Category: കൊയിലാണ്ടി

Total 8834 Posts

പൊയില്‍കാവ് ബീച്ച് മുതല്‍ ഏഴുകുടിക്കല്‍ ബീച്ച് വരെ പുലിമുട്ട് നിര്‍മ്മിക്കണം; കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി

കൊയിലാണ്ടി: പൊയില്‍കാവ് ബീച്ച് മുതല്‍ ഏഴുകുടിക്കല്‍ ബീച്ച് വരെ പുലിമുട്ട് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാജീവന്‍. ഏഴുകുടിക്കല്‍ തീര പ്രദേശത്തെ കടലാക്രമണത്തില്‍ കടല്‍ഭിത്തിയും തകരുന്നതും വീടുകളിലേയ്ക്കും റോഡുകളിലേയ്ക്കും വെള്ളം കയറി തകരുന്നത് സ്ഥിരക്കാഴ്ചയായിരുന്നു. ഇതേ തുടര്‍ന്ന് പൊയില്‍കാവ് ബീച്ച് മുതല്‍

വാഹനങ്ങള്‍ ഏതുവഴി കലോത്സവ നഗറിലെത്തണം, പാര്‍ക്കിങ് എവിടെ? കൊയിലാണ്ടി സബ് ജില്ല സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങള്‍ അറിയാം

കൊയിലാണ്ടി: ഗതാഗത കുരുക്കിനുളള സാധ്യത കണക്കിലെടുത്ത് സബ് ജില്ലാ കലോത്സവ നഗറിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സബ് ജില്ലാ കലോത്സവം നടക്കുന്ന കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കുളള റോഡ് വളരെ ഇടുക്കിയതാണ്. അതിനാല്‍ ഈ ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. കൊയിലാണ്ടി, അത്തോളി ഭാഗത്തു നിന്ന് വരുന്ന വണ്ടി തിരുവങ്ങൂര്‍

പന്തലായനിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം; ജാതിയധിക്ഷേപം നടത്തി ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ഡി.വൈ.എഫ്.ഐ

കൊയിലാണ്ടി: പന്തലായനിയിൽ വീട്ടിൽ കയറി അതിക്രമം നടത്തിയ സംഭവത്തിന് രാഷ്ട്രീയ നിറം നൽകാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് ഡി.വൈ.എഫ്.ഐ. പന്തലായനി സ്ഥിരതാമസമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനും, അമ്മക്കും നേര നിരന്തരം ജാതിയധിക്ഷേപം നടത്തുന്ന ഉണ്ണികൃഷ്ണൻ എന്നയാൾ അന്നേ ദിവസം അവരുടെ വീട്ടിൽ കയറി ജാതിയാധിക്ഷേപം നടത്തുകയും വീടാക്രമിക്കുകയും ചെയ്തതാണ് സംഘർഷത്തിന്‌ തുടക്കമായതെന്ന് ഡി.വൈ.എഫ്.ഐ പറയുന്നു. തുടർന്ന് ഉണ്ണികൃഷ്ണൻ്റെ

നവംബർ ഏഴിന്‌ രാജ്ഭവൻ മാർച്ചുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി; കൊയിലാണ്ടിയില്‍ വിളംബര ജാഥ

കൊയിലാണ്ടി: വ്യാപാരികൾക്ക് മുറി വാടകയിൻമേൽ 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി. സംസ്ഥാന കമ്മറ്റി നവംബർ ഏഴിന്‌ നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായാണ് ജാഥ സംഘടിപ്പിച്ചത്‌. വൈകുന്നേരം 5മണിക്ക് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് നിന്നും

കുറുവങ്ങാട് ബൈക്കില്‍ സ്‌കൂട്ടി ഇടിച്ച് കണയങ്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; സ്‌കൂട്ടി ഓടിച്ച യുവാക്കളുടെ പക്കല്‍ നിന്നും ഹാഷിഷ് കണ്ടെത്തിയതോടെ ട്വിസ്റ്റ്

കൊയിലാണ്ടി: കുറുവങ്ങാടുണ്ടായ ബൈക്ക് അപകടത്തില്‍ കണയങ്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടി ആര്‍എസ്എം എസ്എന്‍ഡിപി കോളേജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി കുട്ടോത്ത്മീത്തല്‍ അലൂഷ്യസ് ബി.എസ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം. ബൈക്കില്‍ വീട്ടിലേക്ക് പോകവെ അതേ ദിശയില്‍ വന്ന സ്‌കൂട്ടി പിന്നില്‍ ഇടിച്ച് അല്യൂഷ്യൂസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആഷിക്ക് (27,

