Category: പ്രാദേശിക വാർത്തകൾ

Total 19909 Posts

പാട്ടും നൃത്തവുമായി കലാവിരുന്നൊരുക്കി സ്ത്രീകള്‍; ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം ആരവം 2025ന് സമാപനം

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം ആരവം 2025 ന് സമാപനമായി. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ അഞ്ഞൂറില്‍ അധികം വനിതകള്‍ അരങ്ങിലെത്തി. മത്സരത്തില്‍ മൂന്നാം വാര്‍ഡ് ഏ.ഡി.എസ് ഒന്നാം സ്ഥാനവും, ആറാം വാര്‍ഡ് എ.ഡി.എസ് രണ്ടാംസ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍.പി.വത്സല ട്രോഫികള്‍ വിതരണം

ജനങ്ങള്‍ ഒത്തൊരുമിച്ചു; കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ തീരപ്രദേശങ്ങളില്‍ ഭൂരിഭാഗവും മാലിന്യമുക്തമായി

കൊയിലാണ്ടി: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് തദ്ദേശ സ്വയംഭരണം, ശുചിത്വ മിഷന്‍ എന്നീ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ തീരദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പരിപാടി ജനപങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായി. പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം റഹ്‌മത്ത് കൗണ്‍സിലറുടെ അധ്യക്ഷതയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

എം.എസ്.എഫ് കൊയിലാണ്ടി മുന്‍സിപ്പല്‍ സമ്മേളനം ഏപ്രില്‍ 25ന്; സമ്മേളന പോസ്റ്റര്‍ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എം.എസ്.എഫ് കൊയിലാണ്ടി മുനിസിപ്പല്‍ സമ്മേളനം ഏപ്രില്‍ 25 ന് നൂര്‍ മഹലില്‍ വെച്ച് നടക്കും. സമ്മേളന പോസ്റ്റര്‍ പ്രകാശനം കെ.കെ.വി അബൂബക്കര്‍ നിര്‍വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ ആസിഫ് കലാം, പി.കെ.റഫ്ഷാദ്, നിസാം വെള്ളാന്റകത്ത്, നബീഹ് അഹമ്മദ്, റഷ്മില്‍, ഷംവീല്‍, സഹീര്‍ കൊല്ലം, ബാസില്‍, സദീഫ്, ലിയാഹുദ്ധീന്‍, ഫായിസ്, ഡാനിഷ് എന്നിവര്‍ പങ്കെടുത്തു.

ഇത്തവണ വിഷുവിന് ജൈവപച്ചക്കറി വിഭവങ്ങളായാലോ? കൊയിലാണ്ടിയില്‍ വിഷു ചന്തയുമായി കേരള കര്‍ഷക സംഘം

കൊയിലാണ്ടി: കേരള കര്‍ഷക സംഘം കൊയിലാണ്ടി സെന്‍ട്രല്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി ടൗണില്‍ ജൈവപച്ചക്കറി വിഷു ചന്ത സംഘടിപ്പിച്ചു. ടൗണിഹാളിന് സമീപത്ത് നടക്കുന്ന ചന്ത ഇന്ന് രാത്രി ഏഴ് മണിയോടെ അവസാനിക്കും. വെള്ളരി, ചീര, തക്കാളി, മാമ്പ്, ചേന, പടവലം, മത്തന്‍, ഇളവന്‍, വഴുതിന, മുരിങ്ങ തുടങ്ങിയ പച്ചക്കറി ചന്തയിലുള്ളത്. മേഖലയിലെ വിവിധഭാഗങ്ങളിലുള്ള ജൈവ

ചിങ്ങപുരം ശ്രീലകം താഴെക്കണ്ടി ഉഷ രാധാകൃഷ്ണന്‍ അന്തരിച്ചു

ചിങ്ങപുരം: ശ്രീലകം താഴെക്കണ്ടി ഉഷ രാധാകൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: രാധാകൃഷ്ണന്‍ നമ്പീശന്‍. മക്കള്‍: ശ്രീരാഗ് (ഇന്ത്യന്‍ റെയില്‍വേ), രഞ്ജിനി (അധ്യാപിക പോരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍). മരുമക്കള്‍: അനൂപ് (പോരൂര്‍ യു.പി സ്‌കൂള്‍), ഐശ്വര്യ (ഗുരുവായൂര്‍), സഞ്ചയനം: ബുധനാഴ്ച രാവിലെ എട്ടുമണിക്ക്.

