Category: കൊയിലാണ്ടി
സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം; ഓര്‍മകള്‍ പങ്കുവെച്ച് ചിങ്ങപുരത്ത് പഴയ കാല സഖാക്കളുടെ സംഗമം
നന്തി ബസാര്‍: സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ചിങ്ങപുരത്ത് പഴയ കാല സഖാക്കളുടെ സംഗമം നടന്നു. വൈകുന്നേരം 4മണിക്ക് സംഘടിപ്പിച്ച പരിപാടി സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗം ടി.ചന്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡിസംബർ 7,8 തീയതികളില്‍ നന്തി വീരവഞ്ചേരിയിലാണ് പയ്യോളി ഏരിയാ സമ്മേളനം. ഏരിയാ കമ്മിറ്റി അംഗം ജീവാനന്ദൻ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കൊല്ലം ചിറയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത് മൂടാടി സ്വദേശി
കൊയിലാണ്ടി: കൊല്ലം ചിറയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത് മൂടാടി സ്വദേശി. വെള്ളറക്കാട് ചന്ദ്രാട്ടിൽ മുഹമ്മദ് നിയാസ് ആണ് (19) മരിച്ചത്. മൂടാടി മലബാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് നാല് കൂട്ടുകാര്‍ക്കൊപ്പം നിയാസ് ചിറയില്‍ കുളിക്കാന്‍ എത്തിയത്. കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിപ്പോയ നിയാസിനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ആഴത്തിലേക്ക്
കൊല്ലം ചിറയില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: കൊല്ലം ചിറയില്‍ കുളിക്കാനിറങ്ങി മുങ്ങിപ്പോയ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. വൈകുന്നേരം 6.55ഓടെയാണ് മൃതദേഹം കിട്ടിയത്. മൂടാടി മലബാര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് നാല് കൂട്ടുകാര്‍ക്കൊപ്പം വിദ്യാര്‍ത്ഥി ചിറയില്‍ കുളിക്കാന്‍ എത്തിയത്. ഇതിനിടെ
പന്തലായനിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം; കോണ്‍ഗ്രസ്സ് സമരം മൂന്നാം ഘട്ടത്തിലേക്ക്
കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ഉണ്ണികൃഷ്ണനെയും കുടുംബത്തെയും അക്രമിച്ച കേസിലെ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചുള്ള കോണ്‍ഗ്രസ്സിന്റെ സമരം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. പ്രതികള്‍ ഇപ്പോഴും സി.പി.എമ്മിന്റെ തണലില്‍ സമൂഹത്തില്‍ സൈര്യവിഹാരം നടത്തുകയാണ്. പോലീസിന്റെ കണ്‍മുന്നിലൂടെ സഞ്ചരിക്കുന്ന പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് ഭരണത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്നും യോഗം ഉദ്ഘാടനം
‘പാർട്ടിയോടും സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ച സഖാവ്’; എം നാരായണൻ മാസ്റ്ററെ അനുസ്മരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
കൊയിലാണ്ടി: എം.നാരായണൻ മാസ്റ്റർ ഒരു തികഞ്ഞ കമ്യൂണിസ്റ്റായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ നേതാവ് എം നാരായണന്‍ മാസ്റ്ററുടെ സംസ്ക്കാരത്തിനുശേഷം നാരായണന്‍ മാസ്റ്ററുടെ വീട്ടില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ഏറ്റെടുക്കുന്ന എല്ലാ ചുമതലകളും പരിപൂർണമായി നിറവേറ്റണമെന്ന നിർബന്ധബുദ്ധിയായിരുന്നു നാരായണൻ മാസ്റ്റരുടെ പ്രത്യേകത. ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കുകയും മറ്റുള്ളവരെ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയും
കൊല്ലം ചിറയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി; കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ല
കൊയിലാണ്ടി: കൊല്ലം ചിറയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം വൈകുന്നേരം ചിറയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടെ പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ കൂട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ്, ഫയര്‍ഫോഴ്‌സ്
അരങ്ങ് തകര്‍ക്കാന്‍ കുരുന്നുകള്‍ എത്തുന്നു; ജെസി നഴ്‌സറി കലോത്സവം ഫെബ്രുവരി 2ന്
കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന ജെസി നഴ്‌സറി കലോത്സവം ഫെബ്രുവരി 2ന് പൊയില്‍ക്കാവ് എച്ച്.എസ്.എസില്‍ വച്ച് നടക്കും. വിവിധ ഇനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 25ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനവും സര്‍ട്ടിഫിക്കറ്റും, ചാമ്പ്യന്‍മാരാവുന്ന സ്‌കൂളുകള്‍ക്ക് ചാമ്പ്യന്‍
‘ധന്യം – ദീപ്തം’; സാംസ്‌കാരിക ഘോഷയാത്രയും കലാപരിപാടികളുമായി 150-ാംവാര്‍ഷികം ആഘോഷമാക്കാനൊരുങ്ങി കൊല്ലം എല്‍.പി സ്‌കൂള്‍, ബ്രോഷര്‍ പ്രകാശനം ചെയ്തു
കൊല്ലം: കൊല്ലം എല്‍.പി സ്‌കൂളിന്റെ 150-ാംവാര്‍ഷികാഘോഷത്തിന്റെ ബ്രോഷര്‍ ‘ധന്യം – ദീപ്തം’ പ്രകാശനം ചെയ്തു. വാര്‍ഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 14ന് വൈകീട്ട് 5 മണിക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി .എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ സിനിമാതാരം ഉണ്ണിരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറും. പിഷാരികാവ് ദേവസ്വം ചെയര്‍മാന്‍ ഇളയിടത്ത്
പഴയ ഭാഷ പ്രയോഗങ്ങള്‍, പാട്ടുകള്‍,വേഷവിധാനം എന്നിവകളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം; കൊയിലാണ്ടി നിയോജക മണ്ഡലം തല വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ‘തലമുറകളുടെ സംവാദം’ സംഘടിപ്പിക്കുന്നു, ഉദ്ഘാടനം ഡിസംബര്‍ 3 ന്
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ‘തലമുറകളുടെ സംവാദം’ സംഘടിപ്പിക്കുന്നു. എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വെച്ചാണ് സംവാദം സംഘടിപ്പിക്കുന്നത്. യുവതലമുറ സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ സംയവും ചിലവഴിക്കുന്നതിനാല്‍ മുതിര്‍ന്ന പൗരന്‍മാരും പുതിയ തലമുറയും തമ്മില്‍ ആശയവിനിമയത്തിന്റെ അദൃശ്യമായൊരു വിടവ് അറിയാതെ രൂപപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പഴയ കളികള്‍, പഴയ
ഇനി ആഘോഷങ്ങളുടെ നാളുകള്‍; 140ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുവ്വക്കോട് എ.എല്‍.പി സ്‌കൂളില്‍ തിരിതെളിഞ്ഞു
ചേമഞ്ചേരി: 140ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുവ്വക്കോട് എ.എല്‍.പി സ്‌ക്കൂളില്‍ തിരിതെളിഞ്ഞു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ സ്‌ക്കൂളിന്റെ വാര്‍ഷികാഘോഷ സമാപന സമ്മേളനവും കെട്ടിട ഉദ്ഘാടനവും 2025 ജനുവരി മാസത്തോടെ പൂര്‍ത്തിയാകും. ചടങ്ങില്‍ മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി മാധവി അമ്മ തച്ചനാടത്തിനെ