Category: കൊയിലാണ്ടി
മന്ദമംഗലം സ്വദേശിനിയുടെ സ്വര്‍ണ്ണമാല കൊയിലാണ്ടിയില്‍ വെച്ച് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: മന്ദമംഗലം സ്വദേശിനിയുടെ സ്വര്‍ണ്ണമാല കൊയിലാണ്ടിയില്‍ വെച്ച് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ ഉച്ചയോടെ കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരം വരെ പോയിരുന്നു. അഞ്ച് പവന്റെ സ്വര്‍ണ്ണമാലയാണ് നഷ്ടമായത്. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം അറിയുന്നതെന്ന് പരാതി ക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍
‘ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കുക, താലൂക്കാശുപത്രിയില്‍ കാര്‍ഡിയോളജി, നെഫ്രോളജി അടക്കം സ്ഥാപിച്ച് ജില്ലാ നിലവാരത്തിലാക്കുക,’; പ്രമേയത്തിലൂടെ ആവശ്യമുന്നയിച്ച് സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സമ്മേളനം
കൊയിലാണ്ടി: സി.പി.ഐ.എം ഏരിയാ സമ്മേളനത്തില്‍ ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ ദേശീയപാത നിര്‍മ്മാണത്തോടെ വിവിധയിടങ്ങളിലെ സര്‍വ്വീസ് റോഡുകളിലുള്ള അപാകതകളും യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് നഗരസഭാറോഡുകള്‍ക്ക് സര്‍വീസ് റോഡുമായി കണക്ഷന്‍ നല്‍കണം, കൃത്യമായ ഒഴുക്കുചാല്‍ നിര്‍മ്മിക്കാത്തതിനാല്‍ വലിയ വെള്ളക്കെട്ടാണ് പലയിടങ്ങളിലും. ഇതിനെല്ലാം പരിഹാരമുണ്ടാക്കുന്ന തരത്തില്‍ കാര്യക്ഷമമായി
ഹീമോഗ്ലോബിന്‍ ടെസ്റ്റ് മുതല്‍ ബി.പി പരിശോധന വരെ; എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ പരിശോധനയില്‍ പങ്കെടുത്തത് നൂറിലധികം പേര്‍
കൊയിലാണ്ടി: സൗജന്യ പ്രഷര്‍- ഷുഗര്‍ പരിശോധന സംഘടിപ്പിച്ച് എളാട്ടേരി അരുണ്‍ ലൈബ്രറി. സുരക്ഷാ പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശോധന എല്ലാ മാസവും നടത്തിവരുന്നുണ്ട്. ലൈബ്രറിയില്‍ വെച്ചാണ് പരിശോധന ന ത്തിയത്. നൂറിലധികം പേര്‍ പരിശോയ്ക്കായി ലൈബ്രറിയില്‍ എത്തിച്ചേര്‍ന്നു. വനിതാ വേദി സെക്രട്ടറി അനുഷ, ടെക്‌നീഷ്യന്‍ ഗംഗജ, പി കെ ശങ്കരന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറിയായി ടി.കെ.ചന്ദ്രന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറിയായി ടി.കെ.ചന്ദ്രന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയിലേക്ക് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടു. ടി.വി.ഗിരിജ, ബേബി സുന്ദര്‍ രാജ് എന്നിവര്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവായി. ടി.കെ.ചന്ദ്രന്‍, എം.എം.സുഗതന്‍, സി.അശ്വിനിദേവ്, പി.ബാബുരാജ്, കെ.ഷിജു, എല്‍.ജി.ലിജീഷ്, കെ.സത്യന്‍, കെ.രവീന്ദ്രന്‍, പി.കെ.ബാബു, പി.സി.സതീഷ് ചന്ദ്രന്‍, കെ.ടി.സിജേഷ്, എ.സി.ബാലകൃഷ്ണന്‍,
സി.പി.എം കൊയിലാണ്ടി ഏരിയ പ്രതിനിധി സമ്മേളനം ചേമഞ്ചേരിയില്‍ ആരംഭിച്ചു
കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ ആരംഭിച്ചു. പൂക്കാട് സഹകരണ ബാങ്കിലെ പി.വി.സത്യനാഥന്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന സി.പി.എം നേതാവ് പി.വി.മാധവന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. സാങ്കേതിക വിദ്യാഭ്യാസ മേഖലാ കാര്യാലയത്തിൽ