എലത്തൂർ ജുമുഅത്ത് പള്ളിക്ക് സമീപം പാണ്ട്യേലക്കൽ താമസിക്കും നാലകത്ത് ഹംസ അന്തരിച്ചു

എലത്തൂർ: എലത്തൂർ ജുമുഅത്ത് പള്ളിക്ക് സമീപം പാണ്ട്യേലക്കൽ താമസിക്കും നാലകത്ത് ഹംസ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഉപ്പ: പരേതനായ നാലകത്ത് കുഞ്ഞഹമ്മത് (കൊയിലാണ്ടി). ഉമ്മ: ഖദീജ. ഭാര്യ: പാണ്ട്യേലക്കൽ നബീസ. മക്കള്‍: അർഷദ്, ലായിഖ്, ഷൗക്കത്ത്, നൗഫൽ, റഹീം. മരുമക്കള്‍: ബുഷറ, ഹസ്ബി, ജാസ്മിൻ, ജഫ്ന, ഫർഹാന. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് എലത്തൂർ

കുടുംബത്തോട്‌ ചെയ്തത് സമാനതകൾ ഇല്ലാത്ത ക്രൂരത; പന്തലായനിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

കൊയിലാണ്ടി: പന്തലായനിയില്‍ പരസ്യ മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനെ വീട്ടില്‍ കയറി അക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് ആവശ്യപ്പെട്ടു. ശ്രീവത്സം ഉണ്ണികൃഷ്ണനെയും കുടുംബത്തോടും ചെയ്തത് സമാനതകൾ ഇല്ലാത്ത ക്രൂരതയാണ്‌. ഉണ്ണികൃഷ്ണൻ്റെ ഭാര്യ ദീപയെ ഉടുത്ത വസ്ത്രം വലിച്ച് കീറി അപായപെടുത്താനും മകളായ കൃഷ്ണേന്ദുവിനേയും

നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഓര്‍മകള്‍ പങ്കിട്ട് ചങ്ങാതിക്കൂട്ടം; ആവേശമായി പുളിയഞ്ചേരി യു.പി സ്‌കൂളിലെ 1978 – 79ലെ ഏഴാം ക്ലാസ് ബാച്ചിൻ്റെ ഒത്തുകൂടൽ

കൊയിലാണ്ടി: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പുളിയഞ്ചേരി യു.പി സ്‌കൂളിലെ 1978 – 79 ലെ ഏഴാം ക്ലാസ് ബാച്ചിൻ്റെ ഒത്തുകൂടൽ. കാപ്പാട് വാസ്കോഡ ഗാമ റിസോർട്ടിൽ നവംബര്‍ 3ന് രാവിലെ ചേര്‍ന്ന സംഗമത്തിന്‌ ഗ്രൂപ്പ് പ്രസിഡണ്ട് ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഗംഗാധരൻ എം.വി സ്വാഗതവും സന്തോഷ് കുമാർ എ.ടി നന്ദിയും പറഞ്ഞു. സുരേഷ് എം.കെ റിപ്പോർട്ട്

വടകരയിലെ പന്ത്രണ്ടോളം കടകളിലെ മോഷണം; മോഷ്ടാവ് ആയുധവുമായെത്തുന്ന സിസിടിവി ദൃശ്യം പുറത്ത്

വടകര: വടകര പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ കടകളിൽ മോഷണം നടത്തിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പുറത്ത് . മോഷ്ടാവ് ആയുധവുമായി എത്തുന്നതാണ് ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞത്. ഇയാൾ ക്യാമറ തകർക്കുകയും ചെയ്തു. വി കെ ലോട്ടറി, ലക്കി ​ഗ്രോസറി, കല്ലിങ്കൽ സ്റ്റോർ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ്

പന്തലായനി സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരിപ്പ് സമരം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ്

കൊയിലാണ്ടി: പന്തലായനി സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ കോണ്‍ഗ്രസ് കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് ഇരയായ ഉണ്ണിക്കൃഷ്ണനെയും കുടുംബത്തെയും പന്തലായനി വീട്ടില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമിക്കപ്പെട്ട കുടുംബത്തിനൊപ്പമാണ് കോണ്‍ഗ്രസ്.