Category: പേരാമ്പ്ര

Total 994 Posts

കുഴൽപ്പണ വിതരണക്കാരെ സംഘം ചേര്‍ന്ന് ആക്രമിച്ച് പണം തട്ടല്‍; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തെ പിടികൂടി പേരാമ്പ്ര സ്ക്വോഡ്

പേരാമ്പ്ര: അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തെ പിടികൂടി പേരാമ്പ്ര സ്ക്വോഡ്. കുഴല്‍പ്പണം എത്തിക്കുന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു സംഘം ചേര്‍ന്ന് ആക്രമിച്ചു പണം തട്ടുന്ന കവര്‍ച്ചാ സംഘത്തെയാണ് പേരാമ്പ്ര പോലീസ് മാഹിയില്‍ നിന്നും പിടികൂടിയത്. പോണ്ടിച്ചേരി സ്വദേശികളായ വിനോദ്(21), മാരിയന്‍(24), ശ്രീറാം(21), മാഹി സ്വദേശി ഷിജിന്‍(35) തുടങ്ങിയവരാണ് അറസ്റ്റിലായത്. ബൈക്കില്‍ എത്തുന്ന കുഴല്‍പ്പണ വിതരണക്കാരെ മര്‍ദിച്ച്

വയനാട് ദുരന്തഭൂമിയില്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചത് മുപ്പതിലധികം വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍; ആദരിച്ച് മുസ്ലീം ലീഗ്, ഒപ്പം പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് പൊളിറ്റിക്കല്‍ സ്‌കൂള്‍ ഉദ്ഘാടനവും

പേരാമ്പ്ര: വയനാട് ദുരന്തമേഖലയില്‍ സേവനം അനുഷഠിച്ച വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ആദരിച്ച് മുസ്ലീം ലീഗ്. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് പൊളിറ്റിക്കല്‍ സ്‌കൂളും ഉദ്ഘാടനം ചെയ്തു. മുപ്പതോളം അംഗങ്ങളാണ് വയനാട് ദുരിതമേഖലയില്‍ സേവനം അനുഷ്ഠിച്ചത്. പരിപാടി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

കൂട്ടാലിട തൃക്കുറ്റിശ്ശേരിയിലെ ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു

കൂരാച്ചുണ്ട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ അഖില്‍ ശ്രീധരന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു.സെപ്തംബര്‍ 14ന് കൂട്ടാലിട തൃക്കുറ്റിശ്ശേരിയില്‍ വച്ചായിരുന്നു വാഹനാപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അഖിലിന്റെ ബൈക്കും എതിര്‍ദിശയില്‍ നിന്നും വന്ന സ്‌കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പുറകില്‍ ഇരുന്ന അഖില്‍ റോഡിലേക്ക് തെറിച്ച് വീഴുകയും തലയ്ക്ക്

വില്ലേജ് ഓഫീസുകളില്‍ കയറിയിറങ്ങി ഇനി നേരം കളയണ്ട, ഇനിയെല്ലാം എളുപ്പത്തില്‍; മൂടാടി, മേപ്പയൂര്‍ വില്ലേജ് ഓഫീസുകള്‍ ഇനി സ്മാര്‍ട്ടാണ്‌

മൂടാടി: മൂടാടി, മേപ്പയ്യൂർ, നെല്ലിപ്പൊയിൽ വില്ലേജുകൾ ‘സ്മാര്‍ട്ടാവുന്നു’. വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച സര്‍ക്കാരിന്റെ ‘സ്മാർട്ട് വില്ലേജ് ഓഫീസ്’ പദ്ധതിയിലൂടെയാണ്‌ മൂന്ന് വില്ലേജുകളും സ്മാര്‍ട്ടാവുന്നത്. പദ്ധതി പ്രകാരം സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളിൽ 520 എണ്ണം ഇതിനകം സ്മാർട്ട്‌ വില്ലേജുകളായി മാറിയിട്ടുണ്ട്. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ സേവനങ്ങൾ

’15 ദിവസത്തിനകം പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണം’; തങ്കമല ക്വാറി വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

പേരാമ്പ്ര: തങ്കമല കരിങ്കല്‍ ക്വാറി കാരണം പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷ. പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 15 ദിവസത്തിനകം പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കാനാണ് ഉത്തരവ്. കോഴിക്കോട് ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണബോര്‍ഡ് ജില്ലാ ഓഫീസറും ഇക്കാര്യം പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥാണ് ഉത്തരവിട്ടത്. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍

”അതാ…പുലിക്കുട്ടി, പുലിക്കുട്ടി”; ചങ്ങരോത്ത് മുതുവണ്ണാച്ചയിൽ പുലിയിറങ്ങിയെന്ന് സംശയം, വീഡിയോ കാണാം