പെരുവട്ടൂര്‍ സ്വദേശിയുടെ മകളുടെ സ്വര്‍ണ്ണ കമ്മല്‍ നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: പെരുവട്ടൂര്‍ സ്വദേശിയുടെ മകളുടെ സ്വര്‍ണ്ണ കമ്മല്‍ നഷ്ടപ്പെട്ടതായി പരാതി. പെരുവട്ടൂര്‍ സ്വദേശി റാഫിയുടെ മകളുടെ ഒരു കമ്മലാണ് നഷ്ടമായത്. ഇന്നലെ വൈകീട്ടോടെ കൊയിലാണ്ടിയിലും പരിസരത്തും പോയിരുന്നു. എവിടെ വെച്ചാണ് കമ്മല്‍ നഷ്ടമായതെന്ന് വ്യക്തമല്ല. രാത്രി വീട്ടിലെത്തിയ ശേഷമാണ് കമ്മല്‍ കാണാതായത് ശ്രദ്ധയില്‍പ്പെടുന്നതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന
മുത്താമ്പി വൈദ്യരങ്ങാടിയില്‍ പച്ചക്കറി കടയില്‍ തീപിടുത്തം
മുത്താമ്പി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ പച്ചക്കറി കടയില്‍ തീപിടുത്തം. ഇന്ന് രാത്രി 10.15 ഓടെയാണ് സംഭവം. കരീം എന്ന ആളുടെ ഉടമസ്ഥയിലുള്ള പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്. കട പൂട്ടിയ നിലയിലായിരുന്നു. തീയും പുകയും ഉയരുന്നത് സമീത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ വലിയ തീഗോളമായി മാറി. സംഭവത്തില്‍ കടയില്‍ ഉണ്ടായിരുന്ന മീറ്റര്‍, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങളും കടയില്‍
സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ചേമഞ്ചേരിയില്‍ പതാക ഉയര്‍ന്നു
കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് കാഞ്ഞിലശേരി നായനാര്‍ സ്‌റേറഡിയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പതാക ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് കെ. ബാലകൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തി. കെ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ യോഗത്തിന് സി. അശ്വനി ദേവ് അധ്യക്ഷനായി. കാനത്തില്‍ ജമീല എംഎല്‍എ, കെ.കെ മുഹമ്മദ്, പി. വിശ്വന്‍, കെ. ദാസന്‍, ജാഥാ ലീഡര്‍മാര്‍
ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കുത്തിത്തുറന്ന് മോഷണം ശ്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
ചേമഞ്ചേരി: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടില്‍പ്പാലം സ്വദേശി സനീഷ് ജോര്‍ജ് (43) എന്നയാളെയാണ് പിടികൂടിയത്. ജൂലൈ 26 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചേമഞ്ചേരി പോസ്റ്റ് ഓഫീസ് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് ലോക്കര്‍ കുത്തിത്തുറന്ന് കളവുനടത്തിയിരുന്നു. ശേഷം ഏറെ നാളായി മുങ്ങിനടക്കുകയായിരുന്ന
രക്തദാനം മഹാദാനം: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളില്‍ നാളെ രക്തദാന ക്യാമ്പ്
നടുവത്തൂർ: ശ്രീ വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും, എംവിആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 9ശനിയാഴ്ച രാവിലെ 9മണി മുതല്‍ ഉച്ചയ്ക്ക് 1മണി വരെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ടി.ഇ ബാബു പരിപാടി ഉദ്ഘാടനം ചെയ്യും. കൂടുതല്‍