Category: കൊയിലാണ്ടി

Total 8840 Posts

കുറ്റകൃത്യത്തിലേക്ക് നയിച്ചത്‌ ജോലിയില്‍ നിന്നും ഒഴിവാക്കിയതിനുള്ള വൈരാഗ്യം; നന്തിയില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പയ്യോളി പെരുമാള്‍പുരം സ്വദേശി റിമാന്റില്‍

കൊയിലാണ്ടി: നന്തിയില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതി റിമാന്റില്‍. പയ്യോളി പെരുമാള്‍പുരം സ്വദേശിയായ വിനോദ് കുമാര്‍ ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ വെള്ളിയാഴ്ചയാണ് കൊയിലാണ്ടി പോലീസ് പിടികൂടുന്നത്. ഒക്ടോബര്‍ 17ന് രാത്രി ഏഴുമണിയോടെയാണ് നന്തി സ്വദേശി ഒറ്റക്കണ്ടത്തില്‍ രോഹിത്തി (26) നെ പ്രതി വെട്ടിയത്. ദേശീയപാത ഭാഗമായുള്ള അടിപ്പാതയുടെ നിര്‍മ്മാണം നടക്കുന്നതിന് അടിഭാഗത്തുവെച്ചായിരുന്നു

എൽ.എൽ.എം പരീക്ഷയിൽ 11ാം റാങ്ക്; കൊയിലാണ്ടിയിലെ അഭിഭാഷക പി.പി വിനിഷയ്ക്ക് ആദരം

കൊയിലാണ്ടി: സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിൽ നിന്ന് എൽ.എൽ.എം പരീക്ഷയിൽ 11ാം റാങ്ക് നേടിയ കൊയിലാണ്ടി ബാറിലെ അഭിഭാഷക പി.പി വിനിഷയെ കൊയിലാണ്ടി ബാർ അസോസിയേഷൻ അഭിഭാഷക പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ. മനോഹർ ലാൽ മൊമെന്റോ നൽകി. അഭിഭാഷകരായ വി.സത്യൻ, ജി.പ്രവീൺ, നിലോവിന എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി യൂണിറ്റ്‌

ഉള്ളിയേരി ഒള്ളൂർ വമ്പൻ കണ്ടി മീത്തൽ അമ്മാളു അന്തരിച്ചു

ഉള്ളിയേരി: ഒള്ളൂർ വമ്പൻ കണ്ടി മീത്തൽ അമ്മാളു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: കമല, ദേവി, ദേവദാസൻ (ഡോക്യുമെന്റ്‌ റൈറ്റർ), രാമചന്ദ്രൻ (റിട്ട. അദ്ധ്യാപകൻ, ഗവൺമെന്റ്‌ വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂൾ, കൊയിലാണ്ടി), സുമതി. മരുമക്കൾ: ശ്രീധരൻ (നാറാത്ത്), ഹരിദാസൻ (ബേപ്പൂർ), ശ്യാമള (പനായി), ഷീന (നൻമണ്ട), സദാനന്ദൻ (എരമംഗലം). സംസ്കാരം:

കണയങ്കോട് കിടാരത്തില്‍ തലച്ചിലോന്‍ ദേവിക്ഷേത്രത്തിന്റെ ചുറ്റുമതില്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ചു

കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ ശ്രീ തലച്ചിലോന്‍ ദേവിക്ഷേത്രത്തിന്റ വടക്കേ നടയിലെ ചുറ്റുമതില്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ഇരിപ്പട സമര്‍പ്പണം ശ്രീ ശിവദാസന്‍ പാത്താരി താര മണല്‍ ക്ഷേത്രതന്തി മേപ്പാടില്ലത്ത് ശ്രീ സുബ്രഹ്‌മണ്യന്‍ നമ്പൂരിക്ക് കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേത്രമേല്‍ശാന്തി ഹരികൃഷ്ണന്‍ നമ്പൂതിരിപ്പാട് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എ.പി.രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി എന്‍.ചോയിക്കുട്ടി, വൈസ് പ്രസിഡണ്ടുമാരായ ഒ.മാധവന്‍, വി കെ

‘വെങ്ങളം – അഴിയൂര്‍ ദേശീയ പാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക’- മുല്ലപ്പള്ളി രാമചന്ദ്രന്‍; നന്തിയില്‍ സത്യാഗ്രഹ സമരവുമായി സി.എം.പി

നന്തിബസാര്‍: നന്തിയില്‍ സി.എം.പി സത്യഗ്രഹസമരം സംഘടിപ്പിച്ചു. എം.പി.യും കെ.പി.സി.സി. മുന്‍ പ്രസിഡണ്ടുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. വെങ്ങളം – അഴിയൂര്‍ ദേശീയ പാത നിര്‍മ്മാണത്തിലെ മെല്ലെപ്പോക്കില്‍ ജനങ്ങളുടെ ദുരിതം വര്‍ധിക്കുകയാണെന്നും എത്രയും പെട്ടെന്ന് സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കണമെന്നും സമരത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ നടപടികള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമായി. സി.എം.പി സ്റ്റേറ്റ് സെക്രട്ടറി സി.എന്‍

രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ 95 പേര്‍; സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നിറസാന്നിധ്യം

നന്തിബസാര്‍: രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. കേരള പോലീസിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും രക്തദാന പദ്ധതിയായ ജീവദ്യൂതി പോള്‍ ബ്ലഡിന്റെ ഭാഗമായി എം.വി ആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ലിനീഷ് തട്ടാരി രക്തദാനം നിര്‍വഹിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്

സ്‌ട്രൈക്ക് ദ സ്‌ട്രോക്ക് 2.0; ലോക പക്ഷാഘാത ദിനാചരണത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ സംഘടിപ്പിക്കുന്ന വാക്കത്തോണ്‍ 29 ന്

കൊയിലാണ്ടി: ലോക പക്ഷാഘാതദിനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയില്‍ വാക്കത്തോണും പക്ഷാഘാത ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. കേരള എമര്‍ജന്‍സി ടീം കൊയിലാണ്ടി മേഖലാ കമ്മറ്റി, കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്റര്‍, കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ എന്നിവര്‍ സംയുക്തമായി ടTRIKE THE STROKE 2.0 എന്ന പേരില്‍ 2024 ഒക്ടോബര്‍ 29 നാണ് പരിപാടി. രാവിലെ 6:30 ന് വാക്കത്തോണ്‍ നടക്കും.

‘മണമല്‍ ദര്‍ശനമുക്ക് ലിങ്ക് റോഡ് വീതി കൂട്ടി നിര്‍മ്മിച്ച് യാത്രാ പ്രശ്‌നത്തിന് അടിയന്തിര പരിഹരമുണ്ടാക്കുക’; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.എം നടേരി ലോക്കല്‍ സമ്മേളനം

കൊയിലാണ്ടി: സി.പി.ഐ.എം നടേരി ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു. മണമല്‍ ദര്‍ശനമുക്ക് ലിങ്ക് റോഡ് വീതി കൂട്ടി നിര്‍മ്മിച്ച് യാത്രാ പ്രശ്‌നത്തിന് അടിയന്തിര പരിഹരമുണ്ടാക്കണമെന്ന് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി നടേരി കുറുവങ്ങാട് മണമല്‍ വഴി കൊയിലാണ്ടിയിലേക്കുള്ള വഴി പൂര്‍ണമായും അടയ്ക്കുന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. നിരവധിയായ മേല്‍ പ്രദേശനിവാസികള്‍ക്ക് ദൈനംദിനം കൊയിലാണ്ടി

ആശങ്കകൾക്കൊടുവിൽ ആശ്വാസം; കൊല്ലത്തെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീയണച്ചു

കൊയിലാണ്ടി: ആശങ്കകൾക്കൊടുവിൽ തീയണച്ചു. കൊല്ലം അശ്വനി ഹോസ്പിറ്റലിന് മുന്നിലുള്ള കേരശ്രീ ഓയിൽ മില്ലിലുണ്ടായ തീ പിടിത്തമാണ് ഒരുമണിക്കൂറിനുള്ളിൽ അണച്ചത്. കൊയിലാണ്ടി അ​ഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള രണ്ട് യൂണിറ്റെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ന് രാത്രി 10.10 ഓടെയാണ് മില്ലിനുള്ളിൽ നിന്നും തീ ഉയരുന്നത് കണ്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ അ​ഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. മില്ലിലെ

കൊല്ലത്ത് വെളിച്ചെണ്ണമില്ലിന് തീപിടിച്ചു

കൊയിലാണ്ടി: കൊല്ലത്ത് വെളിച്ചെണ്ണമില്ലിന് തീപിടിച്ചു. കൊല്ലം അശ്വനി ഹോസ്പിറ്റലിന് മുന്നിലുള്ള കേരശ്രീ ഓയിൽ മില്ലിനാണ് തീപിടിച്ചത്. ഇന്ന് രാത്രി 10.10 ഓടെയാണ് സംഭവം. ഓയിൽ മില്ലിലെ കൊപ്ര ചേവിനു തീ പിടിക്കുകയായിരുന്നു. കൊയിലാണ്ടി അ​ഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൊയിലാണ്ടിയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സാണ് രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയത്.