Category: പ്രാദേശിക വാർത്തകൾ

Total 19114 Posts

പാലക്കുളം താവോടിപൊയിൽ മമ്മദ് ഹാജി അന്തരിച്ചു

പാലക്കുളം: താവോടിപൊയിൽ മമ്മദ് ഹാജി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ (ലിബസ് ഫാൻസി, കീഴരിയൂർ), ഷംസുദ്ധീൻ (ഗ്രാൻഡ് ബസാർ വടകര), ബഷീർ (എ ടു സെഡ് മാര്‍ട്ട്‌ നരക്കോട്), ഗഫൂർ (ബഹ്‌റൈൻ), ഇസ്മായിൽ (നിലമ്പൂർ), ആയിഷ, റഹ്മത്ത്, താഹിറ, റാഷിദ. മരുമക്കൾ: സീനത് കീഴരിയൂർ, റംല വടകര, സൈനബ വടകര, സജ്‌ന

‘മാനദണ്ഡവിരുദ്ധമായി ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദ് ചെയ്യുക’; കൊയിലാണ്ടി അടക്കമുള്ള താലൂക്ക് ഓഫീസുകൾക്ക് മുമ്പില്‍ പ്രതിഷേധിച്ച്‌ കേരള എൻ.ജി.ഒ യൂണിയൻ

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റ്, കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്ക് ഓഫീസുകൾക്ക് മുമ്പിൽ കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. ജില്ലയിലെ റവന്യൂ വകുപ്പിൽ മാനദണ്ഡ വിരുദ്ധമായി ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ 18.02.2025 വരെ ഉത്തരവ് മരവിപ്പിക്കുകയും അതിനിടയ്ക്ക് ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ

അന്യമായ തൊഴില്‍ നികുതി വര്‍ധനവ് പിന്‍വലിക്കുക; പ്രതിഷേധവുമായി കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും

കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. അന്യായമായ തൊഴില്‍ നികുതി വര്‍ധന പിന്‍വലിക്കുക, തെരുവുകച്ചവടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്‌. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മർച്ചന്റ്സ്

പേരാമ്പ്ര വടക്കുമ്പാട് എക്സൈസ് റെയ്ഡ്; വീട്ടിൽ നിന്നും 74 ഗ്രാം എംഡിഎംഎ പിടികൂടി

പേരാമ്പ്ര: വടക്കുമ്പാട് കന്നാട്ടിയിൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടി. കുഴിച്ചാലിൽ അഹമ്മദ് ഹബീബിന്റെ വീട്ടിൽ നിന്നുമാണ് 74 ഗ്രാം എംഡി എം എ പിടികൂടിയത്. എക്സൈസ് റെയ്ഡിനെത്തുമ്പോൾ ഇയാൾ വീട്ടിൽ ഇല്ലായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് പേരാമ്പ്ര എക്സൈസ് പാർട്ടിയും കോഴിക്കോട് ഐ

ചേമഞ്ചേരിയില്‍ കണ്ടിയില്‍ മീത്തല്‍ അരീപ്പറമ്പത്ത് പുഷ്പ അന്തരിച്ചു

ചേമഞ്ചേരി: കണ്ടിയില്‍ മീത്തല്‍ താമസിക്കും അരീപ്പറമ്പത്ത് പുഷ്പ അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. മകന്‍: സായൂജ്. സഹോദരങ്ങള്‍: സത്യന്‍ (മാഹി), ഷാജി (പനമരം).

