടെ ലഹരി
പേരാമ്പ്രയില്‍ യുവാവിനെ ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു; കല്ലോട് സ്വദേശി അറസ്റ്റില്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ യുവാവിനെ ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കൂത്താളി സ്വദേശി ഈരാറ്റുമ്മല്‍ ശ്യാം സേതുവിനാണ് പരിക്കേറ്റത്. കല്ലോട് സ്വദേശി വിഷ്ണുപ്രസാദാണ് മര്‍ദ്ദിച്ചത്. പേരാമ്പ്രയിലെ വിദേശ മദ്യഷോപ്പിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ ശ്യാംസേതുവിനെ ഉടനെ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതി വിഷ്ണുപ്രസാദിനെ
വിറ്റത് ആയിരത്തിലേറെ കിലോ മീനുകള്‍; വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഫിഷ് ചലഞ്ച് വന്‍വിജയം
പേരാമ്പ്ര: വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐയുടെ സ്‌നേഹവീടൊരുക്കാന്‍ ഫിഷ് ചലഞ്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റി ഫിഷ് ചലഞ്ചിന് വന്‍ സ്വീകരണമാണ് പ്രദേശവാസികള്‍ക്കിടയില്‍ നിന്നും ലഭിച്ചത്. എല്ലാ യൂണിറ്റുകളിലും വീടുകള്‍ കയറി മുന്‍കൂട്ടി ഓര്‍ഡറുകള്‍ സ്വീകരിച്ചിരുന്നു. ആയിരത്തിലേറെ കിലോ മീനാണ് ഫിഷ് ചലഞ്ചിന്റെ ഭാഗമായി വിറ്റത്. നാട് ഒരുമിച്ചാല്‍ ഏതു പ്രതിസന്ധിയെയും നമുക്ക്
പേരാമ്പ്ര സി.കെ.ജി കോളേജിലെ റാഗിംങ്; അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍
പേരാമ്പ്ര: സികെജി ഗവ. കോളേജിലെ റാഗിംങ് സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. പി.ടി ഗോകുല്‍ദേവ്, ആരോമല്‍, എംഎസ്എഫ് ഭാരവാഹിയും കോളേജ് യൂണിയന്‍ അംഗവുമായ ഇ.പി അഹമ്മദ് നിഹാല്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ എം കെ മുഹമ്മദ് ജാസിര്‍, മുഹമ്മദ് ഷാനിഫ് എന്നീ വിദ്യാര്‍ഥികളെയാണ് അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. എസ്എഫ്‌ഐ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി യൂണിയന്‍ റാഗിങ്ങിന് എതിരായ
വൈ.ഐ.പി ശാസ്ത്രപഥം; അധ്യാപകര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു
പേരാമ്പ്ര : അധ്യാപകര്‍ക്കായി വൈ.ഐ.പി ശാസ്ത്രപഥം ഏകദിന ശില്പശാല സംഘടിപ്പിച്ചു. കുട്ടികളുടെ രജിസ്‌ട്രേഷനും ഐഡിയ സമര്‍പ്പണവും നടത്തുന്നതിനായി പേരാമ്പ്ര, ബാലുശ്ശേരി ബി.ആര്‍.സി പരിധിയിലെ വൈ ഐ പി ചാര്‍ജുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപകര്‍ക്കാണ് പേരാമ്പ്ര സ്വരാജ് ഭവന്‍ ഹാളില്‍ വെച്ച് ശില്പശാല നടത്തിയത്. സമഗ്ര ശിക്ഷാ കേരളയും കെ ഡിസ്‌ക്കും സംയുക്തമായി ഹൈസ്‌കൂള്‍,
ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റ്; പേരാമ്പ്ര സ്വദേശിയ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റിട്ടത്തിന്റെ പേരില്‍ പേരാമ്പ്ര എടവരാട് സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചേനായി കുഞ്ഞാറമ്പത്ത് ചന്ദ്രനെ നേരെ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആക്രമണം നടന്നത്. പേരാമ്പ്ര കല്ലോട് സ്വദേശി കൂമുള്ളി അന്‍സാറാണ് അറസ്റ്റിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദ്വേഷ
പേരാമ്പ്ര സി കെ ജി കോളേജിൽ റാഗിംങ് പരാതി; കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്വപ്പെട്ട് എസ് എഫ് ഐ രംഗത്ത്
പേരാമ്പ്ര : സി കെ ജി കോളേജിൽ റാഗിംങ് പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികളായ ആറോളം പേർ പേർന്ന് റാഗിംങ് ചെയതെന്നാണ് പരാതി. വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പാളിന് ഇത് സംബന്ധിച്ച് പരാതി നൽകി. നവീന മാനവിക കാഴ്ചപ്പാടോടുകൂടിയും ഐക്യ ബോധത്തോടെയും പഠന പ്രവർത്തനങ്ങൾക്ക് അന്തരീക്ഷമൊരുക്കേണ്ട കലാലയങ്ങൾ പ്രാകൃത അടിമത്വ കാഴ്ചപാടിന്റെ ഭാഗമായുള്ള
ജനങ്ങളെ വലച്ച് ബസ് സമരം; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് സമരം തുടരുന്നു
വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് സമരം ഇന്നും തുടരുന്നു. സമരം ആരംഭിച്ചതോടെ വലഞ്ഞ് യാത്രക്കാര്‍. ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ്. കൂമുള്ളിയില്‍ വെച്ചു ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതിന്റെ പേരിലാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഫേസ്ബുക്കിൽ വർഗീയ വിദ്വേഷം പരത്തുന്ന രീതിയിൽ കമന്റ്; പേരാമ്പ്ര എടവരാട് സ്വദേശിക്ക് നേരെ അക്രമണം
പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ കമന്റിട്ടയാള്‍ക്ക് നേരെ അക്രമണം. എടവരാട് ചേനായി കൂഞ്ഞാമ്പറത്ത് ചന്ദ്രന് നേരെയാണ് അക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12മണിയോടെ മുഖം മറച്ചെത്തിയ രണ്ടുപേര്‍ വീട്ടില്‍ കയറി അക്രമിച്ചെന്നാണ് ലഭിക്കുന്ന വിവരം. അക്രമണത്തില്‍ കൈകയ്ക്ക് പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എടവരാട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം
സൈക്കിള്‍ വാങ്ങാന്‍ വെച്ച സമ്പാദ്യം; വയനാട് ഉരുള്‍പൊട്ടലിലെ ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്ത് പേരാമ്പ്ര എ.യു.പി സ്‌കൂളിലെ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍
പേരാമ്പ്ര: വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുക കൈമാറി പേരാമ്പ്ര എ.യു.പി സ്‌കൂളിലെ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍. സൈക്കിള്‍ വാങ്ങാനായി വെച്ചിരുന്ന പണക്കുടുക്കയില്‍ സൂക്ഷിച്ച 3000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയത്. സഹോദരങ്ങളായ ഒന്നാം ക്ലാസില്‍ പഠിക്കുന്ന അഭയ്, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വേദലക്ഷമി എന്നിവരാണ് സംഭാവന നല്‍കി മാതൃക കാട്ടിയത്. സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച്