Category: കൊയിലാണ്ടി

Total 8842 Posts

പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം തന്ത്ര ബ്രഹ്‌മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: വരിക്കോട്ട മല്ലിശ്ശേരി ഇല്ലത്ത് ലീല അന്തര്‍ജനം. മക്കള്‍: സന്ധ്യ കരുമാരത്തിലകത്ത് ശങ്കരനാരായണന്‍ നമ്പൂതിരി. സ്മിത, പരേതയായ സബിത. മക്കള്‍: തിരുത്തിമുക്ക് മന വാസുദേവന്‍ നമ്പൂതിരി (ഷൊര്‍ണൂര്‍), പഴയിടത്തുമന പുരുഷോത്തമന്‍ നമ്പൂതിരി (തൃശ്ശൂര്‍), പട്ടത്തെ മന വിനോദ്

” എന്റെ വരുമാനംമുട്ടി, കട അപ്പാടെ തകര്‍ന്നു, വീട്ടിലേക്ക് ഇടിച്ച് കയറാഞ്ഞത് ഭാഗ്യം”; മൂടാടിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് തട്ടുകട തകര്‍ന്നു

കൊയിലാണ്ടി: മൂടാടിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് തട്ടുകട തകര്‍ന്നു. വീമംഗലം സ്‌കൂളിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. വീമംഗലം സ്വദേശി കുഞ്ഞിക്കണ്ണന്റെ തട്ടുകടയാണ് തകര്‍ന്നത്. തട്ടുകടയും ഷീറ്റുകൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂരയും ആകെ തകര്‍ന്നെന്ന് കുഞ്ഞിക്കണ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ”രാത്രി കടപൂട്ടി വീട്ടിലേക്ക് വന്നതായിരുന്നു ഞാന്‍. ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. വലിയ ശബ്ദം

‘സ്റ്റേറ്റ് പെന്‍ഷന്‍കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക’; കൊയിലാണ്ടി ബ്ലോക്ക് സമ്മേളനത്തില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ്

കൊയിലാണ്ടി: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു. കൊയിലാണ്ടി ബ്ലോക്ക് ജില്ലാ സെക്രട്ടറി.എ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ക്ഷാമാശ്വാസം 22.ശതമാനം ഉടന്‍ അനുവദിക്കുക, മെഡി സെപ്പിനു പകരം കാര്യക്ഷമമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക എന്നിവ പ്രേമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഒ.പിയില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ്- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഓ. പിയിൽ ഡോക്ടറെ കാണുവാൻ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിച്ചു. ehealth.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തു ജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. നിലവിൽ ജനറൽ ഓ. പി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഏറെ വൈകാതെ സ്പെഷ്യൽറ്റി ഓ. പി കളും ഓൺലൈൻ ബുക്കിങ്ങിലേക്ക് മാറും. അതോടെ ആവശ്യക്കാർക്ക് ഓ.

കുഴിയും പഴിയും പേടിക്കേണ്ട, കൊയിലാണ്ടിയിലേക്ക് വളഞ്ഞവഴി പോകേണ്ട; നെല്ല്യാടി-മേപ്പയ്യൂര്‍ റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു, റോഡ് റീടാറിങ് പ്രവൃത്തി തുടങ്ങി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-നെല്ല്യാടി റോഡിലെ ഏറെ കുപ്രസിദ്ധമായ യാത്രാദുരിതത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പി.ഡബ്ല്യു.ഡിയുടെ രണ്ടുകോടി 49ലക്ഷം രൂപ ഫണ്ടിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്. നെല്ല്യാടി പാലം മുതല്‍ മേപ്പയ്യൂര്‍ ടൗണ്‍ വരെയുള്ള ഭാഗമാണ് റീടാര്‍ ചെയ്യുന്നത്. നിലവിലെ വീതിയില്‍ തന്നെയായിരിക്കും റോഡ്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റിയാണ്

”ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ത്?” കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആനപ്പാപ്പാന്‍മാര്‍ക്കായി കൊയിലാണ്ടിയില്‍ ഏകദിന ബോധവത്കരണ ക്ലാസ്

കൊയിലാണ്ടി: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആനപ്പാപ്പാന്‍മാര്‍ക്കായി കൊയിലാണ്ടിയില്‍ ഏക ദിന ബോധവത്കരണ ക്ലാസ്സ് നടത്തി. ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ എന്നിവയാണ് ഉത്സവ കാലത്തിന് മുന്നോടിയായി ക്ലാസ് സംഘടിപ്പിച്ചത്. 1972 ലെ വന്യജീവി സംരക്ഷണ നിയമം, കേരള നാട്ടാന പരിപാലന ചട്ടം 2003 (ഭേദഗതി 2012) എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു

സി.പി.എം നടേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 26 ന്; മുഖ്യമന്ത്രി അടക്കം പ്രമുഖര്‍ പങ്കെടുക്കും

നടേരി: സി.പി.എം നടേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് പി. കെ.ശങ്കരന്‍ സ്മാരക മന്ദിരം ഒക്ടോബര്‍ 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കാവുംവട്ടത്ത് നിര്‍മ്മിച്ച സ്മാരക മന്ദിരം ശനിഴ്ച വൈകീട്ട് 3.30നാണ് ഉദ്ഘാടനം ചെയ്യുക. ജില്ലയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ദീര്‍ഘകാലം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായിരുന്നു പി.കെ ശങ്കരന്‍.

2025-26 തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റ് ; പന്തലായനിയില്‍ പരിശീലന പരിപാടിയുമായി ബ്ലോക്ക് പഞ്ചായത്ത്

കൊയിലാണ്ടി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-26 സാമ്പത്തിക വര്‍ഷത്തെ ലേബര്‍ ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് പന്തലായനിയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് സതീഷ് കുമാര്‍ കെ.വി അധ്യക്ഷത വഹിച്ചു. റിട്ടയെര്‍ഡ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നാരായണന്‍

കൊയിലാണ്ടി കൊല്ലത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നു; ഒരാഴ്ചയ്ക്കിടെ കടിയേറ്റത് നാല് പേര്‍ക്ക്, അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍

കൊയിലാണ്ടി: കൊല്ലത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കൊല്ലം ടൗണ്‍ മുതല്‍ പാറപ്പള്ളി ഭാഗം വരെയുള്ള സ്ഥലങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ നാല് പേര്‍ക്കാണ് കടിയേറ്റത്. ഇല്ലത്ത് ആലിക്കുട്ടി, അബ്ദുള്‍ അസീസ്, രാവിലെ ജോലിക്ക് പോവുകയായിരുന്ന കൊല്ലം സ്വദേശി, ഒരു വിദ്യാര്‍ത്ഥി എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ അതിരാവിലെയാണ് ആലിക്കുട്ടിയ്ക്ക് കാലിന് കടിയേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്

കുട്ടികളില്‍ കണ്ടുവരുന്ന തക്കാളിപനി, മുണ്ടിനീര് എന്നിവ ശ്രദ്ധിക്കണം; പെരുവട്ടൂര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി രോഗ നിര്‍ണ്ണയവും ബോധവല്‍ക്കരണ ക്ലാസുമായി കൊയിലാണ്ടി ഗവ: ഹോമിയോ ആശുപത്രി

കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍കരണ ക്ലാസും രോഗ നിര്‍ണ്ണയവും സംഘടിപ്പിച്ചു. കൊയിലാണ്ടി ഗവ : ഹോമിയോ ആശുപത്രിയും സ്‌കൂള്‍ ജെ.ആര്‍.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്‌കൂളിലെ പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ് നടത്തിയത്. കുട്ടികളില്‍ കണ്ടു വരുന്ന തക്കാളി പനി, മുണ്ടി നീര്, മലേഷ്യന്‍ പൊട്ടി