Category: കൊയിലാണ്ടി

Total 8826 Posts

ജില്ലയിൽ കോൺ​ഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ കൊയിലാണ്ടിയില്‍ ഭാ​ഗികം; സ്വകാര്യ ബസുകൾ സര്‍വ്വീസ് നടത്തുന്നു, വടകരയില്‍ തുറന്ന കടകള്‍ അടപ്പിച്ച് സമരാനുകൂലികള്‍

കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോ​ഗമിക്കുന്നു. ജില്ലയിലെ ഭൂരിഭാ​ഗം സ്വകാര്യ ബസുകളും ഇന്ന് സർവ്വീസ് നടത്തി. പയ്യോളി ടൗണിൽ ബസ് തടയാൻ ശ്രമിച്ച സമരാനുകൂലികളെ പോലിസ് പിരിച്ചുവിട്ടു. അതേ സമയം ഇന്ന് ഞായറാഴ്ചയായതിനാൽ കടകളെല്ലാം പൊതുവേ അവധിയാണ്. ഞായറാഴ്ച സ്ഥിരമായി പ്രവര്‍ത്തിക്കാറുള്ള

ബസിൽ വീണ് പരിക്കേറ്റ യുവതിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നാരോപണം; കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: സ്വകാര്യ ബസ് ‍ഡ്രെെവറെയും കണ്ടക്ടറെയും സംഘം ചേർന്ന് എത്തിയവർ മർദ്ദിച്ചതായി പരാതി. കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന KL 13 – എ.ആർ. 1176 നമ്പർ കൃതിക ബസ്സിലെ ഡ്രൈവർ പിണറായി സ്വദേശി ലിജിൻ, കണ്ടക്ടർ കണ്ണൂർ കൂടാളി സ്വദേശി ഉമേഷ് എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ശനിയാഴ്ച വെെകീട്ടായിരുന്നു സംഭവം. സംഭവത്തിൽ

പ്രശസ്ത പാചകക്കാരന്‍ പുറക്കാട് മീത്തലെ ആയടത്തിൽ കുഞ്ഞിരാമൻ നായർ അന്തരിച്ചു

തിക്കോടി: പുറക്കാട് മീത്തലെ ആയടത്തിൽ കുഞ്ഞിരാമൻ നായർ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. അച്ഛന്‍: പരേതനായ ചാത്തു നായര്‍. അമ്മ: പരേതയായ ചിരുതൈകുട്ടി അമ്മ. ഭാര്യ: പരേതയായ ഓമന അമ്മ. സഹോദരങ്ങൾ: രാഘവൻ (വടകര), നാരായണൻ. Description:Purakkad Kunhiraman Nair passed away

‘പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന ചെറുകിട വ്യാപാരികളാണോ ഹർത്താലാചരിക്കേണ്ടത്’; കോണ്‍ഗ്രസിന്റെ ഹര്‍ത്താലിനെതിരെ തുറന്ന കത്തുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനും വ്യാപാരിയുമായ ചേമഞ്ചേരി സ്വദേശി

കോഴിക്കോട്: ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ കോഴിക്കോട് ഡി.സി.സി.പ്രസിഡണ്ട് കെ.പ്രവീൺ കുമാറിന് തുറന്ന കത്തുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചേമഞ്ചേരി സ്വദേശിയും വ്യാപാരിയുമായ കെ.കെ ഫാറൂഖ്. കഴിഞ്ഞ മുപ്പത് വർഷമായി കോൺഗ്രസിന്റെയും പോഷക സംഘടനകളുടെ ഭാരവാഹി സ്ഥാനം ഉൾപ്പെടെ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന ആളാണ് താനെന്നും പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന

ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയില്‍ പ്രകടനവുമായി കോണ്‍ഗ്രസ്

കൊയിലാണ്ടി: ചേവായൂര്‍ ബാങ്ക് തെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി. പി. എമ്മിന് കൂട്ട് നിന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊയിലാണ്ടി ടൗണില്‍ പ്രകടനം നടത്തി. അരുണ്‍ മണമല്‍, സി.പി. മോഹനന്‍, സുരേഷ് ബാബു കെ. സതീശന്‍ ചിത്ര, ബിജു കൊടക്കാട്ട് മുറി, നന്ദന്‍ അക്ലാരി, വാസുദേവന്‍, ശരത്,

കൊല്ലം എല്‍.പി സ്‌കൂള്‍ 150 ആം വാര്‍ഷികാഘോഷം; വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനം, സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വത്തിനു കീഴിലുള്ള കൊല്ലം എല്‍.പി സ്‌കൂളിന്റെ 150 ആം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. യോഗം നഗരസഭ കൗണ്‍സിലര്‍ വി.വി. ഫക്രുദീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.പി.സുധീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. വി.വി. ഫക്രുദ്ദീന്‍ മാസ്റ്റര്‍ ചെയര്‍മാനും എ.പി. സുധീഷ്

