Category: കൊയിലാണ്ടി

Total 8817 Posts

കേരളോത്സവത്തില്‍ മത്സരിക്കണോ? എങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്തോളൂ; കൊയിലാണ്ടി നഗരസഭാ കേരളോത്സവം നവംബര്‍ 28 മുതല്‍ ഡിസംബര്‍ എട്ടുവരെ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കേരളോത്സവം നവംബര്‍ 28ന് തുടങ്ങും. ഡിസംബര്‍ എട്ടുവരെയാണ് മത്സരങ്ങള്‍ നടക്കുക. നഗരസഭാ പരിധിയിലെ 15 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കലാമത്സരങ്ങള്‍ക്ക് ഡിസംബര്‍ 5 വരെ അപേക്ഷിക്കാവുന്നതാണ്. രജിസ്ട്രേഷന്‍ നടപടികള്‍ നവംബര്‍ 26ന് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. മത്സരങ്ങളില്‍

നൂറിന്റെ നിറവില്‍ കുറുവങ്ങാട് ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍; വാര്‍ഷികാഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം

കൊയിലാണ്ടി: നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് കുറുവങ്ങാട് ചനിയേരി മാപ്പിള എല്‍പി സ്‌കൂളില്‍ തുടക്കമായി. വാര്‍ഡ് കൗണ്‍സിലറും പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സനുമായ സി. പ്രഭ പതാക ഉയര്‍ത്തി. പി.ടി.എ. പ്രസിഡന്റ് എം.സി ഷബീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക പി.ഹസീബ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.വി.മുസ്തഫ, എന്‍. കെ. നിസാര്‍ മാസ്റ്റര്‍, രാജു സില്‍സില, അജയന്‍,

വയനാടിന് കൈത്താങ്ങായി കൊയിലാണ്ടി മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ഫുഡ് ഫെസ്റ്റിലൂടെ ധനസമാഹരണം

കൊയിലാണ്ടി: ഉരുള്‍പൊട്ടലില്‍ സകലതും തകര്‍ന്ന  വയനാട്ടിലെ ജനങ്ങള്‍ക്കായി ഫുഡ്‌ഫെസ്റ്റിലൂടെ ധനസമാഹരണവുമായി കൊയിലാണ്ടി മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ചൂരല്‍മലയില്‍ എന്‍.എസ്.എസ് യൂണിറ്റ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്കായി ധനശേഖരണാര്‍ത്ഥമാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. എന്‍.എസ്.എസ് യൂണിറ്റിന്റെ കീഴില്‍ നടത്തിയ പരിപാടിയില്‍ വീടുകളില്‍ നിന്ന് രക്ഷിതാക്കളുടെ സഹായത്തോടെയുണ്ടാക്കിയ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയാണ് വീടുനിര്‍മാനത്തിനുള്ള തുക സമാഹരിച്ചത്.

പൂളാടിക്കുന്ന് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

വെങ്ങളം: വെങ്ങളം ബൈപ്പാസില്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. കൊല്ലം മേനോക്കി വീട്ടില്‍ താമസിക്കും അട്ടച്ചംവീട്ടില്‍ നാരായണന്‍ ആണ് മരിച്ചത്. എഴുപത്തിയാറ് വയസായിരുന്നു. രണ്ടുദിവസം മുമ്പാണ് നാരായണന്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ബൈപ്പാസില്‍ പൂളാടിക്കുന്നുവെച്ച് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. അച്ഛന്‍: പരേതനായ ആണ്ടി. അമ്മ: പരേതയായ ചിരുത. ഭാര്യ: ലക്ഷ്മി.

വ്യാപാരിയുടെ 35,000 രൂപ കൊയിലാണ്ടിയില്‍ യാത്രയ്ക്കിടെ നഷ്ടമായി

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ വ്യാപാരിയുടെ 35,000 രൂപ യാത്രയ്ക്കിടെ നഷ്ടമായി. നവംബര്‍ 27ന് രാത്രിയാണ് പണം നഷ്ടമായത്. പഴയ ആര്‍.ടി.ഒ ഓഫീസിന് സമീപത്തുനിന്നും കൊയിലാണ്ടി ശോഭിക ടെക്‌സ്‌റ്റൈല്‍സിന് അടുത്തുള്ള വീടുവരെ യാത്ര ചെയ്തിരുന്നു. ഇതിനിടയിലാണ് പണം നഷ്ടപ്പെട്ടത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസിലോ 9446695247 എന്ന നമ്പറിലോ വിവരം അറിയിക്കുക.

