Category: കൊയിലാണ്ടി

Total 8812 Posts

വിവിധ മേളകളില്‍ സ്‌കൂളിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം; കാവുവട്ടം യു.പി സ്‌കൂളില്‍ മികവുത്സവം 2024

കൊയിലാണ്ടി:കാവുംവട്ടം യു.പി സ്‌കൂളില്‍ ‘മികവുത്സവം’ സംഘടിപ്പിച്ചു. ഉപജില്ല, ജില്ലാ മേളകളില്‍ സ്‌കൂളിന്റെ അഭിമാനമായിമാറി വിജയ തിലകമണിഞ്ഞ പ്രതിഭകള്‍ക്കുള്ള അനുമോദനവും നാടന്‍ പാട്ട് രംഗത്തെ അതുല്യ പ്രതിഭയും നാടിന്റെ അഭിമാനവുമായ ഓടപ്പുഴ പുരസ്‌കാര ജേതാവ് സജീവന്‍ കുതിരക്കുടയ്ക്കുള്ള ആദരവും മികവുത്സവത്തിന്റെ ഭാഗമായി നടന്നു. നിറഞ്ഞ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. സജീവന്‍

ഒരുനാടും സ്‌കൂളും മുന്നിട്ടിറങ്ങിയപ്പോള്‍ സഹപാഠിയ്ക്ക് വീടൊരുങ്ങി; പന്തലായനി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയ്ക്കായി നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം ഡിസംബര്‍ 12ന്

കൊയിലാണ്ടി: പന്തലായനി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളും നാട്ടുകാരും ചേര്‍ന്ന് സഹപാഠിയ്ക്ക് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ സമര്‍പ്പണവും സ്ഥലം കൈമാറ്റവും ഡിസംബര്‍ 12 ന്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ റിയാസ് താക്കോല്‍കൈമാറ്റ ചടങ്ങ് നിര്‍വ്വഹിക്കും. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും. 12 ലക്ഷം ചിലവഴിച്ച് ആറ് മാസം കൊണ്ടാണ് മുചുകുന്നില്‍ സ്‌നേഹഭവനം

ചേലിയ ഒരുവമ്മൽ കേശവൻ നായർ അന്തരിച്ചു

ചെങ്ങോട്ടുകാവ്: ചേലിയ ഒരുവമ്മൽ കേശവൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കൾ: ശ്യാമള, ഭാസ്കരൻ, രാധ, ലത, പരേതരായ വാസു, ഉണ്ണികൃഷ്ണൻ. സഞ്ചയനം: വെള്ളിയാഴ്ച. Description: Chelia Oruvammal Kesavan Nair passed away

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടി നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്ററിലെ ഭിന്നശേഷി ദിനാഘോഷം

കൊയിലാണ്ടി: എന്‍.എസ്.എസ്‌ കൊയിലാണ്ടി ക്ലസ്റ്ററിന്റെ സഹകരണത്തോടെ നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്ററിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷിച്ചു. ഷോർട് ഫിലിം ഡയറക്ടർ ഷമിൽ രാജ്, എന്‍.എസ്.എസ്‌ കൊയിലാണ്ടി ക്ലസ്റ്റർ കോർഡിനേറ്റർ കെ.പി അനിൽകുമാർ എന്നിവർ മുഖ്യതിഥികൾ ആയിരുന്നു. ജി.വി.എച്ച്.എസ്.എസ്‌ കൊയിലാണ്ടി, പന്തലായനി ഗേൾസ് സ്കൂൾ, ഗവണ്മെന്റ് മാപ്പിള എച്ച്.എസ്.എസ്‌ എന്നീ സ്‌കൂളുകളില്‍ നിന്നും

കൊയിലാണ്ടി കാനാച്ചേരി താമസിക്കും പറമ്പത്ത് ശ്രീധരൻ അന്തരിച്ചു

കൊയിലാണ്ടി: കാനാച്ചേരി താമസിക്കും പറമ്പത്ത് ശ്രീധരൻ (റിട്ട: അഗ്രികൾച്ചർ ഓഫീസർ) അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: ശാരദ (റിട്ട:പ്രിൻസിപ്പൽ, ഗവ: ബോയസ് ഹയർസെക്കൻ്ററി സ്കൂൾ കൊയിലാണ്ടി). മക്കൾ: ഡോ: സീമ (പന്നിയങ്കര ഗവ :ഹോമിയോ ഹോസ്പിറ്റൽ), അഡ്വ: സീന (കൊയിലാണ്ടി കോടതി), സൽന (ടീച്ചർ ഹയർസെക്കൻ്ററി സ്കൂൾ ഇരിങ്ങണ്ണൂർ). മരുമക്കൾ: ഡോ: സതീശൻ കെ.വി (സ്കിൻ

