Category: പേരാമ്പ്ര
പേരാമ്പ്ര താലൂക്ക് ആശുപത്രി ഡെന്റല്‍ വിഭാഗം ഇനി സ്മാർട്ട്; ഓട്ടോമാറ്റിക് ഡെന്റൽ ചെയർ അടക്കമുള്ള ആധുനിക സൗകര്യങ്ങൾ
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡെന്റൽ വിഭാഗത്തിലെ സൗകര്യങ്ങൾ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഫുള്ളി ഓട്ടോമാറ്റിക് ഡെന്റൽ ചെയറും ഡൻ്റൽ മെറ്റീരിയൽസും ആശുപത്രിക്ക് കൈമാറി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു ഉപകരണങ്ങള്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാർ പേരാമ്പ്ര
പേരാമ്പ്ര കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനം; വിശദമായി അറിയാം
പേരാമ്പ്ര: കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം ആരംഭിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് യോഗ്യത ആവശ്യമുള്ള അസി.മാനേജര്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2, സൈറ്റ് എന്‍ജീനിയര്‍ (സിവില്‍), വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍ (സിവില്‍) – തുടങ്ങിയ തസ്തികകളിലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം. വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 11 ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക്
കുരുടിമുക്ക് സ്വദേശിനിയുടെ സ്വര്‍ണ പാദസരം പേരാമ്പ്രയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി
പേരാമ്പ്ര: കുരുടിമുക്ക് സ്വദേശിനിയുടെ സ്വര്‍ണ പാദസരം പേരാമ്പ്രയിലേക്കുളള യാത്രയ്ക്കിടെ നഷ്ടമായതായി പരാതി. ഇന്ന് വൈകുന്നേരം മൂന്നുമണിയ്ക്കും നാലുമണിയ്ക്കും ഇടയിലാണ് സംഭവം. കുരുടിമുക്കില്‍ നിന്നും പേരാമ്പ്രയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പാദസരം നഷ്ടമായത്. പേഴ്‌സില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അഞ്ചാംപീടിക കല്‍പ്പത്തൂരില്‍ വെച്ച് കോട്ട് എടുക്കാനായി വാഹനം നിര്‍ത്തിയിരുന്നു. ഇതിന് പുറമേ പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിസരത്തും വണ്ടി
വീട് വൃത്തിയാക്കുന്നതിനിടെ ശക്തമായ മഴ പെയ്തതോടെ രണ്ടാംനിലയിലെ സണ്‍ഷേഡില്‍ കുടുങ്ങി തൊഴിലാളി; താഴെ ഇറക്കിയത് പേരാമ്പ്രയിലെ അഗ്നിരക്ഷാപ്രവര്‍ത്തകര്‍
പേരാമ്പ്ര: വീട് വൃത്തിയാക്കുന്നതിനിടെ രണ്ടാം നിലയിലെ സണ്‍ഷേഡില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കൂത്താളി മൂരികുത്തിയിലാണ് സംഭവം. കണ്ണിപ്പൊയില്‍ അബ്ദുല്‍ റഷീദിന്റെ വീടിന് മുകളിലാണ് ശുചീകരണ തൊഴിലാളിയായ കിളച്ചപറമ്പില്‍ അഷ്‌റഫ് കുടുങ്ങിപ്പോയത്. വീടിന്റെ ഷേഡും, പാത്തിയും വൃത്തിയാക്കുന്നതിനിടയില്‍ മഴയെ തുടര്‍ന്ന് കാല്‍ വഴുതി അപകടത്തില്‍പ്പെടുകയായിരുന്നു. യാതൊരു സുരക്ഷ സംവിധാനവും
പതിനഞ്ചുകാരനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചു; മുളിയങ്ങലില്‍ നാലുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു
പേരാമ്പ്ര: മുളിയങ്ങലില്‍ കുറുക്കന്റെ കടിയേറ്റ് നാലുപേര്‍ക്ക് പരിക്ക്. മുളിയങ്ങലിലെ ചെമ്പ്ര തറമ്മല്‍ ഭാഗത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. ചെമ്പ്ര മീത്തല്‍ ആദില്‍, ഉമ്മ റെജീന, കല്ലറമീത്തല്‍ ബഷീര്‍, തറമ്മല്‍ രാജേഷ് എന്നിവരെയാണ് കുറുക്കന്‍ ആക്രമിച്ചത്. ആദിലിനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുമൂന്നുപേര്‍ക്ക് കടിയേറ്റത്. പരിക്കേറ്റവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. തുടര്‍ന്ന്
