Category: കൊയിലാണ്ടി

Total 8819 Posts

ജില്ലാതല പ്രശ്‌നോത്തരി മത്സരം; വിജയികള്‍ക്ക് സമ്മാനങ്ങളുമായി ചേമഞ്ചേരി ദേശസേവാസംഘം

ചേമഞ്ചേരി: ജില്ലാതല പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ച് ചേമഞ്ചേരി ദേശസേവാസംഘം. മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്കായി വി.ടി വികാസ് സ്മാരക ട്രോഫി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ വിതരണം ചെയ്തു. ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇഗ്ളീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പാര്‍വണ പ്രശാന്ത് ഒന്നാം സ്ഥാനവും തിക്കോടിയന്‍ സ്മാരക ഗവ:

കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം. അപകടത്തില്‍ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന ലോറി കുട്ടോത്ത് വളവില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ ഒരു തെങ്ങ്

നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂള്‍ റിട്ട.അധ്യാപകന്‍ കെ.വി അബു അന്തരിച്ചു

നടുവണ്ണൂർ: നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂള്‍ കോമേഴ്സ് അധ്യാപകനായിരുന്ന കെ.വി അബു (കരുവണ്ണൂർ)  അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉപ്പ: പരേതനായ ഉത്തോട്ടി. ഉമ്മ: ബിയ്യാത്തു. ഭാര്യ: നുസ്രത്ത്. മക്കൾ: ഷാനിദ് (കെ.എസ്.ഇ.ബി, തൊട്ടിൽപ്പാലം), ആയിഷ റോഷന (അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെൻറ്, ഹൈദരാബാദ്), അനുഷിത (ഡിഗ്രി വിദ്യാർഥി, എറണാകുളം). മയ്യത്ത്

കാട് കയറി, പ്രകൃതിയുടെ ഭംഗി തൊട്ടറിഞ്ഞ് ഒരു ദിനം; ആറളം വനം – വന്യജീവി സങ്കേതത്തിലെ കാണാകാഴ്ചകള്‍ തേടി പന്തലായനി ബിആര്‍സിയുടെ കാടകം 2k24 പഠനയാത്ര

കൊയിലാണ്ടി: കാടിനെ അറിഞ്ഞ്, ആസ്വദിച്ച് പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു ദിനം. പന്തലായനി ബിആര്‍സി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി നടത്തിയ പഠനയാത്ര നവ്യാനുഭവമായി. ആറളം വനം -വന്യജീവി സങ്കേതത്തിലേക്കായിരുന്നു 23ന് കൊയിലാണ്ടിയില്‍ നിന്നും യാത്ര സംഘടിപ്പിച്ചത്. ബിആര്‍സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നാല്‍പ്പത്തിയെട്ട് പേര്‍ യാത്രയില്‍ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതത്തിൽ

മേപ്പയ്യൂരില്‍ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം; മരിച്ചത് കൊയിലാണ്ടി സ്വദേശി

കൊയിലാണ്ടി: മേപ്പയൂര്‍ കൂനം വെള്ളിക്കാവില്‍ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിചുണ്ടായ അപകടത്തില്‍ മരിച്ചത് കൊയിലാണ്ടി സ്വദേശി. കൊയിലാണ്ടി ബപ്പന്‍കാട് ഹിറാ ഹൗസില്‍ നൂറുല്‍ അമീന്‍ 49 ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകീട്ട് 6.30 യോടെയാണ് സംഭവം. കാഞ്ഞിരമുക്ക് അമ്പലത്തിന് സമീപത്ത് വെച്ചാണ് അപകടം. മേപ്പയ്യൂര്‍ ഭാഗത്ത് നിന്നും

നൂറിന്റെ നിറവില്‍ നമ്പ്രത്ത്കര യു.പി സ്‌കൂള്‍; പൂര്‍വ്വ അധ്യാപക, വിദ്യാര്‍ത്ഥി സംഗമം നവംബര്‍ 25ന്

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി.സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി, അധ്യാപക സംഗമം സംഘടിപ്പിക്കുന്നു. 100 ഇന പരിപാടികളോടെയാണ് നൂറാം വാര്‍ഷികം ആഘോഷിക്കുന്നത്. പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം നവംബര്‍ 25ന് തിങ്കളാഴ്ച മൂന്നുമണി മുതല്‍ സ്‌കൂളില്‍ വെച്ച് നടക്കും. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടി ആയിട്ടുള്ള എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്തും

ബസ് നീങ്ങിയപ്പോള്‍ ഗേറ്റ് തകര്‍ന്നു; കൊല്ലം നെല്ല്യാടി റോഡുവഴിയുള്ള ഗതാഗതം വഴിമുട്ടി

കൊല്ലം: സ്വകാര്യ ബസ് കടന്നുപോകുന്നതിനിടെ ബസിന്റെ മുകള്‍ഭാഗത്ത് കുടുങ്ങി കൊല്ലം നെല്ല്യാടി റോഡിലെ റെയില്‍വേ ഗേറ്റ് തകര്‍ന്നു. ഇന്ന് രാവിലെ 10.15ഓടെയാണ് സംഭവം. മേപ്പയ്യൂര്‍ ഭാഗത്തുനിന്നും കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന ശ്രീറാം ബസ് കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. ഗേറ്റ് ക്ലോസ് ചെയ്യാനായി ഒരുങ്ങവെയായിരുന്നു ബസ് റെയില്‍വേ ഗേറ്റിന് സമീപത്തെത്തിയത്. തുടര്‍ന്ന് ബസ് കടന്നുപോകാനായി ഗേറ്റ് കീപ്പര്‍ സാവകാശം കൊടുത്തു.

നൂറുകണക്കിന് ഭക്തജനങ്ങള്‍ സാക്ഷിയായി; ഭക്തിസാന്ദ്ര അന്തരീക്ഷത്തില്‍ പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രത്തിലെ പന്തീരായിരത്തിയെട്ട് തേങ്ങയേറും പാട്ടും

കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രത്തില്‍ നടന്ന പന്തീരായിരത്തി എട്ട് തേങ്ങയേറും പാട്ടും ഭക്തിസാന്ദ്രമായി. കാരു കുറമഠം രാമചന്ദ്രന്‍ നായരുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ഭദ്രകാളി അമ്മയ്ക്ക് കളമെഴുത്തുംപാട്ടിന് ബാലുശ്ശേരി സുരേഷ് കുറുപ്പും സംഘവും, വാദ്യമേ മേളത്തിന് കലാമണ്ഡലം അരുണ്‍ കൃഷ്ണന്‍ മാരാരും നേതൃത്വം നല്‍കി. ക്ഷേത്രാചാര്യന്‍ പറവൂര്‍ രാഗേഷ് തന്ത്രിയും, ക്ഷേത്ര മേല്‍ശാന്തി സി.പി. സുഖലാലന്‍

കൊയിലാണ്ടി നഗരസഭ കേരളോത്സവം; സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. യോഗം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാരായ കെ.എ.ഇന്ദിര ടീച്ചര്‍, ഇ.കെ. അജിത്ത് മാസ്റ്റര്‍, പ്രജിലസി. കൗണ്‍സിലര്‍മാരായ എ. അസീസ് വത്സരാജ് കോളോത്ത് രമേശന്‍ വലിയാട്ടില്‍ എന്നിവര്‍

കൊയിലാണ്ടിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് നടേരി സ്വദേശി

  കൊയിലാണ്ടി: പന്തലായനി ഹൈസ്‌കൂളിന് സമീപത്തായി റെയില്‍വേ ട്രാക്കില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. നടേരി-മരുതൂര്‍ കിഴക്കില്‍ ധനീഷാണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ ധനീഷിന്റെ മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. അച്ഛന്‍: നാരായണന്‍. അമ്മ: