Category: കൊയിലാണ്ടി

Total 8836 Posts

പൊയിൽക്കാവ്‌ ഹോട്ടൽ ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട്: ശാസ്ത്രീയ പരിഹാരം കാണണമെന്ന്‌ ആക്ഷൻ കമ്മിറ്റി

ചേമഞ്ചേരി: നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊയിൽക്കാവിലെ ഹോട്ടൽ ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയിൽ ഷീബ മലയിൽ, രണ്ട് ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ആയി സതി കിഴകിഴക്കയിൽ, കൺവീനർ

കൊയിലാണ്ടിയില്‍ തെരുവുനായകള്‍ വിലസുന്നു; കാക്രാട്ടുകുന്നിലും അറുവയലിലും രണ്ട് ദിവസങ്ങളിലായി പരിക്കേറ്റത് അഞ്ചോളം പേര്‍ക്ക്‌

കൊയിലാണ്ടി: നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായയുടെ ആക്രമണം. അഞ്ചോളം പേര്‍ക്ക് കടിയേറ്റു. കാക്രാട്ടുകുന്നില്‍ ഇന്നും ഇന്നലെയുമായി ഉണ്ടായ അക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. വെങ്ങളത്ത്കണ്ടി രവീന്ദ്രന്‍ (70), ചെമ്പില്‍വയല്‍ അര്‍ജുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടിലേക്ക് വരുന്നതിനിടെ ഇന്നലെ രാത്രി എഴ് മണിയോടെയാണ് രവീന്ദ്രന് കാലിന് കടിയേറ്റത്. വെങ്ങത്ത്കണ്ടി ക്ഷേത്രത്തിന് സമീപം അമൃതാനന്ദ സ്‌ക്കൂളിന് സമീപത്ത് വെച്ചായിരുന്നു

ഇലക്ട്രിക്കൽ വിഷയത്തിൽ ഏകദിന ശില്പശാലയുമായി പന്തലായിനി ബിആർസി

പന്തലായിനി: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി പന്തലായിനി ബിആർസിയുടെ നേതൃത്വത്തിൽ സ്പെഷ്യലിസ്റ്റ് ടീച്ചർമാർക്കും സ്പെഷ്യൽ എഡ്യുക്കേറ്റർമാർക്കും സിആർസിസിമാർക്കും വർക്ക് എഡ്യൂക്കേഷൻ പുസ്തകത്തിലെ ഇലക്ട്രിക്കൽ വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഷിജു കെ ഉദ്ഘാടനം ചെയ്തു. റീജിയണൽ കോളേജ് എൻജിനീയറിങിലെ പ്രിൻസിപ്പാൾ അർജ്ജുനൻ എസ് ക്ലാസ് നയിച്ചു.

ചാരിറ്റി സ്പർശം പദ്ധതി: ചേമഞ്ചേരി യു.പി സ്‌കൂളില്‍ ഇനി മുതല്‍ വാട്ടർ ഡിസ്‌പെൻസറും

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കാപ്പാട് ഡിവിഷൻ ബ്ലോക്ക് മെമ്പറുടെ ചാരിറ്റി സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി ചേമഞ്ചേരി യു.പി സ്‌കൂളിന്‌ വാട്ടർ ഡിസ്‌പെൻസർ നൽകി. സ്വിച്ച് ഓൺ കർമം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്‌തീൻ കോയ നിർവഹിച്ചു.

വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കാന്‍ ഇരിപ്പിടങ്ങള്‍, വഴി നീളെ തെരുവുവിളക്കുകള്‍; പൈതൃക തനിമ കൈവിടാതെ അടിമുടി മാറാനൊരുങ്ങി കൊയിലാണ്ടി മാരാമുറ്റം തെരു റോഡ്

കൊയിലാണ്ടി: വഴി നീളെ തണല്‍വൃക്ഷങ്ങള്‍, വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കാന്‍ ഇരിപ്പിടങ്ങള്‍….കൊയിലാണ്ടിക്കാരുടെ മാരാമുറ്റം തെരു റോഡ് അടിമുടി മാറാനൊരുങ്ങുന്നു. നഗരസഭയുടെ നേതൃത്വത്തിലാണ് റോഡ് നവീകരിക്കുന്നത്. കൊയിലാണ്ടിയിലെ ഏറ്റവും പ്രാചീനതെരുവായ മാരാമുറ്റം തെരു റോഡിന്റെ നവീകരണം നാട്ടുകാരുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് റോഡിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. സമീപ വാസികൾ, വ്യാപാരികൾ,

‘നോവലിന്റെയും കഥയുടെയും ആത്മകഥയുടെയും ഭാവങ്ങള്‍ മാറിമാറി അണിയുന്ന മികച്ച പുസ്തകം’; ഡോ. ലാല്‍ രഞ്ജിത്ത് രചിച്ച മാലദ്വീപ് ജീവിതാനുഭവങ്ങള്‍ ‘കീനെ റംഗളു’ പ്രകാശനം ചെയ്തു

കോഴിക്കോട്: ഡോ. ലാല്‍ രഞ്ജിത്ത് രചിച്ച മാലദ്വീപ് ജീവിതാനുഭവങ്ങള്‍ ‘കീനെ റംഗളു’ പ്രകാശനം ചെയ്തു. സുഭാഷ് ചന്ദ്രന്‍ ഡോ. രതീഷ് കാളിയാടന് നല്‍കി പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. നോവലിന്റെയും കഥയുടെയും ആത്മകഥയുടെയും ഭാവങ്ങള്‍ മാറിമാറി അണിയുന്ന മികച്ച പുസ്തകമാണിതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. എഴുതുക എന്നതിലുപരി കലാകാരന്‍ എന്ന നിലയിലാണ് ലാല്‍ രഞ്ജിത്ത്

ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍; ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ്ഭാഗവത സപ്താഹയജ്ഞം നടന്നു

തിക്കോടി: ഭക്തജന സാന്നിധ്യത്തില്‍ ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമത് ശ്രീമദ്ഭാഗവത സപ്താഹയജ്ഞം നടന്നു. മേല്‍ശാന്തി അശോക് ഭട്ട് ദീപപ്രേജ്വലനം നടത്തി ആരംഭിച്ചു. ശ്രീമദ്ഭാഗവത സപ്താഹയജ്ഞത്തില്‍ അതിപ്രശസ്തനായ പഴേടം വാസുദേവന്‍ നമ്പൂതിരിയെ ക്ഷേത്രം സെക്രട്ടറി രാഘവന്‍ നായര്‍ തയ്യുള്ളതില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണവും നടന്നു. സപ്താഹ കമ്മറ്റി ചെയര്‍മാര്‍ രവി

കേരള ഗാനങ്ങള്‍, നാടോടി നൃത്തങ്ങള്‍; കേരളപ്പിറവി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം

ചേമഞ്ചേരി: വൈവിധ്യമാര്‍ന്ന പരിപാടികളോടെ കേരളപ്പിറവി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം. പരിപാടിയുടെ ഉദ്ഘാടനം എന്‍.കെ. മാരാര്‍ നിര്‍വ്വഹിച്ചു. മാതൃഭാഷയായ മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിന്റെ ഔപചാരികമായ പ്രഖ്യാപനം നടന്നത് നവംബര്‍ 1 നാണ്. ആദരപൂര്‍വ്വം നാം ഈ സ്ഥാനലബ്ധിയെ അനുസ്മരിക്കുന്നുവെന്നും അമ്മയായ ഈ ഭാഷയെ നമുക്ക് നെഞ്ചോടു ചേര്‍ക്കാമെന്നും അദ്ദേഹം ഉദ്ഘാടനം

ലക്ഷ്യം വനിതാ ശാക്തീകരണം; പൂക്കാട് കലാലയത്തില്‍ ബ്യൂട്ടി കള്‍ച്ചര്‍ കോഴ്‌സ് ആരംഭിച്ചു

ചേമഞ്ചേരി: പൂക്കാട് കലാലയത്തില്‍ ബ്യൂട്ടി കള്‍ച്ചര്‍ കോഴ്‌സ് ആരംഭിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റന്‍ഷന്‍ വകുപ്പും പൂക്കാട് കലാലയവുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. 10 ദിവസത്തെ കോഴ്‌സ് വനിതാ ശാക്തീകരണത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. വകുപ്പ് മേധാവി ഡോ. മഞ്ജു എം.പി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കെ.കെ. സുനില്‍ കുമാര്‍, ശിവദാസ് ചേമഞ്ചേരി

എ.സി ഇലക്ട്രിക് കണക്ഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്; കാപ്പാട് വീടിനുള്ളില്‍ തീപിടിച്ചു

കൊയിലാണ്ടി: കാപ്പാട് വീടിനുള്ളില്‍ തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കൊയിലാണ്ടി കാപ്പാട് റോഡില്‍ സിദ്ദീഖ് പള്ളിക്ക് സമീപം താജ് ഹൗസില്‍ അസീസിന്റെ വീടിനുള്ളിലെ മുറിയിലാണ് സംഭവം. വീട്ടിനുള്ളിലെ എ.സി ഇലക്ട്രിക് കണക്ഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയത് കാരണം തീ കത്തുകയും പുക ഉയരുകയുമായിരുന്നു. ഉടനെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സേന എത്തുമ്പോഴേയ്ക്കും വീട്ടുകാരും