Category: കൊയിലാണ്ടി
മുത്താമ്പി പുഴയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടേത്
കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടേത്. കോട്ടക്കുന്നില്‍ സ്‌നേഹാജ്ഞലി (26)യുടെ മൃതദേഹമാണ് അണേല ഭാഗത്ത് നിന്നും കണ്ടെത്തിയത്. ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്നലെ രാവിലെ 7.15 മുതലാണ് സ്‌നേഹയെ കാണാതായത്. ഇന്നലെ വൈകീട്ടോടെ പുഴക്കരയില്‍ നിന്നും മീന്‍ പിടിക്കുകയായിരുന്നവര്‍ പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും
മുത്താമ്പി പുഴയില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ അണേല ഭാഗത്ത് നിന്നുമാണ് അല്പസമയം മുന്‍പ് സ്ത്രീയുടെ മൃതദേഹം ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെ പുഴക്കരയില്‍ നിന്നും മീന്‍ പിടിക്കുകയായിരുന്നവര്‍ പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍
പി.ഭാസ്‌കരന്‍ മാഷിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനസല്ലാപം; പന്തലായനി ബ്ലോക്ക് കെ.എസ്.എസ്.പി.യു കമ്മിറ്റി ഏര്‍പ്പെടുത്തിയ നമിതം പുരസ്‌കാരം ഏറ്റുവാങ്ങി പ്രൊഫസര്‍ കല്പറ്റ നാരായണന്‍
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് കെ.എസ്.എസ്.പി.യു കമ്മിറ്റി ഏര്‍പ്പെടുത്തിയ നമിതം പുരസ്‌കാരം കേരള സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവ് പ്രൊഫസര്‍ കല്പറ്റ നാരായണന്‍ ഏറ്റുവാങ്ങി. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. സി.ജി.എന്‍ ചേമഞ്ചേരി, എ.പി. എസ് കിടാവ് എന്നിവരോടുള്ള ആദര സൂചകമായാണ് നമിതം പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പന്തലായനി ബ്ലോക് കെ.എസ്.എസ്.പി.യു
‘അക്കുത്തിക്കുത്ത്’; 71 അങ്കണവാടികളില്‍ നിന്നായി 630തോളം കുട്ടികള്‍, കൊയിലാണ്ടി നഗരസഭ അങ്കണവാടി കലോത്സവ വേദിയില്‍ നിറഞ്ഞാടി കുരുന്നുകള്‍
കൊയിലാണ്ടി: നഗരസഭ അങ്കണവാടി കലോത്സവം അരങ്ങേറി. ‘അക്കുത്തിക്കുത്ത്’ എന്ന പേരില്‍ നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലോത്സവം അരങ്ങേറിയത്. കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 71 അങ്കണവാടികളിലെ 630 തോളം കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത
ഭിന്നശേഷിയുള്ള കുട്ടികളിലെ സര്‍ഗവാസനയുണര്‍ത്തുന്നതിനായി സമഗ്രശിക്ഷ കേരള ബിആര്‍സി പന്തലായനിയുടെ സര്‍ഗ്ഗജാലകം; ആവേശമുയര്‍ത്തി നാടന്‍പാട്ട് ശില്‍പ്പശാല
കൊയിലാണ്ടി: സമഗ്രശിക്ഷ കേരള ബിആര്‍സി പന്തലായനി സംഘടിപ്പിച്ച സര്‍ഗ്ഗജാലകത്തിന്റെ ഭാഗമായുള്ള നാടന്‍ പാട്ട് ശില്‍പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി ഓട്ടിസം സെന്ററില്‍ വെച്ച് നടന്ന പരിപാടി കൊയിലാണ്ടി മുന്‍സിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു.കെ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികളിലെ സര്‍ഗവാസനയുണര്‍ത്തുന്നതിനും അക്കാദമിക പിന്തുണ നല്‍കുന്നതിനുമായി ശനിയാഴ്ചകളില്‍ വിവിധ മേഖലളില്‍ വൈദഗ്ധ്യമുള്ളവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ബഹുമുഖ
മുത്താമ്പി പുഴയില്‍ ഒരാള്‍ വീണതായി സംശയം; പ്രദേശത്ത് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു
കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ഒരാള്‍ വീണതായി സംശയത്തെ തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുന്നു. ഇന്ന് വൈകീട്ടോടെ പുഴക്കരയില്‍ നിന്നും മീന്‍ പിടിക്കുകയായിരുന്നവര്‍ പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഇതുവരെയും ആരെയും കണ്ടെത്തിയിട്ടില്ലെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ കൊയിലാണ്ടി ന്യൂസ്
വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയെന്ന് തോന്നുന്നുണ്ടോ; പെരുവട്ടൂരിലിതാ വയോജനങ്ങളുടെ ഏകാന്തതയകറ്റാന്‍ പകല്‍വീട്
കൊയിലാണ്ടി: ഒറ്റപ്പെടലിന്റെ വിരസതകളില്‍ നിന്നും മാറി വയോജനങ്ങള്‍ക്ക് കൂട്ടുകൂടി ഇരിക്കാനും കഥ പറയാനും പെരുവട്ടൂരില്‍ പകല്‍വീട് ഒരുങ്ങി. മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കി വയോജന ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ പകല്‍വീട് ഒരുക്കിയിരിക്കുന്നത്. പെരുവട്ടൂരിലെ മൂന്നു വാർഡുകൾ കേന്ദ്രീകരിച്ച് നഗരസഭ രൂപം കൊടുത്ത അക്ഷര വീട്ടിൽ (അംഗന്‍വാടി) നിർമ്മിച്ച പകൽ വീട് നഗരസഭാ ചെയർപേഴ്സൺ കെ.പി
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം ശക്തമാക്കി നഗരസഭ; കൊയിലാണ്ടി ബസ് സ്റ്റാന്റ് ഇനി സി.സി.ടി.വി നിരീക്ഷണത്തില്‍
കൊയിലാണ്ടി: നഗരത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനായി വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ്റെ അദ്ധ്യക്ഷതയിൽ നഗര ഭരണ സംവിധാനത്തിൻ്റെയും പൊലീസ് അധികാരികളുടെയും സംയുക്ത യോഗം ചേർന്നു. ബസ് സ്റ്റാന്റിലെ കച്ചവടക്കാർ, തെരുവ് കച്ചവടക്കാർ, ഓട്ടോ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത യോഗം ചേരുന്നതിന് യോഗത്തില്‍ തീരുമാനമായി. ഒപ്പം ബസ് സ്റ്റാന്റിൽ രണ്ടാഴ്ചക്കുള്ളിൽ തന്നെ
ജെ.സി.ഐ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ചാപ്റ്ററിന്റെ യുവ സംരംഭകര്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു
കൊയിലാണ്ടി: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ യുവ സംരംഭകര്‍ക്കുള്ള ടോബിപ്പ് അവാര്‍ഡ് സമദ് മൂടാടിക്കും കമല്‍ പത്ര അവാര്‍ഡ് ഫൈസല്‍ മുല്ലായത്തിനും നല്‍കുമെന്ന് ജെ.സി.ഐ ഭാരവാഹികള്‍ അറിയിച്ചു. 2024-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹരണം 28ന് ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. ഡോ അഖില്‍ എസ് കുമാര്‍ പ്രസിഡന്റ്,
കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ മോഷണം; റോഡരികില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ഓട്ടോയുടെ ബാറ്ററിയുമായി കടന്നുകളഞ്ഞ് യുവാവ്- വീഡിയോ
കൊയിലാണ്ടി: ദേശീയപാതയില്‍ മീത്തലെക്കണ്ടി പള്ളിയ്ക്ക് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്നും ബാറ്ററി മോഷണം പോയി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയ്ക്കാണ് സംഭവം. നിര്‍ത്തിയിട്ട ഓട്ടോയുടെ അടുത്തായി സ്‌കൂട്ടര്‍ നിര്‍ത്തിയശേഷം പുറത്തിറങ്ങിയ യുവാവ് പരിസരം നിരീക്ഷിച്ചശേഷം ഓട്ടോയുടെ അടുത്ത് പോയി ബാറ്ററിയുമായി കടന്നുകളയുകയായിരുന്നു. വീഡിയോ: ഇതിനടുത്തുള്ള സ്ഥാപനത്തിലെ ചരക്കുകള്‍ എത്തിക്കുന്ന ഓട്ടോയുടെ ബാറ്ററിയാണ് നഷ്ടപ്പെട്ടത്.