ചേവായൂര്‍ ബേങ്ക് ഇലക്ഷന്‍; കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തിരുവങ്ങൂരും വെങ്ങളത്തും വെച്ച് കല്ലേറ്

കൊയിലാണ്ടി: ചേവായൂര്‍ ബേങ്ക് ഇലക്ഷനില്‍ വോട്ടര്‍മാരെ എത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനല്‍ ഏല്‍പ്പിച്ച നാല് വാഹനങ്ങള്‍ക്ക് നേരെ മൂവര്‍ സംഘത്തിന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് തിരുവങ്ങൂരിലും  വെങ്ങളത്തും വെച്ച് വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കൊയിലാണ്ടി ഭാഗത്തു നിന്നും വരികയായിരുന്ന നാല് ക്രൂയിസര്‍ വാഹനത്തിന് നേരെ ചേമഞ്ചേരി തിരുവങ്ങൂരില്‍ വെച്ചാണ് അക്രമം ഉണ്ടായത്. വാഹനങ്ങളുടെ

30ലക്ഷം ചെലവില്‍ മൂന്ന് ക്ലാസ് മുറികള്‍; നഗരസഭ പുതുതായി നിര്‍മ്മിച്ച കെട്ടിടം പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമര്‍പ്പിച്ചു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൊയിലാണ്ടി നഗരസഭ പുതുതായി നിര്‍മ്മിച്ച കെ കെട്ടിടം സ്‌കൂളിന് സമര്‍പ്പിച്ചു. നഗരസഭയുടെ പ്രാദേശിക വികസന ഫണ്ടില്‍ 30 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച മൂന്ന് ക്ലാസ് മുറികള്‍ അടങ്ങിയ കെട്ടിടത്തിന്റെ സമര്‍പ്പണം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷനായിരുന്നു. സ്ഥിരംസമിതി

‘പുത്തന്‍ തൊഴില്‍ സംരംഭങ്ങളിലൂടെ സഹകരണ പ്രസ്ഥാനത്തിന്റെ ശാക്തീകരണം’; എഴുപത്തിയൊന്നാം സഹകരണ വാരാഘോഷം കൊയിലാണ്ടി താലൂക്ക് തല ഉദ്ഘാടനവും സെമിനാറും ഉള്ള്യേരിയില്‍ സംഘടിപ്പിച്ചു

ഉള്ളിയേരി: എഴുപത്തിയൊന്നാം അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ കൊയിലാണ്ടി താലൂക്ക് തല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു. ഉള്ള്യേരി സര്‍വ്വീസ് സഹകരണ ബേങ്കില്‍വെച്ച് സംഘടിപ്പിച്ച പരിപാടി സച്ചിന്‍ദേവ്. എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സഹകരണ വാരാഘോഷത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി ഉള്ളിയേരിയില്‍ സഹകാരികളും ബഹുജനങ്ങളും അണിനിരന്ന വര്‍ണാഭമായ വിളംബര റാലിയും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത അധ്യക്ഷയായ ചടങ്ങില്‍ ‘

‘ട്രെയിന്‍ വരുന്നത് കണ്ടതോടെ ഒന്നും നോക്കിയില്ല കയ്യിലുണ്ടായിരുന്ന ബാഗും ഫോണും വലിച്ചെറിഞ്ഞ് ട്രാക്കിലിറങ്ങി മൂന്ന് പേരെയും ഇരുവശങ്ങളിലേയ്ക്കും പെട്ടെന്ന് വലിച്ച് മാറ്റി’; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍പ്പെട്ട പിഞ്ചു കുഞ്ഞടക്കം മൂന്ന് സ്ത്രീകളെ ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റി നടുവണ്ണൂര്‍ സ്വദേശിയായ വിജിലന്‍സ് ഉദ്യോഗസ്ഥന്‍

കൊയിലാണ്ടി: ‘ട്രെയിന്‍ വരുന്നത് കണ്ടതോടെ ഞാന്‍ പിന്നെ ഒന്നും നോക്കിയില്ല കയ്യിലുണ്ടായിരുന്ന ബാഗും ഫോണും സൈഡിലേ്ക്ക് വലിച്ചെറിഞ്ഞ് ട്രാക്കിലിറങ്ങി മൂന്ന് സ്ത്രീകളെ ഇരുവശങ്ങളിലേയ്ക്കും പെട്ടെന്ന് വലിച്ച് മാറ്റി’. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചുകടക്കവെ ട്രെയിനിനു മുന്‍പില്‍ നിസ്സഹായരായി കുടുങ്ങി നിന്ന മൂന്ന് സ്ത്രീകളെയും പിഞ്ചു കുഞ്ഞിനെയും രക്ഷിച്ച നടുവണ്ണൂര്‍ സ്വദേശിയായ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ മുനീറിന്റെ