Category: കൊയിലാണ്ടി

Total 8816 Posts

കൊല്ലത്ത് നിന്നും എലത്തൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ കൊല്ലം സ്വദേശിനിയുടെ അഞ്ച് പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കൊല്ലത്ത് നിന്നും എലത്തൂരിലേക്കുള്ള യാത്രക്കിടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി. കൊല്ലം സ്വദേശിയായ യുവതിയുടെ അഞ്ച് പവന്റെ താലിമാലയാണ് നഷ്ടമായത്. കഴിഞ്ഞ ഞായറാഴ്ച കൊല്ലം നരിമുക്കില്‍ നിന്നും ഭര്‍ത്താവിന്റെ വീടായ എലത്തൂരിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 6.30ഓടെ യാത്ര ചെയ്തിരുന്നു. എലത്തൂരില്‍ എത്തിയതിന് ശേഷമാണ് മാല നഷ്ടമായത് മനസിലായത്. സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി

കൊയിലാണ്ടിയിലെ വ്യാപാരികളുടെ ശ്രദ്ധയ്ക്ക്‌; ലീഗല്‍ മെട്രോളജി അദാലത്ത് ഡിസംബര്‍ 15 മുതല്‍

കൊയിലാണ്ടി: താലൂക്കിലെ വ്യാപാരികളുടെ കുടിശ്ശികയായ അളവ് തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മുദ്ര പതിപ്പിച്ചു നല്‍കാന്‍ കൊയിലാണ്ടി ലീഗല്‍ മെട്രോളജി ഓഫീസില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. മുദ്ര പതിപ്പിക്കാന്‍ കഴിയാതെ വന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അദാലത്തില്‍ അടയ്ക്കാം. പിഴയായ 2000 രൂപയ്ക്ക് പകരം 500 രൂപ അടച്ചാല്‍ മതിയാകും.

തിക്കോടി സ്വദേശിയായ യുവാവിനെ മൂന്നുമാസത്തിലേറെയായി കാണാനില്ലെന്ന് പരാതി

തിക്കോടി: തിക്കോടി സ്വദേശിയായ യുവാവിനെ മൂന്നുമാസത്തിലേറെയായി കാണാനില്ലെന്ന് പരാതി. മുതിരക്കാല്‍ കുനി വീട്ടില്‍ ദിനീഷിനെ (41) ആണ് കാണാതായത്. ആഗസ്റ്റ് 30ന് വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ നിന്നും പോയതാണ്. പിന്നീട് തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കള്‍ പയ്യോളി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 165 സെന്റീമീറ്റര്‍ ഉയരമുണ്ട്. ഇരുനിറം. പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കൊയിലാണ്ടി നിയോജക മണ്ഡലം തല വിദ്യാഭ്യാസ പദ്ധതി; തലമുറകളുടെ സംവാദത്തിന് കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം

കൊയിലാണ്ടി: നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കാനത്തില്‍ ജമീല എം.എല്‍.എ യുടെ നേതൃത്വത്തില്‍ (തലമുറകളുടെ സംവാദം സംഘടിപ്പിച്ചു. പരിപാടിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം കൊയിലാണ്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ചടങ്ങില്‍ അധ്യക്ഷയായി. യുവതലമുറയില്‍ ഭൂരിഭാഗവും

സിപിഐ നേതാവ് എം. നാരായണന്റെ നിര്യാണം; കൊയിലാണ്ടിയില്‍ സിപിഐ മണ്ഡലം കമ്മിറ്റി സര്‍വ്വകക്ഷി അനുശോചനം

കൊയിലാണ്ടി: സിപിഐ നേതാവ് എം. നാരായണന്‍ മാസ്റ്റരുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് കൊയിലാണ്ടിയില്‍ സി പിഐ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വകക്ഷി അനുശോചനം സംഘടിപ്പിച്ചു. നാളീകേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടര്‍, മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. മൂടാടി

