Category: കൊയിലാണ്ടി
പൊയിൽക്കാവ് താഴെ പൊല്ലാത്ത് ശ്രീധരൻ നായർ അന്തരിച്ചു
പൊയിൽക്കാവ്: താഴെ പൊല്ലാത്ത് ശ്രീധരൻ നായർ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ സൗമിനി അമ്മ. മക്കള്‍: ശ്രീജ, ശ്രീകല, ശ്രീജിത്ത്. മരുമക്കള്‍: ജനാർദ്ദനൻ (പൂനൂർ ടയേഴ്സ്), പ്രേമൻ (മാതൃഭൂമി, മനോരമ ഏജന്റ് വടകര). Description: poyilkkavu thazhe pollath Sreedharan Nair passed away
ഭണ്ഡാരങ്ങളുടെയും, ക്ഷേത്രത്തിലെ ഓഫീസിന്റെയും പൂട്ട് തകര്‍ത്ത നിലയില്‍; പയ്യോളിയില്‍ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച
പയ്യോളി: പയ്യോളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച. ഇരിങ്ങല്‍ ധര്‍മ്മശാസ്ത്ര ക്ഷേത്രത്തിലും അയനിക്കാട് മമ്പറംഗേറ്റ് ഭഗവതി കോട്ടക്കല്‍ ദേവീക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇന്ന് രാവിലെയോടെയാണ് സംഭവം പുറത്തറിയുന്നത്. അയനിക്കാട് മമ്പറംഗേറ്റ് ഭഗവതി ക്ഷേത്രത്തിലെ ചുറ്റുമതിലിന് പുറത്തുള്ള രണ്ട് സ്റ്റീല്‍ ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തനാണ് ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ന്ന് കിടക്കുന്നത് ക്ഷേത്ര
ചിരിച്ചുല്ലസിച്ച് അവര്‍ ഒത്തുചേര്‍ന്നു; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സുരക്ഷ കാപ്പാട് പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ‘പ്രാണഹര്‍ഷം’ പാലിയേറ്റീവ് സംഗമം
തിരുവങ്ങൂർ: സുരക്ഷ കാപ്പാട് പെയിൻ ആന്റ് പാലിയേറ്റീവ് കിടപ്പ് രോഗികളുടെയും, വളണ്ടിയർമാരുടെയും സംഗമം സംഘടിപ്പിച്ചു. ‘പ്രാണഹർഷം’ എന്ന പേരില്‍ കാപ്പാട് ശാദി മഹലിൽ ഇന്ന് രാവിലെ സംഘടിപ്പിച്ച പരിപാടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. വൈകുന്നേരം വരെ നീണ്ട പരിപാടിയിൽ പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ അവതരിപ്പിച്ച മാജിക്, രാജൻ വെള്ളാംതോട്ടിന്റെ വയലിൽ വാദനം,
ഇരിങ്ങൽ എടപ്പരത്തി കുനി ജാനു അന്തരിച്ചു
ഇരിങ്ങൽ: എടപ്പരത്തി കുനി ജാനു അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കൊറ്റിയാംവെള്ളി നാരായണൻ. മക്കൾ: സതീശൻ, ഷാജു, രാധിക. മരുമക്കൾ: ഹരിദാസൻ (മേമുണ്ട), ഗീത, ശ്രീജ. സഞ്ചയനം: ഞായറാഴ്ച. Description: Iringal Edaparatthi Kuni Janu passed away
അനില്‍ കാഞ്ഞിലശ്ശേരിയുടെ ചെറുകഥകളുടെ സമാഹാരം ‘പുറ്റുതേന്‍ പ്രകാശം ചെയ്തു
കോഴിക്കോട്: അനില്‍ കാഞ്ഞിലശ്ശേരിയുടെ ചെറുകഥകളുടെ സമാഹാരം ‘പുറ്റുതേന്‍’ പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ കെ.വിശ്വനാഥിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇന്ന് രാവിലെ തളി കണ്ടംകുളം ജൂബിലി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഡോ.കെ ദിനേശൻ അധ്യക്ഷത വഹിച്ചു. യു.കെ കുമാരൻ, ഡോ.സോണിയ ഇ.പി, വി.പി
നെല്ല്യാടിയിലെ ലഹരി മാഫിയ അക്രമവുമായി ബന്ധപ്പെട്ട് സംഘടനയ്‌ക്കെതിരെ വസ്തുതാവിരുദ്ധ പ്രചരണം; ഡി.വൈ.എഫ്.ഐ കൊടക്കാട്ടുമുറി യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കി
കൊല്ലം: നെല്ല്യാടിയില്‍ ലഹരി മാഫിയ അക്രമവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ വസ്തുതാവിരുദ്ധ പ്രചരണം നടത്തിയ ഡി.വൈ.എഫ്.ഐ കൊടക്കാട്ടുമുറി യൂണിറ്റ് സെക്രട്ടറിയെ പി.പി.അഭിലാഷിനെ പുറത്താക്കി. ഡി.വൈ.എഫ്.ഐയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയതായും ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരായി ശക്തമായി പ്രതിരോധം സൃഷ്ടിച്ച് മുന്നോട്ടുപോകുമെന്നും ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. Also Read: ലഹരി ക്വട്ടേഷന്‍ മാഫിയയ്‌ക്കെതിരെ
പി.ജയരാജന്റെ പരാമര്‍ശങ്ങള്‍ ഭൂരിപക്ഷവര്‍ഗ്ഗീയതയെ പ്രീണിപ്പിക്കാന്‍; പേരാമ്പ്രയില്‍ നടന്ന ചെറുകുന്നത്ത് അമ്മദ് ഹാജി അനുസ്മരണ യോഗത്തില്‍ സി.പി.എ അസീസ്
പേരാമ്പ്ര: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ രചിച്ച കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാക്കണമെന്ന് ജയരാജന്‍ തന്നെ ആവശ്യപ്പെടുന്നത് ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാനും അതുവഴി ഉപതിരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനുള്ള തന്ത്രമാണന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംങ്ങ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ്. ലോകസഭാ തിരത്തെടുപ്പില്‍ ന്യൂനപക്ഷ പ്രീണനം നടത്തിയത് ഭൂരിപക്ഷ
പണയസ്വര്‍ണം തിരിച്ചെടുക്കാനുപയോഗിച്ച അഞ്ച് ലക്ഷം തിക്കോടിയില്‍ നിന്ന് കണ്ടെടുത്തു; കൊയിലാണ്ടിയിലെ കവര്‍ച്ചാ നാടകക്കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി
കൊയിലാണ്ടി: കള്ളക്കഥയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതികളായ പയ്യോളി ബീച്ച് സുഹാന മന്‍സില്‍ സുഹൈല്‍, തിക്കോടി കോടിക്കല്‍ ഉമ്മര്‍ വളപ്പില്‍ താഹ, തിക്കോടി കോടിക്കല്‍ പുളിവളപ്പില്‍ യാസര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കിയശേഷം വീണ്ടും റിമാന്‍ഡ് ചെയ്തു. ആറേകാല്‍ ലക്ഷത്തോളം രൂപ രണ്ടുദിവസത്തെ തെളിവെടുപ്പിനിടെ കണ്ടെടുത്തിട്ടുണ്ട്. രണ്ടാം പ്രതി താഹ തിക്കോടിയിലെ കാത്തോലിക്
കൊയിലാണ്ടി സബ് ജില്ല ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി പിഷാരികാവ് ദേവസ്വം കൊല്ലം എല്‍.പി സ്‌കൂള്‍; മികച്ച പ്രകടനം കാഴ്ചവെച്ച് വിദ്യാര്‍ത്ഥികളെ അനുമോദിച്ച് സ്‌കൂള്‍
കൊയിലാണ്ടി: കൊയിലാണ്ടി സബ് ജില്ലയില്‍ ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ വിജയികളെ അനുമോദിച്ച് പിഷാരികാവ് ദേവസ്വം കൊല്ലം എല്‍.പി സ്‌കൂള്‍. സ്‌കൂളില്‍ നിന്നും കൊയിലാണ്ടി സബ് ജില്ല ശാസ്ത്രമേളയില്‍ പങ്കടുത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും പ്രവര്‍ത്തിപരിചയമേളയിലും കായികമേളയിലും മികച്ച വിജയം കൈവരിച്ച പ്രതിഭകളെയും അനുമോദിച്ചു. അനുമോദന സദസ്സ് സ്‌കൂള്‍ മാനേജറും മലബാര്‍ ദേവസ്വം അസിസ്റ്റന്റ്
കൊയിലാണ്ടി ട്രഷറി കെട്ടിട നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുക, 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ അനുവദിക്കുക; ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ്‌സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
കൊയിലാണ്ടി: കേരള സ്റ്റേറ്റ്‌സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 40ാമത് കൊയിലാണ്ടി മുന്‍സിപ്പല്‍ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. ഒന്നര വര്‍ഷമായി അനിശ്ചിതത്തിലായ കൊയിലാണ്ടി സബ്ബ് ട്രഷറി നിര്‍മാണ പ്രവര്‍ത്തി വേഗത്തില്‍ ആരംഭിക്കുക, 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ അനുവദിക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരോടെപ്പം പങ്കാളിത്തപെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും തുല്യമായ പെന്‍ഷന്‍ വിതരം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുക, പെന്‍ഷന്‍കാരില്‍ നിന്നും വാങ്ങുന്ന