Category: കൊയിലാണ്ടി

Total 8840 Posts

നിറ നൂറ്; നമ്പ്രത്ത്കര യു.പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ലോഗോ പ്രകാശനം നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചെങ്ങാടത്ത് സ്‌കൂള്‍ പ്രധാനാധ്യാപിക സുഗന്ധി ടി.പിക്ക് ലോഗോ കൈമാറി. ലോഗോ രൂപകല്‍പ്പന ചെയ്തത് നിതിന്‍ കുറുമയിലും നൂറാം വാര്‍ഷികാഘോഷ പേര് നിര്‍ദ്ദേശിച്ചത് രഞ്ജിത്ത് കാഞ്ഞിലശ്ശേരിയുമാണ്. മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത ബാബു, പി.ടി.എ

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (26/10/2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. പഴയ ബസ് സ്റ്റാന്റ്, ടൗണ്‍ ഹാള്‍, ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, സഹകരണ ബാങ്ക്, ഗുരുകുലം, സിവില്‍സ്റ്റേഷന്‍ എന്നീ ട്രാന്‍സ്‌ഫോമറുകളിലും പരിസരപ്രദേശങ്ങളിലും രാവിലെ ഏഴ് മണി മുതല്‍ 11.30 മണിവരെ വൈദ്യുതി മുടങ്ങും. പുതിയ ബസ് സ്റ്റാന്റ്, ഈസ്റ്റ് റോഡ്, കല്ല്യാണ്‍ ബാര്‍, അമ്പാടി തിയേറ്റര്‍,

കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീ ക്ഷേത്രത്തിലെ തുലാപ്പത്ത് ഉത്സവം ഒക്ടോബര്‍ 26ന്

കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീ ക്ഷേത്രത്തിലെ തുലാപ്പത്ത് ഉത്സവം ഒക്ടോബര്‍ 26 ശനിയാഴ്ച നടക്കും. വിശേഷാല്‍ പൂജകള്‍, തായമ്പക, ദീപാരാധന, തിറയാട്ടം എന്നിവയാണ് മുഖ്യചടങ്ങുകള്‍. തുലാം 10 ദക്ഷിണായനത്തിലെ പത്താംമുദയത്തിന് ശേഷമാണ് വടക്കന്‍ കേരളത്തിലെ അമ്പലപ്പറമ്പുകളിലും തിറയാട്ട കാവുകളിലും തെയ്യകോലങ്ങള്‍ കെട്ടിയാടി കാല്‍ ചിലമ്പുകളുടേയും, അരുളപ്പാടിന്റെയും ആരവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ദേവീ ക്ഷേത്രത്തിന്റെ വടക്ക്

”എയര്‍കണ്ടീഷന്‍ ആന്റ് റഫ്രിജറേഷന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ന്യായമായ വേതനം ഉറപ്പുവരുത്തണം”; എച്ച്.വി.എ.സി.ആര്‍ എംപ്ലോയീസ് അസോസിയേഷന്‍

കൊയിലാണ്ടി: എയര്‍കണ്ടീഷന്‍ ആന്റ് റഫ്രിജറേഷന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ന്യായമായ വേതനം ഉറപ്പുവരുത്തണമെന്ന് ഹീറ്റിംഗ് വെന്റിലേഷന്‍ എയര്‍കണ്ടീഷന്‍ ആന്റ് റഫ്രിജറേഷന്‍ (എച്ച്.വി.എ.സി.ആര്‍) കൊയിലാണ്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാറില്‍ നിന്നും അംഗീകാരങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും സമ്മേളനം തീരുമാനിച്ചു. കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ആതിര ഓഡിറ്റോറിയത്തിലാണ് സമ്മേളന പരിപാടികള്‍ നടന്നത്. രാവിലെ ഒമ്പതുമണിക്ക് സീനിയര്‍ അംഗം

‘കൊയിലാണ്ടിയില്‍ ഒരു അഡീഷണല്‍ ജില്ലാ കോടതി സ്ഥാപിക്കണം’; ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് കൊയിലാണ്ടി യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി: ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. രണ്ട് നൂറ്റാണ്ടിലേറെ പാരമ്പര്യം ഉള്ള, നീതിന്യായ രംഗത്ത് ഒട്ടേറെ മഹാരഥന്മാരെ സംഭാവന ചെയ്ത കൊയിലാണ്ടി താലൂക്കിന്റെ ശിരാകേന്ദ്രമായ കൊയിലാണ്ടിയില്‍ ഒരു അഡീഷണല്‍ ജില്ലാ കോടതി സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് എ.ഇ മാത്യു ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് പി.ടി ഉമേന്ദ്രന്‍

