Category: കൊയിലാണ്ടി
കൊഴുക്കല്ലൂർ കെ.ജി.എം.എസ് യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന മേപ്പയൂർ കണിശൻ കിഴക്കയിൽ മൊയ്തീൻ അന്തരിച്ചു
മേപ്പയൂർ: ചാവട്ട് പാലാച്ചി കണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കൊഴുക്കല്ലൂർ കെ.ജി.എം.എസ് യു.പി.സ്ക്കൂൾ അധ്യാപകനും എൻ.സി.പി.മേപ്പയൂർ മണ്ഡലം കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുൽ കരിം (ഹെഡ്മാസ്റ്റർ കാരയാട് എ.എൽ.പി സ്കൂൾ), അയ്ജാസ്റഫീക്ക് (ആലത്തിയൂർ ഹയർ സെക്കണ്ടറി സ്‌കൂള്‍ തിരൂർ), അഷീന (മണിയൂർ).
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കൊല്ലം നെല്ല്യാടി റോഡിലെ റെയില്‍വേ ഗേറ്റ് അടച്ചിടുന്നു
കൊയിലാണ്ടി: ട്രാക്കിലെ അടിയന്തരമായ അറ്റകുറ്റപണികൾക്കായി കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലുള്ള കൊല്ലം നെല്ല്യാടി റോഡിലെ റെയില്‍വേ ഗേറ്റ് അടച്ചിടുന്നു. നാളെ വൈകുന്നേരം അഞ്ച് മണി മുതല്‍ 27ന് രാവിലെ 7മണി വരെയാണ് ഗേറ്റ് അടച്ചിടുന്നത്. ഗേറ്റ് അടക്കുന്നതിനാല്‍ കൊല്ലം നെല്ല്യാടി റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ക്ക് ആനക്കുളം മുചുകുന്ന് റോഡിലൂടെ കടന്നുപോകാം. Descriptio: The railway gate on
നമ്പ്രത്ത്കരയില്‍ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസുമായി മുസ്‌ലിം ലീഗ്
കീഴരിയൂർ: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കോഴിക്കോട് സി.എച്ച് സെന്ററും കീഴരിയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നമ്പ്രത്ത് കരയില്‍ സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും. ഇന്ന് രാവിലെ നമ്പ്രത്ത് കര യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം; എളമ്പിലാട് ജനാധിപത്യ മഹിളാ അസോസിയേഷന്റെ മഹിളാ സംഗമം
കൊയിലാണ്ടി: നന്തി – വീരവഞ്ചേരിയിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി നന്തി വില്ലേജ് തല ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ മഹിളാ സംഗമം സംഘടിപ്പിച്ചു. ഡിസംബർ 7,8 തിയ്യതികളിലാണ് സമ്മേളനം. നവംബര്‍ 24ന് വൈകിട്ട് നാല് മണിക്ക് എളമ്പിലാട് സംഘടിപ്പിച്ച പരിപാടി ജില്ലാ കമ്മറ്റി അംഗം ഡി.ദീപ ഉദ്ഘാടനം ചെയ്തു. വില്ലേജ്
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പൂക്കാട് കലാലയത്തിലെ ‘ബ്യൂട്ടി കള്‍ച്ചര്‍’ തൊഴില്‍ പരിശീലനം
പൂക്കാട്: സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി പൂക്കാട് കലാലയത്തിൽ സംഘടിപ്പിച്ച പത്ത് ദിവസത്തെ ‘ബ്യൂട്ടി കള്‍ച്ചര്‍’ തൊഴിൽ പരിശീലനം സമാപിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റൻഷൻ വിഭാഗത്തിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സമാപനദിവസത്തിൽ നടന്ന യോഗത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി സിണ്ടിക്കറ്റ് അംഗം ഡോ. ടി. വസുമതി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ലൈഫ് ലോംഗ് ലേണിങ്ങ്
കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (26/11/24) വൈദ്യുതി മുടങ്ങും
മൂടാടി: കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (26/11/24) വൈദ്യുതി മുടങ്ങും. രാവിലെ 7മണി മുതൽ വൈകീട്ട് 3മണി വരെ അകലാപ്പുഴ, നടക്കൽ, കോട്ടയിൽ അമ്പലം,സോമ, സിഡ്കോ, ടെൻഡർ കോക്കനട്ട് , ഓറിയോൺ, ഗ്രീൻസ്, ഡ്യൂറോ പൈപ്പ്, മുചുകുന്ന് എസ്എആര്‍ബിടിഎം കോളേജ്, പോട്ടറി, മുചുകുന്ന് ഖാദി, നെരവത്ത്, പുറായിപ്പള്ളി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. എച്ച്.ടി
യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവുമായി കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിൽ മെറിറ്റ് ഡേ
കൊയിലാണ്ടി: ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം കോളേജില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു. 2023-24 അദ്ധ്യയന വർഷത്തെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ആദരിച്ചു. ഇന്ന് രാവിലെ 9.30ന് സില്‍വര്‍ ജൂബിലി സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ക്യാഷ് അവാർഡും വിവിധ എൻഡോമെന്റും വിതരണം ചെയ്തു. പ്രിൻസിപ്പൽ
മൂടാടിയില്‍ നിയന്ത്രണം വിട്ട കാര്‍ ഓവുചാലില്‍ വീണു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: മൂടാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ വീണു. ഹാജി പി.കെ സ്‌കൂളിന് സമീപത്ത് ഇന്ന് വൈകിട്ട് 4മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. സ്‌കൂളിന് സമീപത്തെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂളിന്റെ മതിലില്‍ ഇടിച്ച് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. ബാലുശ്ശേരി സ്വദേശികളായ ദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്. പയ്യോളി
‘ജനാധിപത്യ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക’; കൊയിലാണ്ടിയില്‍ പ്രകടനവുമായി കെ.എസ്.എസ്.പി.യു
കൊയിലാണ്ടി: നവംബര്‍ 26 ന് ട്രേഡ് യൂണിയനുകളും സാംസ്‌കാരിക സംഘടനകളും നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയില്‍ പ്രകടനവും പൊതുയോഗവും നടത്തി കെ.എസ്.എസ്.പി.യു. കൊയിലാണ്ടി, പന്തലായനി എന്നീ ബ്‌ളോക്കുകള്‍ സംയുക്തമായി ബ്‌ളോക്ക് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം കൊയിലാണ്ടി ടണില്‍ കൂടി ബസ്റ്റാന്റ് പരിസരത്ത് എത്തി പൊതുയോഗം ചേര്‍ന്നു. PFRDA നിയമം റദ്ദ്
ജില്ലാതല പ്രശ്‌നോത്തരി മത്സരം; വിജയികള്‍ക്ക് സമ്മാനങ്ങളുമായി ചേമഞ്ചേരി ദേശസേവാസംഘം
ചേമഞ്ചേരി: ജില്ലാതല പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ച് ചേമഞ്ചേരി ദേശസേവാസംഘം. മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്കായി വി.ടി വികാസ് സ്മാരക ട്രോഫി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ വിതരണം ചെയ്തു. ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇഗ്ളീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പാര്‍വണ പ്രശാന്ത് ഒന്നാം സ്ഥാനവും തിക്കോടിയന്‍ സ്മാരക ഗവ: