Category: കൊയിലാണ്ടി

Total 8791 Posts

‘ആധുനിക മലയാളിയുടെ ചിന്തകളെയും ജീവിതവീക്ഷണത്തെയും ഇത്രയധികം സ്വാധീനിച്ച മറ്റൊരു എഴുത്തുകാരന്‍ സമകാലിക മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല’; എം.ടിയുടെ ഓര്‍മ്മകളില്‍ എളാട്ടേരി അരുണ്‍ ലൈബ്രറി

കൊയിലാണ്ടി: എം.ടിയുടെ വിയോഗത്തില്‍ അനുസ്മരണം സംഘടിപ്പിച്ച് എളാട്ടേരി അരുണ്‍ ലൈബ്രറി. ലൈബ്രറി പ്രസിഡന്റ് എന്‍.എം.നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുരോഗമന കലാസാഹിത്യ സംഘം മേഖല ഭാരവാഹിയും പത്രപ്രവര്‍ത്തകനുമായ എ. സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ഇ.നാരായണന്‍, കെ.എം ബാലകൃഷ്ണന്‍ ,വനിത വേദി പ്രസിഡണ്ട് കെ. റീന ,കെ. ജയന്തി, കെ.ദാമോദരന്‍, ടി.എം. ഷീജ,

തീയണച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍; കാപ്പാട് ജൈവമാലിന്യക്കൂമ്പാരം കത്തിനശിച്ചു- വീഡിയോ

ചേമഞ്ചേരി: കാപ്പാട് ബീച്ചില്‍ ഇന്നലെയുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകള്‍ ശ്രമിച്ച്. ബ്ലൂ ഫ്‌ളാഗ് ബീച്ചിലെ ജൈവമാലിന്യമടക്കം കൂട്ടിയിട്ട ഇടത്താണ് തീപിടിത്തമുണ്ടായത്. ആദ്യം തീപിടിച്ചപ്പോള്‍ അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് തീ നിയന്ത്രണാതീതമായി ആളിപ്പടരുകയായിരുന്നു. ജൈവമാലിന്യ കൂമ്പാരത്തിനൊപ്പം ഉണങ്ങിക്കിടന്ന പ്രദേശത്തെ കുറ്റിക്കാടുകളും തീപടരാന്‍ ആക്കം കൂട്ടി. കൊയിലാണ്ടി, വെള്ളിമാടുകുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ്

മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി; പ്രദേശത്ത് തിരച്ചില്‍

കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ഒരു സ്ത്രീ ചാടി. ഇന്ന് വൈകുന്നേരമാണ് സംഭവം. നാട്ടുകാരാണ് കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാണ്.

കൊയിലാണ്ടി വിരുന്നുകണ്ടി വേലിവളപ്പില്‍ വിശ്വദേവി അന്തരിച്ചു

കൊയിലാണ്ടി: വിരുന്നുകണ്ടി വേലിവളപ്പില്‍ വിശ്വദേവി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: പരേതയായ പ്രസന്ന. ഊര്‍മിള, മനോജ്, പ്രഹ്‌ളാദന്‍, ബാബു, അഭിലാഷ്, ബിജു. മരുമക്കള്‍: പരേതനായ രവി, സുരേഷ്, റൂബി, ബീന, അമ്പിളി, വിന്‍സി, വിദ്യ. സഞ്ചയനം: ഞായറാഴ്ച.

കടലില്‍ വെളുത്ത ഗോളം ഒഴുകി വന്ന അത്ഭുതം, അടുക്കുംതോറും വലിപ്പം കൂടി’; കൗതുകാഴ്ചയായി മന്ദമംഗലം ബീച്ചില്‍ കരയ്ക്കടിഞ്ഞ് പാരച്ച്യൂട്ട്

കൊയിലാണ്ടി: മന്ദമംഗലം ബീച്ചില്‍ നാട്ടുകാരില്‍ അത്ഭുതമുയര്‍ത്തി കടലിലൂടെ പാരച്ച്യൂട്ട് ഒഴുകിയെത്തി. മന്ദമംഗലം ബീച്ചിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കടലില്‍ വലിയ ഒരു വെളുത്ത ഗോളം പോലെ എന്തോ ഒന്ന് ഒഴുകിപരന്ന് പറക്കുന്നതുപോലെയാണ് ആദ്യം നാട്ടുകാര്‍ കണ്ടത്. കാറ്റിന്റെ വേഗത കൂടുംതോറും കരയിലേയ്ക്ക് ഗോളം അടുത്തുവരികയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കരയ്ക്കടുക്കുംതോറും ഗോളത്തിന്റെ വലുപ്പം

ഭാര്യവീട്ടിൽ വിരുന്നിനു പോയി ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയായ നവവരൻ മുങ്ങിമരിച്ചു

ചെറുവണ്ണൂർ: ഭാര്യവീട്ടിൽ വിരുന്നിന് പോയി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി വാളിയിൽ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. ബംഷീർ- റംല ദമ്പതികളുടെ മകനാണ്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച‌ ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഈ മാസം 21നായിരുന്നു മുഹമ്മദ്

പ്രായം വെറുമൊരു നമ്പര്‍ മാത്രം; വൈബായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘നിറസന്ധ്യ 2024 വയോജനോത്സവം’

കൊയിലാണ്ടി: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘നിറസന്ധ്യ 2024 വയോജനോത്സവം’. ആന്തട്ട യു.പി സ്കൂളിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വയോജനോത്സവത്തിൽ അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി പഞ്ചായത്തുകളിൽ നിന്നായി മുന്നൂറോളം വയോജനങ്ങൾ പങ്കെടുത്തു. പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ കലാ -സാംസ്കാരിക രംഗത്തെ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ വയോജനോത്സവം സംഘടിപ്പിച്ചത്‌.

മാഹിയിൽ നിന്ന് അനധികൃതമായി കടത്തികൊണ്ടുവന്നത് 26 ലിറ്റര്‍; തിക്കോടി പാലൂർ സ്വദേശി കൊയിലാണ്ടി എക്സൈസിന്റെ പിടിയിൽ

കൊയിലാണ്ടി: വില്‍പ്പനയ്ക്കായി മാഹിയില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 26 ലിറ്റർ മദ്യവുമായി തിക്കോടി പാലൂർ സ്വദേശി പിടിയിൽ. തെക്കെ കിയാറ്റിക്കുന്നി വീട്ടിൽ റിനീഷ് (45)നെയാണ്‌ കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടിയത്‌. ഇന്ന് രാവിലെ 10.20ന്‌ പാലൂർ കുറ്റിവയൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്‌. KL-56-y – 2593 നമ്പർ സ്കൂട്ടറിലാണ് ഇയാൾ മദ്യം

2025ല്‍ കൂടുതല്‍ കരുത്തോടെ വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്‍; 19 അംഗ എക്സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃനിരയില്‍

കൊയിലാണ്ടി: വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്‍ വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം വിയ്യൂർ ശാന്തി നിവാസില്‍ നടന്ന യോഗത്തിന്‌ പ്രസിഡന്റ് അനിൽകുമാർ അഭിരാമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു ടി.പി പ്രവർത്തനറിപ്പോർട്ടും ട്രഷറർ ടി.കെ. ഹർജിത്ത് സാബു വരവുചെലവു കണക്കും അവതരിപ്പിച്ചു. എസ്. ജയരാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ടി.പി വേലായുധൻ, നാരായണൻ.

മുളകുപൊടിവിതറി ബന്ദിയാക്കി പണംകവര്‍ന്നെന്ന നാടകവും, അന്വേഷണത്തില്‍ തകര്‍ന്നടിഞ്ഞ തിരക്കഥയും; 2024ല്‍ കൊയിലാണ്ടിയെ ഞെട്ടിച്ച കവര്‍ച്ച കേസ്

കൊയിലാണ്ടി: എലത്തൂര്‍ കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഞരക്കം കേള്‍ക്കുന്നു, നാട്ടുകാര്‍ നോക്കിയപ്പോള്‍ ഒരാളെ കാറിനുള്ളില്‍ ബന്ദിയാക്കിയ നിലയില്‍ കാണുന്നു, പോയവര്‍ഷം സംസ്ഥാന തലത്തില്‍ തന്നെ കൊയിലാണ്ടിയെ ശ്രദ്ധാകേന്ദ്രമാക്കിയ കുപ്രസിദ്ധമായ കവര്‍ച്ചാ കേസിന്റെ തുടക്കം ഇങ്ങനെയായിരുന്നു. കെട്ടിയിട്ട് ശരീരത്തില്‍ മുളകുപൊടി വിതറിയശേഷം എ.ടി.എം റീഫില്‍ ചെയ്യാനായി കൊണ്ടുപോയ 75ലക്ഷം കവര്‍ന്നെന്നായിരുന്നു കേസ്. തുടക്കം മുതലേ അതീവ