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ പുലിയിറങ്ങിയതായി സംശയം. പതിനഞ്ചാം വാര്‍ഡായ മുതുവണ്ണാച്ചയിലാണ് ഇന്നലെ വൈകിട്ട് 6.30ഓടെ പുലിയോട് സൗദൃശ്യമുള്ള ജീവിയെ കണ്ടത്‌. പ്രദേശവാസിയായ സഫീദയുടെ വീടിന് സമീപത്തെ നെല്ലിയോട്ടുകണ്ടിതാഴ വയലിലാണ് ജീവിയെ ആദ്യം കണ്ടത്. അവിടെയുണ്ടായിരുന്ന കുട്ടികള്‍ ഉടന്‍ തന്നെ  ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തി. ഇതിനിടെ കുട്ടികള്‍ ബഹളം വെച്ചതോടെ ജീവി സമീപത്തുള്ള കാട്ടിലേക്ക്

പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നു; ഡോറില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നതിനെ തുടര്‍ന്ന് അപകടം. ഡോറില്‍ ബൈക്കടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനും മുതുകാട് സ്വദേശിയുമായ രജീഷിന് (37) ആണ് കാലിനു പരിക്കേറ്റത്. പേരാമ്പ്ര കല്ലോട് സി.കെ.ജി.എം ഗവണ്‍മെന്റ് കോളേജിന് സമീപം വൈകുന്നേരം ആണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു

കലാ-കായിക പരിപാടികൾ, ഗാനമേള; വീണ്ടും ഒത്തുചേർന്ന് നൊച്ചാടെ പുളിയുള്ള കണ്ടി തറവാട്ടിലെ കുടുംബാം​ഗങ്ങൾ

നൊച്ചാട്: പുളിയുള്ള കണ്ടി തറവാട് കുടുംബ സംഗമം നടത്തി. നൊച്ചാട് പ്രദേശത്തെ വർഷങ്ങൾ പഴക്കമുള്ള പുളിയുള്ള കണ്ടി തറവാടിൻ്റെ രണ്ടാമത് കുടുംബ സംഗമമാണ് കരുവണ്ണൂർ എടവന കണ്ടിയിൽ നടന്നത്. കമല പി.കെ.കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പി.കെ സുരേഷ് അധ്യക്ഷത ഖഹിച്ചു. സുനീഷ് പി.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു: ശ്രീരേഷ് പി.കെ അനുശോചന പ്രമേയം അവതരിപ്പിച്ചു.ബി

‘എടവരാടുള്ള ഗര്‍ഭിണികളും വയോജനങ്ങളും സ്ത്രീകളും കുട്ടികളുമടങ്ങുന്നവരുടെ ആശ്രയമാണിത്, ഇവിടെ നിന്നും മാറ്റരുത്” ഹെല്‍ത്ത് സബ് സെന്റര്‍ എരവട്ടൂരിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ എരവരാട് നിവാസികള്‍

പേരാമ്പ്ര: കഴിഞ്ഞ 40 വര്‍ഷത്തോളമായി എടവരാട് ചേനായി അങ്ങാടിക്കടുത്ത് ജസ്റ്റീസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പ്രവര്‍ത്തിച്ച് വരുന്ന ഹെല്‍ത്ത് സബ്‌സെന്റര്‍ എരവട്ടൂരിലേക്ക് മാറ്റാനുള്ള പേരാമ്പ്ര പഞ്ചായത്ത് അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടവരാട് നിവാസികള്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നാലു പതിറ്റാണ്ടായി എടവരാട്, കൈപ്രം നിവാസികളായ

ഒരുക്കുന്നത് വന്‍ സന്നാഹങ്ങള്‍; പേരാമ്പ്ര ഉപജില്ല പ്രവൃത്തിപരിചയമേള ഗംഭീരമാക്കുവാന്‍ 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് പേരാമ്പ്ര എ.യു.പി സ്‌കൂള്‍, എത്തുന്നത് 85 സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍

പേരാമ്പ്ര: ഉപജില്ല പ്രവൃത്തിപരിചയമേളയെ വരവേല്‍ക്കാനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ച് പേരാമ്പ്ര എ.യു.പി സ്‌കൂള്‍. പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേള വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപികരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ അടങ്ങിയ 101 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്. ഒക്ടോബര്‍ ഒന്നിന് പേരാമ്പ്ര എ.യു.പി സ്ൂളില്‍ വെച്ചാണ് പ്രവൃത്തിപരിചയ മേള നടക്കുന്നത്. 85 സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് മേളയില്‍