Category: കൊയിലാണ്ടി

Total 8834 Posts

”ഇളം തലമുറയെ കൂടി കുടുംബ സംഗമങ്ങളില്‍ പങ്കെടുപ്പിച്ചാല്‍ അവരുടെ മനസ്സ് കരുത്തുറ്റതായി മാറും”; കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോക്കല്ലൂര്‍ യൂണിറ്റ് കുടുംബ സംഗമത്തില്‍ ഇബ്രാഹിം തിക്കോടി

മേപ്പയ്യൂർ: കുടുംബ സംഗമങ്ങള്‍ പോലുള്ള പൊതു വേദികളില്‍ ഇളംതലമുറയെ കാണാറില്ലെന്നും, അവരെ കൂടി പങ്കെടുപ്പിച്ചാല്‍ യുവത്വത്തിന്റെ മനസ്സ് കരുത്തുറ്റതാക്കി മാറ്റാമെന്നും പ്രമുഖ സാഹിത്യകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പറഞ്ഞു. മൊബൈലില്‍ മനസ്സ് പൂട്ടിയിട്ട് ആപത്തുകളെ വിലക്ക് വാങ്ങുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോക്കല്ലൂര്‍ യൂണിറ്റ് നടത്തിയ

ശിവദാസന്‍ മല്ലികാസ് ഓര്‍മദിനം ആചരിച്ച് കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊയിലാണ്ടി: കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന ശിവദാസന്‍ മല്ലികാസിന്റെ ഓര്‍മ ദിനം ആചരിച്ച് കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി, പ്രഭാത റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ മേഖലയില്‍ സേവനം അനുഷ്ഠിച്ച ആളായിരുന്നു ശിവദാസന്‍ മല്ലികാസ്. വീട് തന്നെ വേദിയാക്കുന്നതില്‍ പ്രത്യേക താല്പര്യ പ്രകടിപ്പിച്ച ആളായിരുന്നു അദ്ദേഹം. കാലത്ത് 9:30ന് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്ത.

കുറ്റ്യാടിചുരം റോഡിൽ വാഹനാപകടം; പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു, നാല് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലം: കുറ്റ്യാടി ചുരംറോഡിൽ മുളവട്ടത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപാലം പോലിസ് സ്ഥലത്തെത്തി. Summary: Car accident on Kuttyadichuram road; The pickup van went out of

പെരുവട്ടൂര്‍ അറുവയലില്‍ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു; മൂന്ന് ദിവസത്തിനിടെ കടിയേറ്റത് നാല് പേര്‍ക്ക്, വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയെന്ന് നാട്ടുകാര്‍

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 18 ആം വാര്‍ഡ് അറുവയലില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനിടെ ചെറിയകുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ ഒരാള്‍ക്ക് കടിയേറ്റിട്ടുണ്ട്. വീട്ട്മുറ്റത്ത് നില്‍ക്കുകയായിരുന്ന കണ്ടീകുനിയില്‍ രാജേഷിനെ നായ ഓടി വന്ന് കടിക്കുകയായിരുന്നു. കൈയ്ക്കാണ് കടിയേറ്റത്. ഇന്നലെ പെരുവട്ടൂര്‍ കാഞ്ഞിരക്കണ്ടി രമേശന്‍(52), ഹരിനന്ദ് (12)

കാഞ്ഞിലശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി

ചേമഞ്ചേരി: കാഞ്ഞിലശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. കാഞ്ഞിലശ്ശേരി ഹാജിമുക്ക് പൗര്‍ണ്ണമി വീട്ടില്‍ ബൈജുനാഥിന്റെ KL 56 T 9329 ആക്റ്റിവ സ്‌ക്കൂട്ടര്‍(കോഫി കളര്‍) ആണ് മോഷണം പോയിരിക്കുന്നത്. ഇന്നലെ രാത്രി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ നോക്കിയപ്പോള്‍ കാണാനില്ലെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കണ്ടു കിട്ടുന്നവര്‍ താഴെ കാണുന്ന

കൊയിലാണ്ടിയില്‍ കെ. ഗോപാലന്‍ അനുസ്മരണവും ദളിത് കോണ്‍ഗ്രസ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

കൊയിലാണ്ടി: കോഴിക്കോട് ഡിസിസി സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറുമായിരുന്ന കെ. ഗോപാലന്റെ പന്ത്രണ്ടാം ചരമ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒപ്പം കൊയിലാണ്ടി ബ്ലോക്ക് ദലിത് കോണ്‍ഗ്രസ് കണ്‍വെന്‍ഷനും നടത്തി. കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്മുരളി കോറോത്ത് ഉദ്ഘാടനം ചെയ്തു. വി.കെ സുധീഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ കെ.വി രാഘവന്‍ അധ്യക്ഷത വഹിച്ചു.

