Category: കൊയിലാണ്ടി

Total 8799 Posts

”അടിയന്തിരമായി ജാതി സെന്‍സസ് നടത്തി സംവരണത്തിലെ ന്യൂനതകള്‍ പരിഹരിക്കണം”; ആര്‍.ജെ.ഡി കൊയിലാണ്ടി കണ്‍വന്‍ഷനില്‍ സലീം മടവൂര്‍

കൊയിലാണ്ടി: അടിയന്തിരമായി ജാതി സെന്‍സസ് നടത്തി സംവരണത്തിലെ ന്യൂനതകള്‍ പരിഹരിക്കണമെന്നും ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഇപ്പോഴും സംവരണത്തിന് മാനദണ്ഡമാക്കുന്നത് 1931 ല്‍ നടത്തിയ ജാതി സെന്‍സസാണെന്നും ഇത് അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്ക സമുദായത്തിലെ പ്രതിദിനം 2200 രൂപ വരുമാനമുള്ളവര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്നത് സമ്പന്നരെ സഹായിക്കാനാണെന്നും മുന്നോക്ക

‘ഓര്‍മ്മച്ചെപ്പ്’; ഓര്‍മ്മകള്‍ പുതുക്കാന്‍ അവര്‍ വീണ്ടും ഒന്നിച്ചു, ശ്രദ്ധേയമായി കൊളക്കാട് യൂ.പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ചേമഞ്ചേരി: ശതവാര്‍ഷികാഘോഷം ശത സ്പന്ദത്തിന്റെ ഭാഗമായി കൊളക്കാട് യൂ.പി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. ‘ഓര്‍മ്മച്ചെപ്പ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട: പ്രിന്‍സിപ്പലുമായ ഒ. വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍മ്മചെപ്പ് സംഘാടക സമിതി ചെയര്‍മാന്‍ വത്സന്‍ പി. അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ

‘പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പിയ മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അഭിമാനമായി എക്കാലവും സ്മരിക്കപ്പെടും’; അരിക്കുളത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചനം

അരിക്കുളം: അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രിയും ഇന്ത്യയുടെ വികസന നായകനുമായ ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. കുരുടിമുക്കില്‍ നടന്ന യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. കെ. അഷറഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. 27 കോടി ജനങ്ങളെ ദാരിദ്ര്യരേഖയുടെ മുകളിലെത്തിച്ച ഭരണാധികാരിയായിരുന്നു

ആദരിച്ചത് അന്‍പതോളം പൂര്‍വ്വ അധ്യാപകരെ; യു.കെ.ഡി യുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അധ്യാപക സംഗമം

കൊയിലാണ്ടി: അധ്യാപക സംഗമം സംഘടിപ്പിച്ചു. യുകെഡി യുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പൂര്‍വ്വ അധ്യാപകരെ ആദരിച്ചു. ചനിയേരി എംഎല്‍പി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. സുന്ദരന്‍ അധ്യക്ഷതയും ഡികെ ബിജു സ്വാഗതവും കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് വി.പി രാജീവന്‍ മുഖ്യഭാഷണം നിര്‍വഹിച്ചു. കന്മന ശ്രീധരന്‍

ഒരു വര്‍ഷത്തിനിടെ കൊയിലാണ്ടിയിലെ റെയില്‍വേ ട്രാക്കില്‍ പൊലിഞ്ഞത് പതിനേഴോളം ജീവനുകള്‍; റെയില്‍പ്പാത മരണക്കളമാകുന്നത് ഇനിയും ആവര്‍ത്തിക്കരുത്, സുരക്ഷാ സംവിധാനം ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയെ സംബന്ധിച്ച് ഒട്ടേറെ സംഭവവികാസങ്ങള്‍ നടന്ന വര്‍ഷമായിരുന്നു 2024. അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് കഴിഞ്ഞ കുറേക്കാലമായി കൊയിലാണ്ടിയില്‍ ആവര്‍ത്തിക്കുന്ന ട്രെയിന്‍തട്ടിയുള്ള മരണങ്ങള്‍. 2024 ഡിസംബര്‍ 28 വരെയുള്ള കണക്കെടുത്താല്‍ പതിനേഴോളം ട്രെയിന്‍തട്ടിയുള്ള മരണങ്ങളാണ് തിക്കോടിക്കും ചേമഞ്ചേരിക്കും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഏറെയും ട്രെയിനിന് മുന്നില്‍ ചാടിയുള്ള ആത്മഹ്യകളാണ്. മറ്റുള്ളവയാകട്ടെ റെയില്‍വേ

കീഴരിയൂർ അച്ചാറമ്പത്ത് മീത്തൽ കുഞ്ഞിക്കണാരൻ നായർ അന്തരിച്ചു

കീഴരിയൂർ: അച്ചാറമ്പത്ത് മീത്തൽ കുഞ്ഞിക്കണാരൻ നായർ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ലീല. മക്കൾ: ലിജിന, ലിജിത്ത് (സി.പി.ഐ.എം കീഴരിയൂർ സെന്റർ ബ്രാഞ്ച് അംഗം, എളമ്പിലാട്ടിടം ശ്രീ പരദേവത ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ). മരുമകൻ: അജയൻ (നരക്കോട്). സഹോദരങ്ങൾ: ചിരുതേയി അമ്മ, കുഞ്ഞികൃഷ്ണൻ നായർ, കേളപ്പൻ നായർ, പരേതരായ കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞിരാമൻ നായർ.

അരിക്കുളം പൂവത്തൂർ മീത്തൽ കാർത്യായനി അന്തരിച്ചു

അരിക്കുളം: പൂവത്തൂർ മീത്തൽ കാർത്യായനി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ബാബു, രവീന്ദ്രൻ (ടൈലർ). മരുമക്കൾ: ബീന, ബിജില. Description: Arikulam Poovathur Meethal Kartyayani passed away

മണപ്പാട്ടില്‍ കുഞ്ഞിരാമന്റെ ഓര്‍മകളില്‍ വിയ്യൂര്‍

വിയ്യൂര്‍: മണപ്പാട്ടില്‍ കുഞ്ഞിരാമന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സി.പി.ഐ.എം കുടുംബസംഗമം സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം 4.30ന് കുഞ്ഞിരാമന്റെ വീട്ടില്‍ സംഘടിപ്പിച്ച പരിപാടി സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉത്ഘാടനം ചെയ്തു. കൊല്ലം ലോക്കൽ സെക്രടറി എൻ.കെ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എൽ.ജി ലീജീഷ് അഭിവാദ്യം ചെയ്തു. വി.പി മുരളി സ്വാഗതം പറഞ്ഞു. പി.പി ഗണേശൻ

മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‌ കൊയിലാണ്ടി പൗരാവലിയുടെ അനുശോചനം

കൊയിലാണ്ടി: മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ കൊയിലാണ്ടി പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ എൻ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട്, പി.വിശ്വൻ, മുന്‍ എം.എൽ.എ കെ.ദാസന്‍, ഷിജു മാസ്റ്റർ, വി.പി.ഇബ്രാഹിം കുട്ടി, അഡ്വ: സുനിൽ മോഹൻ, കെ.വി സുരേഷ്, അഡ്വ:

സി.പി.ഐ.എം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി.വി.സത്യനാഥന്റെ കൊലപാതകം; കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി.വി സത്യനാഥന്റെ കൊലപാതക കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.കെ വിശ്വനെയാണ് സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ പ്രതി പെരുവട്ടൂര്‍ സ്വദേശി അഭിലാഷിന് കര്‍ശന ഉപാധികളോടെ ജില്ലാ കോടതി ജാമ്യം അനുവദിച്ചതിനെതിരെ കുടുംബവും സര്‍ക്കാറും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