കൊയിലാണ്ടി നോര്‍ത്ത്, സൗത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയില്‍ എച്ച്.ടി ടച്ചിങ് വര്‍ക്ക് നടക്കുന്നതിനാല്‍ നാളെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പിലാച്ചേരി ക്ഷേത്രം, വിദ്യാതരംഗിണി, ഖാദിമുക്ക്, കുഞ്ഞിലാരിപ്പള്ളി, ചോണംപീടിക, പൊയില്‍ക്കാവ് ഇന്റസ്, മേലൂര്‍, നെല്ലോളിക്കുന്ന്, ചെങ്ങോട്ടുകാവ് പള്ളി, ചെങ്ങോട്ടുകാവ് കനാല്‍, ചെങ്ങോട്ടുകാവ് എം.എം, കാരോള്‍, കച്ചേരിപ്പാറ, തുവ്വയില്‍ റോഡ്, നോബ്ത, പുറത്തൂട്ടംചേരി, ഉള്ളൂര്‍ കടവ്, തുവ്വപ്പാറ, മുത്ത്

കൊയിലാണ്ടിയില്‍ ട്രയിന്‍ ഇറങ്ങിയതിന് പിന്നാലെ കഞ്ചാവുമായെത്തിയ ആറംഗ സംഘത്തെ പിടികൂടി പൊലീസ്; പിടിച്ചെടുത്തത് വില്‍പ്പനയ്ക്കായെത്തിച്ച 15കിലോ കഞ്ചാവ്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കഞ്ചാവുമായെത്തിയത് ഒറീസയില്‍ നിന്നുള്ള ആറംഗ സംഘം. 15 കിലോ തൂക്കംവരുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ബീംപൂര്‍ സ്വദേശിആമിക് നായിക് (32), ബദാകുമാരി സ്വദേശി കാലി ചരണ്‍ ലിംക (34), ബൊന്‍മാലിപൂര്‍ സ്വദേശി പത്മ ലാബു സാവു (30), ജോദാമു സ്വദേശി ബിശ്വജിത്ത് ബഹ്‌റ (32), കോര്‍ധ സ്വദേശി മണി മല്ലിക് (51),

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട; വില്പനയ്ക്കായി എത്തിച്ച 15 കിലോയോളം വരുന്ന കഞ്ചാവ് പിടികൂടി പോലീസ്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വില്‍പനയ്ക്കായി എത്തിച്ച കഞ്ചാവ് പിടികൂടി പോലീസ്. പതിനഞ്ച് കിലോയോളം കഞ്ചാവുകെട്ടുകളാണ് പോലീസ് പിടികൂടിയത്. ഒഡീഷ സ്വദേശികളായ രണ്ട് സ്‌ത്രീകളും നാല് പുരുഷന്‍മ്മാരും ഉള്‍പ്പെടെയുള്ള സംഘത്തെയാണ് റൂറല്‍ എസ്.പിയുടെ കീഴില്‍ നാര്‍ക്കോട്ടിക് സ്‌ക്വാഡും ഡാന്‍സാഫ് സംഘവും പിടികൂടിയത്. 2.40ന് കൊയിലാണ്ടിയിലെത്തിയ കണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിലാണ് സംഘമെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെയും കഥാപാത്രങ്ങളെയും പ്രമേയമാക്കി ഡോക്ടര്‍ രാജീവ് സംവിധാനം ചെയ്ത അനല്‍ ഹഖ് ; കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ച് ബാര്‍ അസോസിയേഷന്‍ കള്‍ച്ചറല്‍ ഫോറം

കൊയിലാണ്ടി: ബാര്‍ അസോസിയേഷന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളം സര്‍വകലാശാല നിര്‍മ്മിച്ച ഡോക്ടര്‍ രാജീവ് സംവിധാനം ചെയ്ത വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെയും കഥാപാത്രങ്ങളെയും പ്രമേയമാക്കിയ അനല്‍ ഹഖ് കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചു. മലയാളം സര്‍വ്വകലാശാല മാധ്യമ വിഭാഗം മേധാവി ഡോക്ടര്‍ രാജീവ് മോഹന്‍ ആര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വക്കേറ്റ് കെ.

മുത്താമ്പി പുഴയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടേത്

കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടേത്. കോട്ടക്കുന്നില്‍ സ്‌നേഹാജ്ഞലി (26)യുടെ മൃതദേഹമാണ് അണേല ഭാഗത്ത് നിന്നും കണ്ടെത്തിയത്. ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്നലെ രാവിലെ 7.15 മുതലാണ് സ്‌നേഹയെ കാണാതായത്. ഇന്നലെ വൈകീട്ടോടെ പുഴക്കരയില്‍ നിന്നും മീന്‍ പിടിക്കുകയായിരുന്നവര്‍ പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും