Category: പ്രാദേശിക വാർത്തകൾ

Total 19118 Posts

ഐ.എസ്.ആര്‍.ഒ ജീവനക്കാരന്‍ കാരയാട് കണ്ണമ്പത്ത് കെ.എം.ബാലന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കാരയാട് റിട്ട. ഐ.എസ്.ആര്‍.ഒ ജീവനക്കാരന്‍ കണ്ണമ്പത്ത് കെ.എം.ബാലന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. പ്രമുഖ തെയ്യം കലാകാരനായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: റീന (ജില്ലാ ആശുപത്രി പാലക്കാട്), ജയന്‍ (കുവൈറ്റ്), മനോജ് കുമാര്‍ (സ്‌റ്റോര്‍ കീപ്പര്‍ താലൂക്ക് ആശുപത്രി ചിറ്റൂര്‍). മരുമക്കള്‍: പരേതനായ ദിവാകരന്‍ (കുരുവട്ടൂര്‍), സിന്ധു (തൃശൂര്‍), സജേത (പാലക്കാട്). സഹോദരങ്ങള്‍: കുഞ്ഞി ചന്തു

സി.പി.എം തിക്കോടി മുന്‍ ലോക്കല്‍ സെക്രട്ടറി പി.കെ. ഭാസ്‌കരന്റെ ഭൗതികശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറി

കോഴിക്കോട്: സി.പി.എം മുന്‍ തിക്കോടി ലോക്കല്‍ സെക്രട്ടറി പി.കെ.ഭാസ്‌കരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറി. മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ.അപ്‌സര എം.പി മൃതദേഹം ഏറ്റുവാങ്ങി. 60 വര്‍ഷത്തോളം നീണ്ട ത്യാഗനിര്‍ഭരമായ പൊതുപ്രവര്‍ത്തനത്തിലൂടെ ജനമനസ്സുകളില്‍ ഇടം നേടിയ പി.കെ.ഭാസ്‌കരന്റെ ആഗ്രഹ പ്രകാരമായിരുന്നു മരണശേഷം തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി വിട്ടു നല്കണമെന്നത്.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ പാത്രം തലയില്‍ കുടുങ്ങി; രണ്ടുവയസുകാരന് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

തൂണേരി: കളിക്കുന്നതിനിടയില്‍ ചെമ്പ് പാത്രം തലയില്‍ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന. ഇന്ന് രാവിലെ 11മണിയോടെയാണ് തൂണേരി കോമത്ത് കണ്ടി ഷജീറിന്റെ രണ്ട് വയസുള്ള മകന്‍ ആദി അമാന്റെ തലയില്‍ പാത്രം കുടുങ്ങിയത്. വീട്ടുകാര്‍ ഉടനെ തന്നെ തലയില്‍ നിന്നും പാത്രം ഊരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കുഞ്ഞിനെ നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചു.

വിദ്യാര്‍ഥികള്‍ക്കായി കൊയിലാണ്ടിയില്‍ എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടത്തി ദേശീയ അധ്യാപക പരിഷത്ത്

കൊയിലാണ്ടി: എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ അധ്യാപകരിഷത്ത് (എന്‍.ടി.യു) കൊയിലാണ്ടി ഉപജില്ല മാതൃക പരീക്ഷ നടത്തി. തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന പരീക്ഷയില്‍ 535 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എന്‍.ടി.യു കോഴിക്കോട് മേഖലാ സെക്രട്ടറി ബൈജു.സി, ജില്ലാ പ്രൈമറി വിഭാഗം കണ്‍വീനര്‍ അഭിറാം.കെ.പി, ജില്ലാ സെക്രട്ടറി സംജിത്ത് ലാല്‍.പി.വി, ഉപജില്ല പ്രസിഡന്റ് ബിന്ദു

ബാലുശ്ശേരിയിലെ കിനാലൂരില്‍ എയിംസ് അനുവദിക്കുക; കേരള എന്‍.ജി.ഒ യൂണിയന്‍ ഏരിയ സമ്മേളനം

ബാലുശ്ശേരി: കേരള എന്‍.ജി.ഒ യൂണിയന്‍ 62-ാം കൊയിലാണ്ടി ഏരിയ സമ്മേളനം കൈരളി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഏരിയ പ്രസിഡന്റ് കെ.ബൈജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ്.കെ.ജെയ്‌സി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.കെസുധീഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും ജോയിന്റ് സെക്രട്ടറി ഇ.കെ.സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് ട്രഷറര്‍ ഇ.ഷാജു അവതരിപ്പിച്ചു. സംഘടന