നിരന്തരം അപകടങ്ങളും, സാമൂഹ്യവിരുദ്ധരുടെ ശല്യവും; പേരാമ്പ്ര ബൈപ്പാസ് റോഡില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കക്കാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കക്കാട് ശാഖ മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. നിരന്തരം അപകടങ്ങളും, സാമുഹ്യ വിരുദ്ധരുടെ ശല്യവുമുള്ള ഇടമാണിത്. കൂടാതെ ബൈപ്പാസ് റോഡിന്റെ സമീപത്തുള്ള വയലുകളില്‍ കക്കൂസ് മാലിന്യം ഉള്‍പ്പടെ തള്ളി തണ്ണീര്‍ തടങ്ങളിലെ ജലം മലിനമായി തോടുകളിലൂടെ ഒഴുകി പരിസരത്തെ ജല സ്രോതസ്സുകള്‍ മലീമസമാകുകയും
മകന്‍ മരിച്ചിട്ട് 10 ദിവസം, അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തിരുന്ന് കുടുംബം; വാഹനാപകടത്തില്‍ മരിച്ച ചക്കിട്ടപ്പാറ സ്വദേശി ജോയല്‍ തോമസിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തുമെന്ന പ്രതീക്ഷയില്‍ നാട്
പേരാമ്പ്ര: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട ജോയല്‍ തോമസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തിരുന്ന് കുടുംബം. ഫോട്ടോഗ്രാഫറായ ജോയല്‍ അടുത്തിടെയായിരുന്നു സൗദി അറേബ്യയിലേക്ക് പോയത്. അവിടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലായിരുന്നു ജോലി. ആഗസത് 10ന് ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അല്‍ബാഹയില്‍നിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ വാഹനം നിയന്ത്രണം
പേരാമ്പ്ര എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു
പേരാമ്പ്ര: എടവരാട് കൊളോറോത്ത് കുഞ്ഞാലി ഹാജി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: പരേതയായ തെയ്യത്താങ്കണ്ടി ഖദീജ. മക്കൾ: മൊയ്തീൻ, മൈമൂന (നൊച്ചാട്), നഫീസ (കക്കാട്), മൂസ്സ, മറിയം (നടുവണ്ണൂർ), മുഹമ്മദ് എടവരാട് (ദുബൈ), ആമിന (ഉള്ള്യേരി). മരുമക്കൾ: സഫീറ (ബാലുശ്ശേരി), റാഷിദ കൂട്ടാലിട, നാറാണത്ത് ഹാശിം (നടുവണ്ണൂർ), ശബ്ന (പിള്ളപ്പെരുവണ്ണ), അബ്ദുസ്സലാം (ഉള്ള്യേരി), പരേതരായ ആലിയാട്ട്
കൃഷിയെ അടുത്തറിയാം പഠിക്കാം; കര്‍ഷകദിനത്തില്‍ കർഷകനെ ആദരിച്ച് പേരാമ്പ്ര എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍
പേരാമ്പ്ര: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ പാടത്ത് എത്തി കര്‍ഷകനെ ആദരിച്ച് പേരാമ്പ്ര എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാറിന്റ ക്ഷണം സ്വീകരിച്ച് ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത കർഷകൻ എടവരാട്ടെ ആലിയാട്ട് മജീദിനെയാണ് എടവരാട് ത്രിവേണി പാട ശേഖരത്തിൽ വെച്ച് ആദരിച്ചത്. ഹെഡ് മാസ്റ്റർ പി.പി മധു
വയനാടിന് കൈത്താങ്ങാവാന്‍ നൊച്ചാട് കുടുംബശ്രീ അംഗങ്ങളും; പഞ്ചായത്ത് പ്രസിഡണ്ടിന് തുക കൈമാറി
പേരാമ്പ്ര: വയനാടിന് കൈത്താങ്ങാവാന്‍ നൊച്ചാട് കുടുംബശ്രീ അംഗങ്ങളും. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച തുക പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദയ്ക്ക് കൈമാറി. 295970 രൂപയാണ് സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ പി.പി ശോണിമ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറിയത്. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന വൈശാഖ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