ചെങ്ങോട്ട്കാവില്‍ ഓടിക്കൊണ്ടിരുന്ന നാനോ കാര്‍ കത്തിയ സംഭവം; പാഞ്ഞെത്തി തീ അണച്ച് കൊയിലാണ്ടി ഫയര്‍ഫോഴ്‌സ്, വീഡിയോ കാണാം

കൊയിലാണ്ടി:  ചെങ്ങോട്ട്കാവ് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് നിമിഷ നേരം കൊണ്ട് കത്തിയമര്‍ന്നു. രാത്രി 10 മണിയോടെ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന KL 02 AG 8233 എന്ന നാനോ കാറിനാണ് തീപിടിച്ചത്. സംഭവ സമയത്ത് മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. തീപ്പിടുത്തമുണ്ടായ ഉടനെ പുറത്തിറക്കിയതിനാല്‍ യാത്രക്കാര്‍

രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധന; വിയ്യൂര്‍ കളത്തിന്‍കടവ് പുഴയോരത്ത് കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ നിന്നും 200 ലിറ്റര്‍ വാഷ് കണ്ടെടുത്തു

കൊയിലാണ്ടി: രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിയ്യൂരില്‍ നിന്നും രണ്ട് കന്നാസ് വാഷ് കണ്ടെടുത്ത് എക്‌സൈസ്. ഇന്ന് രാവിലെ 11.30 തോടെയാണ് വിയ്യൂര്‍ കളത്തിന്‍ കടവ് പുഴയോരത്ത് നിന്നും 200 ലിറ്റര്‍ വാഷ് കണ്ടെടുത്തത്. പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ വെച്ച് ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ വാഷാണ് കണ്ടെടുത്തത്. പ്രദേശത്ത് ഇത് ആദ്യമായാണ് വാഷ് കണ്ടെടുത്തതെന്നും

‘വഖഫ് ഭേദഗതി ബില്ല് കേന്ദ്ര സര്‍ക്കാരിന്റെ ഗൂഡാലോചന’; വഖഫ് സംരക്ഷണ കണ്‍വെന്‍ഷനുമായി ചേമഞ്ചേരി പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷന്‍ കമ്മിറ്റി

കാപ്പാട്: ചേമഞ്ചേരി പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷന്‍ കമ്മിറ്റി വഖഫ് സംരക്ഷണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വഖഫ് നിയമ ഭേദഗതി ബില്ല്‌കൊണ്ട് വന്നത് വഖഫ് നിയമം ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നും കരുതി യിരിക്കണമെന്നും ഹൈക്കോടതി അഭിഭാഷകന്‍ എം മുഹമ്മദ് ഷാഫി പറഞ്ഞു. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിച്ചു നല്‍കുന്ന

പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം തന്ത്ര ബ്രഹ്‌മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: വരിക്കോട്ട മല്ലിശ്ശേരി ഇല്ലത്ത് ലീല അന്തര്‍ജനം. മക്കള്‍: സന്ധ്യ കരുമാരത്തിലകത്ത് ശങ്കരനാരായണന്‍ നമ്പൂതിരി. സ്മിത, പരേതയായ സബിത. മക്കള്‍: തിരുത്തിമുക്ക് മന വാസുദേവന്‍ നമ്പൂതിരി (ഷൊര്‍ണൂര്‍), പഴയിടത്തുമന പുരുഷോത്തമന്‍ നമ്പൂതിരി (തൃശ്ശൂര്‍), പട്ടത്തെ മന വിനോദ്

” എന്റെ വരുമാനംമുട്ടി, കട അപ്പാടെ തകര്‍ന്നു, വീട്ടിലേക്ക് ഇടിച്ച് കയറാഞ്ഞത് ഭാഗ്യം”; മൂടാടിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് തട്ടുകട തകര്‍ന്നു

കൊയിലാണ്ടി: മൂടാടിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് തട്ടുകട തകര്‍ന്നു. വീമംഗലം സ്‌കൂളിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. വീമംഗലം സ്വദേശി കുഞ്ഞിക്കണ്ണന്റെ തട്ടുകടയാണ് തകര്‍ന്നത്. തട്ടുകടയും ഷീറ്റുകൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂരയും ആകെ തകര്‍ന്നെന്ന് കുഞ്ഞിക്കണ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ”രാത്രി കടപൂട്ടി വീട്ടിലേക്ക് വന്നതായിരുന്നു ഞാന്‍. ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. വലിയ ശബ്ദം