1627 പേര്‍ക്ക് നൂറ് ദിവസം പണി; തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി മൂടാടി ഗ്രാമപഞ്ചായത്ത്

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ജില്ലയില്‍ ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷവും മൂടാടിക്കായിരുന്നു ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയതാണ് മൂടാടിയെ വീണ്ടും പുരസ്‌കാരത്തിലേക്കെത്തിച്ചത്. 2023-24 വര്‍ഷത്തില്‍ ആറുകോടി എണ്‍പത്തിയാറു ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തിയത്. 1627 പേര്‍ക്ക് നൂറ് ദിവസം

രോഗ നിര്‍ണ്ണയം നടത്തിയവര്‍ക്കായി സൗജന്യ ശസ്ത്രക്രിയയ്ക്ക് സംവിധാനം; നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം

ചേമഞ്ചേരി: ഗ്രാമാരോഗ്യത്തിന് കൈത്താങ്ങായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം പ്രവര്‍ത്തകര്‍. നൂറിലധികം ആളുകള്‍ നേത്ര പരിശോധനാ ക്യാമ്പില്‍ പരിശോധനക്കായി എത്തി. കോഴിക്കോട് ബീച്ച് ആശുപത്രി, തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്. ഡോക്ടര്‍ ഷീബ.കെ.ജെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീഷ്.കെ.വി എന്നിവര്‍ നേതൃത്വം നല്‍കി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍

”പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയത്”? കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ക്ഷേത്രഭാരവാഹികളോടും ദേവസത്തോടും ചോദ്യവുമായി ഹൈക്കോടതി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ആനയിടഞ്ഞ സംഭവത്തില്‍ ക്ഷേത്രഭാരവാഹികളെയും ഗുരുവായൂര്‍ ദേവസ്വത്തെയും വിമര്‍ശിച്ച് ഹൈക്കോടതി. പടക്കം പൊട്ടിക്കുന്ന സ്ഥലത്താണ് ആനകളെ നിര്‍ത്തിയത് . എന്തുകൊണ്ടാണ് ആനകളെ ഇങ്ങനെ നിര്‍ത്തിയത് എന്ന ചോദ്യമാണ് കോടതി മുന്നോട്ടുവെച്ചത്. പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്ര ഭാരവാഹികള്‍ അനുമതി തേടിയിട്ടില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. ആനകളുടെ പരിപാലനവും സുരക്ഷയും

അറിവ് അരികിലേക്ക്; എസ്.എസ്.എല്‍.സി പരീക്ഷയെ നേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടായി നാട്ടിന്‍ പുറങ്ങളില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറിയുടെ അയല്‍പക്ക പഠന കേന്ദ്രങ്ങള്‍

തിരുവങ്ങൂര്‍: എസ്.എസ്.എല്‍.സി പരീക്ഷാ പരിശീലനത്തിനായി അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ നടത്തി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍. അറിവ് അരികിലേക്ക് എന്ന സന്ദേശമുയര്‍ത്തിയാണ് ജനകീയ കൂട്ടായ്മയില്‍ ഒമ്പത് പഠന കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചത്. 400 ലേറെ കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുത്തു. റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് കുട്ടികള്‍ക്ക് രാത്രി കാല

കൊയിലാണ്ടി മൈതാനി വളപ്പില്‍ സുനില്‍ ബാബു അന്തരിച്ചു

കൊയിലാണ്ടി: മൈതാനി വളപ്പില്‍ ‘അജിത നിവാസ്’സുനില്‍ ബാബു അന്തരിച്ചു. അറുപത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ ബാലന്‍കൃഷ്ണന്‍. അമ്മ: പരേതയായ ഭാരതി. ഭാര്യ: ബീന. മകന്‍: വൈശാഖ്. സഹോദരങ്ങള്‍ :അജിത, സുരേന്ദ്രന്‍ ( റിട്ടയേര്‍ഡ് താലൂക്ക് സര്‍വ്വയര്‍), സുമ, സുജാത. സംസ്‌ക്കാരം രാത്രി 10 മണിക്ക്. Summary: koyilandy-maithanivalappil-sunilbabu-passed-away.