കെട്ടിയാടിയ വേഷങ്ങളിലൂടെ ആസ്വാദക മനസില്‍ നാരായണ പെരുവണ്ണാന്‍ ഇനിയും ജീവിക്കും; വിടപറഞ്ഞത് തെയ്യം, തിറ കലാരംഗത്തെ അതുല്യ പ്രതിഭ

ഉള്ള്യേരി: കാല്‍ച്ചിലമ്പണിഞ്ഞ്, മുഖത്തെഴുതി ദൈവക്കോലത്തില്‍ ആടാന്‍ ഇനി നാരായണ പെരുവണ്ണാനില്ല. തെയ്യം തിറ കലാരംഗത്ത് തന്റെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം മടങ്ങുന്നത്. ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന്റെ വിയോഗം തെയ്യം തിറ കലാരംഗത്തിന് തീരാനഷ്ടമാണ്. തെയ്യം കലയെ ജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹം എണ്‍പത്തിയാറാം വയസിലും തിറയാടിയിരുന്നു. ഈ ഉത്സവ സീസണില്‍ ചൂരക്കാട്ട് അയ്യപ്പക്ഷേത്രത്തിലെ ഉപദേവനായ

കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസ്; ആംബുലൻസ് ഡ്രൈവർക്ക് ജീവപര്യന്തം

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ആംബുലൻസ് ഡ്രൈവർ കായംകുളം സ്വദേശി നൗഫലിനെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു. ഐപിസി 366, 376, 354 എന്നീ വകുപ്പുകൾ പ്രകാരവും എസ് സി/ എസ് ടി,

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് കൊടി ഉയര്‍ന്നു

തിരുവനന്തപുരം: കേരള ജേര്‍ണലിസ്റ്റസ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരം നന്ദന്‍കോട് സുമംഗലി ഓഡിറ്റോറിയത്തില്‍ (അശോകപുരം നാരായണന്‍ നഗര്‍) കൊടി ഉയര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ തോട്ടക്കാട് ശശി പതാക ഉയര്‍ത്തി. അടൂരില്‍ നിന്നും വൈസ് പ്രസിഡന്റ് സനല്‍ അടൂര്‍ നയിച്ച പതാക ജാഥയും നെയ്യാറ്റിന്‍കരയില്‍ നിന്നും വൈസ് പ്രസിഡന്റ് മണിവസന്തം ശ്രീകുമാറും നേതൃത്വം

അമ്പോ! ഇതെന്തൊരു പോക്ക്; റെക്കോർഡ് തകർത്ത് സ്വർണം, ഒരു പവന് എഴുപതിനായിരത്തിന് തൊട്ടരികിൽ

തിരുവനന്തപുരം: പിടിച്ചുകെട്ടാനാവാതെ തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില കുതിക്കുന്നു. ചരിത്രത്തിലാധ്യമായി സ്വർണ വില പവന് 69000 കടന്നു. പവന് 1,480 രൂപ വർധിച്ച് 69,960 രൂപയിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 185 രൂപ വർധിച്ച് 8,745 രൂപയിലെത്തി. ആദ്യമായാണ് ഗ്രാമിൻറെ വില 8,700 രൂപ കടക്കുന്നത്. ഇന്നലെ സ്വർണ വില ഒറ്റദിവസം കൊണ്ട്

”കോരപ്പുഴയിലെ അശാസ്ത്രീയമായ കല്ലുമ്മക്കായ വളര്‍ത്തലിനെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുക്കണം”; മത്സ്യത്തൊഴിലാളി യൂണിയന്‍ കണ്‍വന്‍ഷന്‍

കൊയിലാണ്ടി: കോരപ്പുഴയില്‍ ആനപ്പാറ മുതല്‍ തോരായിക്കടവ് വരെ മത്സ്യപ്രജനനം അസാധ്യമാക്കുന്ന തരത്തില്‍ അങ്ങേയറ്റം അശാസ്ത്രീയമായി കല്ലുമ്മക്കായ വളര്‍ത്തലിനെതിരെ ഫിഷറീസ് വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ചേമഞ്ചേരി- കൊളക്കാട് മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കമ്മിറ്റി കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. അശാസ്ത്രീയമായ കല്ലുമ്മക്കായ വളര്‍ത്തലും സ്വകാര്യ മത്സ്യഫാമുകളില്‍ നിന്നും രാസലായനി അടങ്ങിയ മാലിന്യങ്ങള്‍ പുഴയിലേക്ക് നേരിട്ട് പുറന്തള്ളുന്നതും പുഴയില്‍ നാളിതുവരെ ഇല്ലാത്ത