Category: കൊയിലാണ്ടി

Total 8800 Posts

കിണറിന് സമീപത്ത് എക്‌സോബ്ലേഡും കത്രികയും; അണേലക്കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെ പുതിയ മോട്ടോര്‍ മോഷണം പോയതായി പരാതി, പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമെന്ന് നാട്ടുകാര്‍

കൊയിലാണ്ടി: അണേലക്കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെ മോട്ടോര്‍ മോഷണം പോയതായി പരാതി. കൊല്ലം ചിറയ്ക്ക് സമീപം താമസിക്കുന്ന കൃഷ്ണന്റെ മകളുടെ അണേല കടവത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെ മോട്ടോര്‍ ആണ് മോഷണം പോയത്. 26 ന് പോയി നോക്കിയപ്പോഴാണ് മോട്ടോര്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി പോലീസില്‍ പരാതിയുടെ അടിസ്ഥാനത്തില്‍

മുത്താമ്പി വൈദ്യരങ്ങാടിയില്‍ കിണറ്റില്‍ വയോധികന്‍ മരിച്ച നിലയില്‍

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. വൈദ്യരങ്ങാടി ടൗണില്‍ ഒരു കടയുടെ സമീപത്തായുള്ള പറമ്പിലെ കിണറ്റിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊലീസ് സാന്നിധ്യത്തില്‍ ഫയര്‍ഫോഴ്‌സ് മൃതദേഹം പുറത്തെടുത്തു. മരിച്ചയാള്‍ മുത്താമ്പി സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം

കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ കാക്രാട്ടുകുന്ന് ഭാഗത്ത് രാവിലെ എട്ടര മുതല്‍ വൈകുന്നേരം നാലുമണിവരെ വൈദ്യുതി മുടങ്ങും. ലൈനില്‍ സ്‌പേസര്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണിത്. കൂമന്തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ വൈദ്യുതി മുടങ്ങും. അരിക്കുളം സെക്ഷന്‍: അരിക്കുളം സെക്ഷന്‍ പരിധിയിലുളള ചാവട്ട്, കുരുടിമുക്ക് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ കീഴില്‍ വരുന്ന

‘കാഴ്ച പരിശോധിക്കാന്‍ എനിക്ക് മുമ്പില്‍ എത്തിയ എം.ടി” പത്തുവര്‍ഷം മുമ്പുള്ള ഓര്‍മ്മകളില്‍ കൊയിലാണ്ടിയിലെ ഒപ്‌റ്റോമെട്രിസ്റ്റ് ഇ.കെ.ലിഷാന

കൊയിലാണ്ടി: മലയാളത്തിന്റെ സുകൃത പുണ്യം എം.ടി വാസുദേവന്‍ നായരുടെ വിയോഗ വാര്‍ത്ത അറിഞ്ഞതുമുതല്‍ പത്തുവര്‍ഷം മുമ്പ് അദ്ദേഹവുമൊത്ത് ചെലവഴിച്ച വളരെ കുറഞ്ഞ നിമിഷങ്ങളുടെ ഓര്‍മ്മയിലാണ് കൊയിലാണ്ടിയിലെ ഒപ്‌റ്റോമെട്രിസ്റ്റ് ഇ.കെ.ലിഷാന. അന്ന് കോഴിക്കോട്ടെ റം മനോഹര്‍ റോഡിലെ സ്‌റ്റൈലാ ഓപ്ടിക്‌സില്‍ ജോലി ചെയ്യുകയാണ് ലിഷാന. ആശുപത്രിയിലെ പ്രധാന ഡോക്ടര്‍ കുറച്ചുദിവസമായി അവധിയിലായിരുന്നു. അന്ന് ആശുപത്രിയിലേക്ക് ഒരാള്‍ വന്ന്

ബൈക്കില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി പാലൂര്‍ സ്വദേശി നന്തിയില്‍ പിടിയില്‍; പിടിച്ചെടുത്തത് പത്തുകുപ്പി മദ്യം