കൊയിലാണ്ടി കണയങ്കോട് സ്വകാര്യ വ്യക്തി കണ്ടല്‍ക്കാട് വെട്ടിയതിനും തണ്ണീര്‍ത്തടം നികത്തിയതിനുമെതിരെ പ്രദേശവാസികളുടെ പരാതി

കൊയിലാണ്ടി: കണയങ്കോട് കണ്ടല്‍ക്കാടുകള്‍ വെട്ടിയതിനെതിരെ പ്രദേശവാസികളുടെ പരാതി. പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് തഹസില്‍ദാര്‍ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. നഗരസഭയിലെ 26ാം വാര്‍ഡില്‍ പുഴവക്കില്‍ എടക്കടവത്ത് താഴെയാണ് തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുകയും പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നഗരസഭയ്ക്കും തഹസില്‍ദാര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി

മികച്ച ജൈവകര്‍ഷകനുള്ള ജില്ലാതല പ്രോത്സാഹന അവാര്‍ഡ് നേടി കൊയിലാണ്ടി പൊലീസ് ഓഫീസര്‍ ഒ.കെ.സുരേഷ്

കൊയിലാണ്ടി: മികച്ച ജൈവ കര്‍ഷനുള്ള ജില്ലാതല പ്രോത്സാഹന അവാര്‍ഡ് നേടി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഒ.കെ.സുരേഷ്. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ മികച്ച ജൈവകര്‍ഷകര്‍ക്കായി നല്‍കിവരുന്ന 2024 വര്‍ഷത്തെ അക്ഷയശ്രീ അവാര്‍ഡിന്റെ ഭാഗമായാണ് ഒ.കെ.സുരേഷിനും അംഗീകാരം ലഭിച്ചിരിക്കുന്നത്. നടുവത്തൂര്‍ ആശ്രമം സ്‌കൂളിന് സമീപം ഒരേക്കര്‍ സ്ഥലം കാട്

തിക്കോടി പെട്രോള്‍ പമ്പില്‍ മോഷണം; മോഷ്ടാക്കള്‍ അകത്തുകടന്നത് ഓഫീസ് കുത്തിത്തുറന്ന്- വീഡിയോ കാണാം

തിക്കോടി: പെട്രോള്‍ പമ്പിലെ ഓഫീസ് കുത്തിത്തുറന്ന് മോഷണം. സഫാരി ഫില്‍ ആന്റ് ഫ്‌ളൈ പെട്രോള്‍ പമ്പിന്റെ ഓഫീസിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച പതിനായിരത്തോളം രൂപ നഷ്ടമായി. ബൈക്കില്‍ മുഖം മറച്ചെത്തിയ രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പിന്‍ഭാഗത്തെ ജനല്‍ ചില്ല് തകര്‍ത്താണ് ഓഫീസിന് അകത്തേക്ക് കടന്നത്.

വടകര താഴെഅങ്ങാടിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വടകര: വടകര താഴെഅങ്ങാടിയിൽ എം.ഡി.എം.എ മുക്കുമരുന്നുമായി യുവാവിനെ പിടികൂടി. താഴെഅങ്ങാടി സ്വദേശിയും ചോറോട് മലോല്‍ മുക്കിലെ താമസക്കാരനുമായ തെക്കേ മലോല്‍ ടി.എം മുഹമ്മദ് ഇഖ്ബാല്‍(30) ആണ് പിടിയിലായത്. താഴെഅങ്ങാടി തോട്ടുമുഖം പള്ളിക്ക് സമീപത്തുള്ള മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മത്സ്യമാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട ഇഖ്ബാലിന്റെ കെഎല്‍ 18 എഇ 1426 നമ്പര്‍ സ്‌കൂട്ടറിന്റെ സീറ്റിന് അടിയില്‍

പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചത് തിക്കോടി സ്വദേശിയായ വിദ്യാര്‍ഥി

പയ്യോളി: പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തിക്കോടി മണലാടി പറമ്പില്‍ മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. മൂടാടി മലബാര്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും പോയതായിരുന്നു നിഹാല്‍. രാവിലെ പയ്യോളി ഹൈസ്‌കൂളിന് സമീപത്തായി റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറിയാണ് മൃതദേഹം കണ്ടത്. പ്രദേശകള്‍ ഇത് കണ്ടതിനെ തുടര്‍ന്ന്