‘സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ള 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍വിതരണം ചെയ്യുക’; ട്രഷറിയ്ക്ക് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി കെ.എസ്.എസ്.പി.എ

കൊയിലാണ്ടി: ട്രഷറികള്‍ക്ക് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി കെ.എസ്.എസ്.പി.എ. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തില്‍ കേരളത്തിലെ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് നല്‍കാനുള്ള 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍വിതരണം ചെയ്യണമെന്ന് സംഗമം ആവശ്യപ്പെട്ടു. കൊയിലാണ്ടിയില്‍ നടന്ന പ്രതിഷേധ സംഗമം കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം പ്രസിഡണ്ട് സ്വാഗതവും സംസ്ഥാന

ബാലുശ്ശേരി മണ്ണാംപൊയില്‍ കുട്ടമ്പത്ത് താമസിക്കും അരിക്കുളം എസ്.ഗോവിന്ദന്‍ കുട്ടിനായര്‍ അന്തരിച്ചു

ബാലുശ്ശേരി: മണ്ണാംപൊയില്‍ കുട്ടമ്പത്ത് താമസിക്കും അരിക്കുളം എസ്.ഗോവിന്ദന്‍ കുട്ടിനായര്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. അരിക്കുളം, ബാലുശ്ശേരി മേഖലയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രസിദ്ധ ഗുരുസ്വാമിയും ആയിരുന്നു. കര്‍ഷക കോണ്‍ഗ്രസിന്റെ മുന്‍ നിയോജകമണ്ഡലം പ്രസിഡണ്ട്, മണ്ണാംപൊയില്‍ കേരസമിതി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എസ്.ഗോവിന്ദൻ കുട്ടി നായർ, കെ.ജി അടിയോടി, മണിമംഗലത്ത്‌ കുട്ട്യാലി, ഇ നാരായണൻ നായർ

പൊയിൽക്കാവ്‌ ഹോട്ടൽ ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട്: ശാസ്ത്രീയ പരിഹാരം കാണണമെന്ന്‌ ആക്ഷൻ കമ്മിറ്റി

ചേമഞ്ചേരി: നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊയിൽക്കാവിലെ ഹോട്ടൽ ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയിൽ ഷീബ മലയിൽ, രണ്ട് ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ആയി സതി കിഴകിഴക്കയിൽ, കൺവീനർ

കൊയിലാണ്ടിയില്‍ തെരുവുനായകള്‍ വിലസുന്നു; കാക്രാട്ടുകുന്നിലും അറുവയലിലും രണ്ട് ദിവസങ്ങളിലായി പരിക്കേറ്റത് അഞ്ചോളം പേര്‍ക്ക്‌

കൊയിലാണ്ടി: നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായയുടെ ആക്രമണം. അഞ്ചോളം പേര്‍ക്ക് കടിയേറ്റു. കാക്രാട്ടുകുന്നില്‍ ഇന്നും ഇന്നലെയുമായി ഉണ്ടായ അക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. വെങ്ങളത്ത്കണ്ടി രവീന്ദ്രന്‍ (70), ചെമ്പില്‍വയല്‍ അര്‍ജുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടിലേക്ക് വരുന്നതിനിടെ ഇന്നലെ രാത്രി എഴ് മണിയോടെയാണ് രവീന്ദ്രന് കാലിന് കടിയേറ്റത്. വെങ്ങത്ത്കണ്ടി ക്ഷേത്രത്തിന് സമീപം അമൃതാനന്ദ സ്‌ക്കൂളിന് സമീപത്ത് വെച്ചായിരുന്നു