കൊയിലാണ്ടി: ബൈക്കില്‍ കടത്തുകയായിരുന്ന പത്തു കുപ്പി മാഹി മദ്യവുമായി പാലൂര്‍ സ്വദേശി നന്തിയില്‍ പിടിയില്‍. തെക്കെ കൊല്ലന്റെ കണ്ടി വീട്ടില്‍ രഘുനാഥന്‍ (62) ആണ് പിടിയിലായത്. നന്തി വാഗാഡ് കമ്പനി ഓഫീസിലേക്ക് പോകുന്ന റോഡില്‍ ഉച്ചയ്ക്ക് 12.15 ഓടെയാണ് ഇയാളെ പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 18 എച്ച് 8026 എന്ന നമ്പറിലുള്ള ബൈക്കും

കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം ട്രെയിന്‍തട്ടി മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ല

കൊയിലാണ്ടി: കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം ട്രെയിന്‍തട്ടി മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. അന്‍പത്- അന്‍പത്തിയഞ്ച് വയസ് പ്രായം തോന്നുന്ന സ്ത്രീയാണ് മരിച്ചത്. ചുവന്ന സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചിരുന്നത്. ഇന്ന് രാവിലെ 8.40ന് വന്ദേ ഭാരത് ട്രെയിന്‍തട്ടിയാണ് ഇവര്‍ മരണപ്പെട്ടത്. ആളെ തിരിച്ചറിയാന്‍ പറ്റാത്തവിധം മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍

വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ തര്‍ക്കം നിലനില്‍ക്കുന്ന കെട്ടിടം പൂട്ടി സീല്‍ ചെയ്ത് പൊലീസ്; നടപടി കോടതി ഉത്തരവിനെ തുടര്‍ന്ന്

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ അധീനതയിലുള്ളതും നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നതുമായ കെട്ടിടം കോടതി ഉത്തരവ് പ്രകാരം കൊയിലാണ്ടി പൊലീസ് പൂട്ടി സീല്‍ ചെയ്തു. കോടതി ഉത്തരവ് നിലനില്‍ക്കെ തര്‍ക്ക വസ്തുവായ കെട്ടിടത്തിന്റെ പൂട്ട് തകര്‍ത്ത് സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിച്ചത് ചോദ്യം ചെയ്ത് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും സ്ഥാപനം പൂട്ടി

അരങ്ങാടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരിയായ യുവതിയ്ക്കും പരിക്ക്

കൊയിലാണ്ടി : അരങ്ങാടത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ യാണ് സംഭവം. അരങ്ങാടത്ത് പതിനാലാം മൈല്‍സില്‍ ട്രഷറിയ്ക്ക് മുന്‍പില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും കാറിലെ യാത്രക്കാരിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഓട്ടോഡ്രൈവർക്ക് കൈക്കും മുഖത്തുമാണ് പരിക്ക് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

കൊല്ലം പന്തലായനി ദേശീയപാത പണി നടക്കുന്നിടത്ത് കോണ്‍ഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം

കൊല്ലം: ദേശീയപാത പ്രവൃത്തിക്കായി കോണ്‍ഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11.15 മണിയോടെയാണ് സംഭവം. കൊല്ലം കുന്ന്യോറമലയില്‍ നിന്നും പന്തലായനി ഭാഗത്തേയ്ക്ക് കോണ്‍ഗ്രീറ്റ് മിശ്രിതവുമായി പോവുകയായിരുന്ന ടോറസാണ് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാരമായി പരിക്കേറ്റു. ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മറ്റൊരു ദേശീയപാത പ്രവൃത്തിക്കായി എത്തിച്ച

കൊയിലാണ്ടിയില്‍ വന്ദേഭാരത് ടെയിന്‍തട്ടി സ്ത്രീ മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍

കൊയിലാണ്ടി: വന്ദേ ഭാരത്‌ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു. ഇന്നു രാവിലെ 8.40 തോടെയാണ് സംഭവം. കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാന്‍ പറ്റാത്ത വിധം മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെക്ക് മാറ്റി. Summary: Woman dies after being hit by Vandebharat Train