കൊയിലാണ്ടി തൊട്ടുമുഖം പള്ളിക്ക് സമീപം ഉസ്മാൻ അന്തരിച്ചു

കൊയിലാണ്ടി: തൊട്ടുമുഖം പള്ളിക്ക് സമീപം ഉസ്മാൻ (ബാവക്ക) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു ഭാര്യ: സൈനബ. മക്കൾ: നഹീം (എസ്.എൻ കൂൾബാർ), റിയാസ് (ഇയ്യാക്ക), ഹസീന, ഇസ്ഹാഖ്. മരുമക്കൾ: ഫാത്തിമ, റാഷി, ആരിഫ് വി.കെ, സുഫിയത്ത്‌. Description: koyilandy thottumukham Usman passed away

കൊല്ലത്ത് നിന്നും എലത്തൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ കൊല്ലം സ്വദേശിനിയുടെ അഞ്ച് പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കൊല്ലത്ത് നിന്നും എലത്തൂരിലേക്കുള്ള യാത്രക്കിടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി. കൊല്ലം സ്വദേശിയായ യുവതിയുടെ അഞ്ച് പവന്റെ താലിമാലയാണ് നഷ്ടമായത്. കഴിഞ്ഞ ഞായറാഴ്ച കൊല്ലം നരിമുക്കില്‍ നിന്നും ഭര്‍ത്താവിന്റെ വീടായ എലത്തൂരിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 6.30ഓടെ യാത്ര ചെയ്തിരുന്നു. എലത്തൂരില്‍ എത്തിയതിന് ശേഷമാണ് മാല നഷ്ടമായത് മനസിലായത്. സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി

കൊയിലാണ്ടിയിലെ വ്യാപാരികളുടെ ശ്രദ്ധയ്ക്ക്‌; ലീഗല്‍ മെട്രോളജി അദാലത്ത് ഡിസംബര്‍ 15 മുതല്‍

കൊയിലാണ്ടി: താലൂക്കിലെ വ്യാപാരികളുടെ കുടിശ്ശികയായ അളവ് തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മുദ്ര പതിപ്പിച്ചു നല്‍കാന്‍ കൊയിലാണ്ടി ലീഗല്‍ മെട്രോളജി ഓഫീസില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. മുദ്ര പതിപ്പിക്കാന്‍ കഴിയാതെ വന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അദാലത്തില്‍ അടയ്ക്കാം. പിഴയായ 2000 രൂപയ്ക്ക് പകരം 500 രൂപ അടച്ചാല്‍ മതിയാകും.

തിക്കോടി സ്വദേശിയായ യുവാവിനെ മൂന്നുമാസത്തിലേറെയായി കാണാനില്ലെന്ന് പരാതി

തിക്കോടി: തിക്കോടി സ്വദേശിയായ യുവാവിനെ മൂന്നുമാസത്തിലേറെയായി കാണാനില്ലെന്ന് പരാതി. മുതിരക്കാല്‍ കുനി വീട്ടില്‍ ദിനീഷിനെ (41) ആണ് കാണാതായത്. ആഗസ്റ്റ് 30ന് വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ നിന്നും പോയതാണ്. പിന്നീട് തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കള്‍ പയ്യോളി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 165 സെന്റീമീറ്റര്‍ ഉയരമുണ്ട്. ഇരുനിറം. പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കൊയിലാണ്ടി നിയോജക മണ്ഡലം തല വിദ്യാഭ്യാസ പദ്ധതി; തലമുറകളുടെ സംവാദത്തിന് കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം

കൊയിലാണ്ടി: നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കാനത്തില്‍ ജമീല എം.എല്‍.എ യുടെ നേതൃത്വത്തില്‍ (തലമുറകളുടെ സംവാദം സംഘടിപ്പിച്ചു. പരിപാടിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം കൊയിലാണ്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ചടങ്ങില്‍ അധ്യക്ഷയായി. യുവതലമുറയില്‍ ഭൂരിഭാഗവും