Category: പ്രാദേശിക വാർത്തകൾ

Total 19122 Posts

രോഗ നിര്‍ണ്ണയം നടത്തിയവര്‍ക്കായി സൗജന്യ ശസ്ത്രക്രിയയ്ക്ക് സംവിധാനം; നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം

ചേമഞ്ചേരി: ഗ്രാമാരോഗ്യത്തിന് കൈത്താങ്ങായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം പ്രവര്‍ത്തകര്‍. നൂറിലധികം ആളുകള്‍ നേത്ര പരിശോധനാ ക്യാമ്പില്‍ പരിശോധനക്കായി എത്തി. കോഴിക്കോട് ബീച്ച് ആശുപത്രി, തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്. ഡോക്ടര്‍ ഷീബ.കെ.ജെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീഷ്.കെ.വി എന്നിവര്‍ നേതൃത്വം നല്‍കി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍

”പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയത്”? കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ക്ഷേത്രഭാരവാഹികളോടും ദേവസത്തോടും ചോദ്യവുമായി ഹൈക്കോടതി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ആനയിടഞ്ഞ സംഭവത്തില്‍ ക്ഷേത്രഭാരവാഹികളെയും ഗുരുവായൂര്‍ ദേവസ്വത്തെയും വിമര്‍ശിച്ച് ഹൈക്കോടതി. പടക്കം പൊട്ടിക്കുന്ന സ്ഥലത്താണ് ആനകളെ നിര്‍ത്തിയത് . എന്തുകൊണ്ടാണ് ആനകളെ ഇങ്ങനെ നിര്‍ത്തിയത് എന്ന ചോദ്യമാണ് കോടതി മുന്നോട്ടുവെച്ചത്. പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്ര ഭാരവാഹികള്‍ അനുമതി തേടിയിട്ടില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. ആനകളുടെ പരിപാലനവും സുരക്ഷയും

അറിവ് അരികിലേക്ക്; എസ്.എസ്.എല്‍.സി പരീക്ഷയെ നേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടായി നാട്ടിന്‍ പുറങ്ങളില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറിയുടെ അയല്‍പക്ക പഠന കേന്ദ്രങ്ങള്‍

തിരുവങ്ങൂര്‍: എസ്.എസ്.എല്‍.സി പരീക്ഷാ പരിശീലനത്തിനായി അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ നടത്തി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍. അറിവ് അരികിലേക്ക് എന്ന സന്ദേശമുയര്‍ത്തിയാണ് ജനകീയ കൂട്ടായ്മയില്‍ ഒമ്പത് പഠന കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചത്. 400 ലേറെ കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുത്തു. റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് കുട്ടികള്‍ക്ക് രാത്രി കാല

കൊയിലാണ്ടി മൈതാനി വളപ്പില്‍ സുനില്‍ ബാബു അന്തരിച്ചു

കൊയിലാണ്ടി: മൈതാനി വളപ്പില്‍ ‘അജിത നിവാസ്’സുനില്‍ ബാബു അന്തരിച്ചു. അറുപത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ ബാലന്‍കൃഷ്ണന്‍. അമ്മ: പരേതയായ ഭാരതി. ഭാര്യ: ബീന. മകന്‍: വൈശാഖ്. സഹോദരങ്ങള്‍ :അജിത, സുരേന്ദ്രന്‍ ( റിട്ടയേര്‍ഡ് താലൂക്ക് സര്‍വ്വയര്‍), സുമ, സുജാത. സംസ്‌ക്കാരം രാത്രി 10 മണിക്ക്. Summary: koyilandy-maithanivalappil-sunilbabu-passed-away.

കാരയാട് കുരുടിമുക്കിലെ ഏക്കാട്ടൂര്‍ മീത്തല്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കാരയാട് കുരുടിമുക്കിലെ ഏക്കാട്ടൂര്‍ മീത്തല്‍ പ്രവീണ്‍ കുമാര്‍(ജ്യോത്സ്യൻ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ നാരായണന്‍. അമ്മ: രാധ. ഭാര്യ: രേവതി. സഹോദരന്‍ പ്രശാന്ത് കുമാര്‍. Summary: kurudimkukk-ekkattur-meethal-praveenkumar-passed-away.

പൊതുജനങ്ങള്‍ക്കായി ഫിസിയോതെറാപ്പി ശില്പശാലയുമായി എളാട്ടേരി അരുണ്‍ ലൈബ്രറി

കൊയിലാണ്ടി: എളാട്ടേരി അരുണ്‍ ലൈബ്രറി വയോജന വേദിയുടെ നേതൃത്വത്തില്‍ ഫിസിയോതെറാപ്പി ശില്പശാല സംഘടിപ്പിച്ചു. ഫിസിയോതെറാപ്പിസ്റ്റും പാലിയേറ്റീവ് പ്രവര്‍ത്തകയുമായ കെ. കെ. ഹാഫിസ ശില്പശാല ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഖജാന്‍ജി കെ.എന്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വയോജന വേദി കണ്‍വീനര്‍ പി. രാജന്‍, കെ. ധനീഷ്, ലൈബ്രറി പ്രസിഡന്റ് എന്‍.എം. നാരായണന്‍, സെക്രട്ടറി ഇ. നാരായണന്‍,

മരിക്കാത്ത ഓര്‍മകള്‍ക്ക് മുന്നില്‍; ശരത് ലാല്‍-കൃപേഷ് അനുസ്മരണവും പുഷ്പ്പാര്‍ച്ചനയും നടത്തി യൂത്ത് കോണ്‍ഗ്രസ്

കൊയിലാണ്ടി: കാസര്‍ഗോഡ് പെരിയയില്‍ കല്യോട്ട് കോണ്‍്ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും ഓര്‍മദിനത്തില്‍ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാല്‍ അധ്യക്ഷത വഹിച്ചു. മുബഷിര്‍, എം.കെ രവി കല്ലോറക്കല്‍ ബാലന്‍ കിടാവ്

കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രത്തിന്റെയും ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം ഇന്ന്

കൊയിലാണ്ടി: മാറ്റിവെച്ച കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രത്തിന്റെയും ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 4.30 ന് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് എം.എല്‍.എ കാനത്തില്‍ ജമീല വഴിയോര കച്ചവട കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിക്കും. ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം വൈകീട്ട്

മേപ്പയ്യൂര്‍ ചെറുകുനി മീത്തല്‍ രാജന്‍ അന്തരിച്ചു

മേപ്പയൂര്‍: ചെറുകുനി മീത്തല്‍ രാജന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: രമ്യ (അധ്യാപിക, മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍), അഖില്‍ സാജു. മരുമക്കള്‍: അഭിലാഷ് (അധ്യാപകന്‍ കന്നൂര് യുപി സ്‌കൂള്‍), അശ്വതി. സഹോദരങ്ങള്‍: നാരായണി, ജാനകി, രാധ, ശാന്ത ,ചന്ദ്രിക, ഗീത, സുരേന്ദ്രന്‍ പരേതയായ കുഞ്ഞിമ്മാത. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പാവട്ട്

പങ്കെടുത്തത് നൂറിലധികം പേര്‍; കൈത്താങ്ങായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

ചേമഞ്ചേരി: നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം. കോഴിക്കോട് ബീച്ച് ആശുപത്രി, തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്ക പ്പെട്ടത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷീബ. കെ.ജെ. അധ്യക്ഷത വഹിച്ചു.ക്യാമ്പിന് ഡോക്ടര്‍ ഷീബ. കെ.ജെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീഷ്.കെ.വി എന്നിവര്‍