വിശ്രമവേളകള്‍ ചിലവഴിക്കനായി കൊയിലാണ്ടി നഗരത്തില്‍ ഒരിടം കൂടി; നഗരസഭ നിര്‍മ്മിച്ച ‘സ്‌നേഹാരാമം’ നാടിന് സമര്‍പ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ രണ്ടാമതായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രം സ്‌നേഹാരാമം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. സ്‌നേഹാരാമം കാനത്തില്‍ ജമീല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം നഗരത്തിലെത്തുന്നവര്‍ക്ക് സായാഹ്നങ്ങള്‍ ചെലവഴിക്കുന്നതിനായി കൊയിലാണ്ടി നഗരസഭ നിര്‍മ്മിച്ച വിശ്രമ കേന്ദ്രമാണ് സ്‌നേഹാരാമം. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നഗരസഭ

1973 മുതല്‍ കലാ സാംസ്‌കാരിക കായിക രംഗത്ത് നിറസാന്നിധ്യം; കൊല്ലം അംബ തിയേറ്റേഴ്‌സ് വീണ്ടും സജീവമാകുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ 1973 മുതല്‍ കലാ സാംസ്‌കാരിക കായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന അംബ തിയറ്റേഴ്‌സിനെ പുനര്‍ജീവിപ്പിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. നിലവിലുള്ള നിര്‍ജീവമായ അവസ്ഥ മാറ്റിയെടുക്കുവാന്‍ പഴയകാല പ്രവര്‍ത്തകര്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കൊല്ലം അളകയില്‍ വെച്ച് ചേര്‍ന്ന യോഗം പഴയകാലനാടക പ്രവര്‍ത്തകനും രചയിതാവും സംവിധായകനുമായ മേപ്പയില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഴയ കാല നാടക പ്രവര്‍ത്തകന്‍

അറുപതോളം കുടുംബങ്ങളുടെ ഏക ആശ്രയം; അരിക്കുളത്ത് കിണര്‍ താഴ്ന്നുപോയി

കൊയിലാണ്ടി: അരിക്കുളത്ത് കിണര്‍ താഴ്ന്നുപോയി. ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ അറുപതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന നടുവിലടുത്ത് മീത്തൽകുടിവെള്ള പദ്ധതിയുടെ കിണറാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ താഴ്ന്നുപോയത്‌. കാനത്ത് മീത്തൽ ബിജുവിന്റെ വീടിനോട് ചേർന്ന കിണറാണ് ഉഗ്ര ശബ്ദത്തോടെ താഴ്ന്നത്. 9 മീറ്റർ ആഴവും 4- 1/2 മീറ്റർ വീതിയുള്ള കിണറാണിത്‌. കിണറിന് ചുറ്റുമുള്ള തെങ്ങുകളും

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വിസ്ഡം സ്റ്റുഡന്‍സ്‌ കൊയിലാണ്ടി മണ്ഡലം ‘കളിച്ചങ്ങാടം’ ബാലസമ്മേളനം

കൊയിലാണ്ടി: വളരെ ചെറിയ കുട്ടികൾ വരെ പല നിലയ്ക്കുമുള്ള ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാകുന്ന വേദനാജനകമായ അവസ്ഥ വർധിച്ചു വരുന്ന വർത്തമാനകാല സാഹചര്യത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ഭരണകൂടത്തിന്റെ ബോധപൂർവമായ ഇടപെടൽ ആവശ്യമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് കൊയിലാണ്ടി മണ്ഡലം ബാലവേദി സംഘടിപ്പിച്ച ‘കളിച്ചങ്ങാടം’ ബാലസമ്മേളനം അഭിപ്രായപ്പെട്ടു. കൊല്ലത്ത് ഡിസംബര്‍ 1ന് സംഘടിപ്പിച്ച സമ്മേളനം കൊയിലാണ്ടി

സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം; ഓര്‍മകള്‍ പങ്കുവെച്ച് ചിങ്ങപുരത്ത്‌ പഴയ കാല സഖാക്കളുടെ സംഗമം

നന്തി ബസാര്‍: സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ചിങ്ങപുരത്ത് പഴയ കാല സഖാക്കളുടെ സംഗമം നടന്നു. വൈകുന്നേരം 4മണിക്ക് സംഘടിപ്പിച്ച പരിപാടി സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗം ടി.ചന്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡിസംബർ 7,8 തീയതികളില്‍ നന്തി വീരവഞ്ചേരിയിലാണ്‌ പയ്യോളി ഏരിയാ സമ്മേളനം. ഏരിയാ കമ്മിറ്റി അംഗം ജീവാനന്ദൻ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.