Category: കൊയിലാണ്ടി

Total 8844 Posts

ഏജന്റ്മാരുടെ കമ്മീഷന്‍ വെട്ടിച്ചുരുക്കിയും മിനിമം പോളസി ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി മാറ്റിയതിലും വ്യാപക പ്രതിഷേധം; കൊയിലാണ്ടിയില്‍ എല്‍.ഐസി ഏജന്റ്മാരുടെ സമരം 11ാം ദിവസത്തിലേയ്ക്ക്

കൊയിലാണ്ടി: ആള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്‍സ് ഫെഡറേഷന്‍ ദേശീയ കമ്മറ്റിയുടെ ആഹ്വാനപ്രകാരം കൊയിലാണ്ടി എല്‍ ഐ.സി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി എല്‍.ഐ.സി ഏജന്റ്മാര്‍. പഴയ പോളിസികള്‍ പിന്‍വലിച്ച് പുതിയ പോളിസികള്‍ ഇറക്കി ( റിഫൈലിംഗ്) ഏജന്റ്മാരുടെ കമ്മീഷന്‍ വെട്ടിച്ചുരുക്കിയും മിനിമം പോളസി ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി മാറ്റിയതിലും പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത്.

കൃത്യനിര്‍വഹണത്തിനിടയില്‍ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ സ്മരണപുതുക്കി പൊലീസ്; കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് സ്മൃതി ദിനം കീഴരിയൂര്‍ പൊലീസ് ക്യാമ്പില്‍

കൊയിലാണ്ടി: ഡ്യൂട്ടിക്കിടയില്‍ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ സ്മരണക്കായി കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് സ്മൃതി ദിനം ആചരിച്ചു. കീഴരിയൂര്‍ പോലീസ് ക്യാമ്പില്‍ വെച്ച് നടന്ന പരേഡില്‍ ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് ഐ.പി.എസ് പുഷ്പചക്രം അര്‍പ്പിച്ചു. കാക്കൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജു എബ്രഹാം പരേഡ് നയിച്ചു. ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിലെ ഡി.വൈ.എസ്.പിമാര്‍,

സൂക്ഷ്മപരിശോധനയും ജാഗ്രതയും കരുത്തായി; കൊയിലാണ്ടിയിലെ കവര്‍ച്ച നാടകം പൊലീസ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊളിച്ചതിങ്ങനെ

കൊയിലാണ്ടി: എ.ടി.എമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നശേഷം കെട്ടിയിട്ട് കാറില്‍ ഉപേക്ഷിച്ചെന്ന പരാതി വ്യാജമാണെന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തെളിയിക്കാന്‍ പൊലീസിന് തുണയായത് തുടക്കത്തിലേ കേസന്വേഷണത്തില്‍ പാലിച്ച സൂക്ഷ്മത. കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ കെട്ടിയിട്ട നിലയില്‍ കണ്ടുവെന്ന് നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. വാഹനവും യുവാവിനെയും സൂക്ഷ്മമായി പരിശോധിക്കാനും വിശദാംശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും

കൊയിലാണ്ടിയില്‍ യുവാവിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്നെന്ന വാദം പരാതിക്കാരന്റെ നാടകം; കൂട്ടുപ്രതിയായ താഹയില്‍ നിന്നും 37ലക്ഷം രൂപ കണ്ടെടുത്തെന്നും റൂറല്‍ എസ്.പി മാധ്യമങ്ങളോട്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച്‌ പണം തട്ടിയെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തല്‍. പരാതിക്കാരനായ എ.ടി.എം റീഫില്‍ ഏജന്റ് സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍. സുഹൈലിന്റെ കൂട്ടാളിയായ താഹയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്നും 37ലക്ഷം രൂപ കണ്ടെടുത്തു. സുഹൈലും താഹ യു മാ ണ് പദ്ധതി പ്ലാൻ ചെയ്ത

കോഴിക്കോട്  റവന്യൂ ജില്ലാ സ്‌കൂള്‍സ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ തുടക്കം

കൊയിലാണ്ടി: കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍സ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ലോക കേരള സഭ അംഗം പി. കെ കബീര്‍ സലാല ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. കെ. അബ്ദുല്‍ മുജീബ്, എം.വി ഷഫ്‌നാസ്, ടി.യു ആദര്‍ശ്, കെ.കെ ഷിബിന്‍, സി.സി

‘ദേശീയപാത വികസനം അപാകതകള്‍ പരിഹരിച്ച് വേഗത്തില്‍ പൂര്‍ത്തീകരക്കണം’; പ്രമേയത്തിലൂടെ ആവശ്യമുന്നയിച്ച് സി.പി.ഐ.എം കൊയിലാണ്ടി ഈസ്റ്റ് ലോക്കല്‍ സമ്മേളനം

കൊയിലാണ്ടി: സി.പി.ഐ(എം) കൊയിലാണ്ടി ഈസ്റ്റ് ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു. ദേശീയപാത വികസനം അപാകതകള്‍ പരിഹരിച്ച് വേഗത്തില്‍ പൂര്‍ത്തീകരക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറിയായി എം. ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. പുതിയ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി ദീപ ടീച്ചര്‍, എം.എം വിജയ, സിറാജ് എന്നിവരെ തെരഞ്ഞെടുത്തു. അണേല കുറുവങ്ങാട് സീതാറാം യെച്ചൂരി നഗറില്‍ നടന്ന സമാപന സമ്മേളനം

പുനര്‍ നിര്‍മ്മാണത്തിനൊരുങ്ങി കുറുവങ്ങാട് ശിവക്ഷേത്രം; ഭക്തജന കൂട്ടായ്മയില്‍ പങ്കെടുത്തത് നിരവധി പേര്‍

കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്ര പുനര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് ഭക്തജനകൂട്ടായ്മ സംഘടിപ്പിച്ചു. നിറഞ്ഞ ഭക്തജനപങ്കാളിത്തത്തോടെ നടന്ന സംഗമത്തില്‍ ചെയര്‍മാന്‍ ഇ.ജ മോഹനന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കേളോത്ത് വല്‍സരാജ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ മനോജ് നവീകരണപ്രവര്‍ത്തനം വീഡിയോ രീതിയില്‍ അവതരിപ്പിച്ചു, ഇ.കെ മോഹന്‍, എന്‍.വി ദാമോദരന്‍ നായര്‍ ടി.കെ. വാസുദേവന്‍ നായര്‍, രവീന്ദ്രന്‍ ഡി, ഷാലയം, സി.കെ

രക്തദാനത്തിലൂടെ ഓരോ വിലപ്പെട്ട ജീവനും നിലനിര്‍ത്താം; രക്തദാന ക്യാമ്പുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും കോഴിക്കോട് ബീച്ച് ആശുപത്രിയും

കൊയിലാണ്ടി: രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. സ്‌കൂള്‍ എന്‍.എസ് എസ് യൂണിറ്റിന്‍രെ നേതൃത്വത്തില്‍ കോഴിക്കോട് ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റലും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ‘ജീവദ്യുധി’ എന്ന പേരില്‍ രക്തദാനത്തിലൂടെ ഓരോ വിലപ്പെട്ട ജീവനും നിലനിര്‍ത്താം എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തം ദാനം ചെയ്യാനായി നൂറോളം ആളുകള്‍ ക്യാമ്പില്‍ എത്തിയിരുന്നു. കോഴിക്കോട്

കൊയിലാണ്ടി കൊല്ലത്ത് ചരക്ക് ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം

കൊയിലാണ്ടി: കൊല്ലത്ത് ചരക്ക് ലോറി കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന ചരക്ക്‌ലോറി ചന്ദ്രന്‍ സ്‌റ്റോറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നും വന്ന ബസ്സ് ലോറിയിലേയ്ക്ക് ഇടിക്കുമെന്ന രീതിയില്‍ വന്നതോടെ ലോറി ഡ്രൈവര്‍ പെട്ടെന്ന് സൈഡിലേയ്ക്ക് വെട്ടിച്ചപ്പോഴാണ് കടയിലേയ്ക്ക് ഇടിച്ചുകയറിയതെന്ന് വ്യാപാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നാസര്‍ കാപ്പാടിന്റെ കടലകം നോവല്‍ പ്രകാശനം ചെയ്തു

കൊയിലാണ്ടി: നാസര്‍ കാപ്പാട് രചിച്ച കടലകം എന്ന നോവല്‍ പ്രകാശനം ചെയ്തു. പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ NCTICH തെയ്യംകല അക്കാദമി ആന്റ് പ്രോഗ്രാം ഓഫീസര്‍ കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി പി.വി.ലവ്‌ലിന്‍ പുസ്തകം പ്രകാശനം ചെയ്തു. ചേനോത്ത് ഭാസ്‌കരന്‍ പുസ്തകം ഏറ്റുവാങ്ങി. കൊയിലാണ്ടി സാംസ്‌കാരിക നിലയില്‍ നടന്ന ചടങ്ങ് മുന്‍സിപ്പല്‍ ചെയര്‍