Category: കൊയിലാണ്ടി
വൈദ്യുതി ചാർജ് വർദ്ധനവ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക നില അട്ടിമറിക്കും; കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ
കൊയിലാണ്ടി: വൈദ്യുതി ചാർജ് വർദ്ധനവ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക നില അട്ടിമറിക്കുമെന്ന് കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ. നിലവിൽ വ്യാപാര മാന്ദ്യം മൂലം പിടിച്ചുനിൽക്കാൻ പോലും പ്രയാസപ്പെടുന്ന വ്യാപാരികൾക്ക് മേൽ ഈ വർദ്ധനവ് അധികഭാരം ഏൽപ്പിക്കുമെന്നും, വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന് പ്രസിഡണ്ട്
കൊല്ലം പിഷാരികാവ് തൃക്കാര്‍ത്തിക സംഗീതോത്സവം; സംഗീതാസ്വാദകരുടെ മനംകവര്‍ന്ന് ഹരിപ്രസാദ് സുബ്രഹ്‌മണ്യന്റെ പുല്ലാങ്കുഴല്‍ കച്ചേരി
കൊല്ലം: പിഷാരികാവ് ക്ഷേത്രം തൃക്കാര്‍ത്തിക സംഗീതോത്സത്തിന്റെ ഭാഗമായി വൈകിട്ട് ഹരിപ്രസാദ് സുബ്രഹ്‌മണ്യന്റെ പുല്ലാങ്കുഴല്‍ കച്ചേരി അരങ്ങേറി. ആലങ്കോട് വി.എസ്. ഗോകുല്‍ വയലിനിലും, സജീന്‍ ലാല്‍ എടപ്പാള്‍ മൃദംഗത്തിലും അകമ്പടിയായി. സംഗീതോത്സവം ആസ്വദിക്കാനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് പിഷാരികാവില്‍ എത്തുന്നത് . കാര്‍ത്തികവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എല്ലാദിവസവും രാവിലെ പ്രഭാത ഭക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ടിന് രാവിലെ
‘മാറുന്ന കാലത്തെ രക്ഷിതാക്കളാവാന്‍’; കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ, പ്രതിസന്ധികളെ, തരണം ചെയ്യാം ചേര്‍ത്തുനിര്‍ത്താം, രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുമായി കൊല്ലം എല്‍.പി സ്‌കൂള്‍
കൊല്ലം: ‘മാറുന്ന കാലത്തെ രക്ഷിതാക്കളാവാന്‍’ എന്ന വിഷയത്തില്‍ കൊല്ലം എല്‍.പി സ്‌കൂള്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ വിദ്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറക്കൊടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ബിനിത ആര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എ.പി. സുധീഷ് അധ്യക്ഷത വഹിച്ചു. പ്രഭാഷകന്‍ ഇ.ശശീന്ദ്രദാസ് ബോധവത്കരണ ക്ലാസ് നടത്തി. കുട്ടികളില്‍
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി; കലാമത്സരങ്ങള്‍ ഡിസംബര്‍ 15ന് അരിക്കുളം കെ.പി.എം.എസ്.എമ്മില്‍
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 5 മുതല്‍ 15 വരെ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായി നടക്കുന്ന കേരളോത്സവത്തിന്റെ ഉദ്ഘാടനം ദേശീയ കളരിപ്പയറ്റില്‍ സ്വര്‍ണ്ണ മെഡന്‍ ജേതാവ് ആര്‍ദ്ര വി.ടി. നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.അഭിനീഷ്, ബിന്ദു
ലോക ഭിന്നശേഷി വാരാചരണം; വന്മുകം ഗവ ഹൈസ്‌കൂളില്‍ സായാഹ്ന ജനകീയ സദസ്സും കുട്ടികളുടെ കലാപരിപാടികളുമായി പന്തലായനി ബി.ആര്‍.സി
കൊയിലാണ്ടി: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സര്‍ഗ്ഗജാലകം സായാഹ്നജനകീയ സദസ്സ് സംഘടിപ്പിച്ചു. സമഗ്രശിക്ഷ കേരള ബിആര്‍സി പന്തലായനിയുടെയും ഗവ ഹൈസ്‌കൂള്‍ വന്മുഖത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സദസ്സ് സംഘടിപ്പിച്ചത്. നന്തി കവലയില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മുന്‍സിപാലിറ്റി ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ കെ. ഷിജു ഫ്‌ലാഗ് ഓഫ് ചെയ്തു. വന്മുഖം ഗവ ഹൈസ്‌കൂളില്‍ ഒരുക്കിയ ചടങ്ങ്
ഭക്തിസാന്ദ്രം; പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് പ്രശസ്ത സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി ബിജു മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ പുനത്തിൽ നാരായണൻകുട്ടി നായർ, എരോത്ത് അപ്പുക്കുട്ടി
തിക്കോടി അങ്ങാടി മുസ്ലിയാരകത്ത് സിദ്ദിഖ് എം.എ.പി അന്തരിച്ചു
തിക്കോടി അങ്ങാടി: മുസ്ലിയാരകത്ത് സിദ്ദിഖ് എo.എ.പി അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഉപ്പ: പരേതനായ വൈദ്യരകത്ത് മൊയ്‌ദു (പി.ഡബ്ല്യൂഡി). ഉമ്മ: അയിശു. ഭാര്യ: സാഹിറ ഉളിയിൽ. മക്കൾ: മുഹമ്മദ് സജാദ്, സർഫാസ്, സഫറീന. മരുമക്കള്‍: മുഹമ്മദ് ശാദു. സഹോദരങ്ങൾ: ഷമീമ, സക്കറിയ, അൻസാർ (സൗദി), അൻവർ, മൻസൂർ (ദുബായ്) ഷബീർ. മയ്യിത്ത് നിസ്കാരം: നാളെ രാവിലെ 10
കൊയിലാണ്ടി നോർത്ത്, മൂടാടി, അരിക്കുളം സെക്ഷൻ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി അരിക്കുളം സെക്ഷൻ പരിധിയിലുള്ള വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ചാലിൽ പള്ളി ട്രാൻസ്ഫോർമറിൻ്റെ പള്ളിയത്ത് കുനി ഭാഗത്തേയ്ക്ക് വരുന്ന എച്ച്ടി ലൈന്‍ പരിധിയിൽ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ 9മണി മുതല്‍ മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക. എച്ച്ടി ലൈന്‍ വലിക്കുന്ന വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന്
തിക്കോടി അടിപ്പാത: കേന്ദ്ര മന്ത്രിയെ നേരില്‍കണ്ട് മുഖ്യമന്ത്രി, പ്രശ്‌നം പരിഗണനയിലുണ്ടെന്ന് മറുപടി
തിക്കോടി: തിക്കോടിയിലെ അടിപ്പാത വിഷയം പരിഗണനയിലുണ്ടെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി. കഴിഞ്ഞ ദിവസം നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി റിയാസും കേന്ദ്രമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. ഈ ചര്‍ച്ചയിലാണ് തിക്കോടി അടിപ്പാത വിഷയം ചര്‍ച്ച ചെയ്തതെന്ന് കാനത്തില്‍ ജമീല എംഎല്‍എ കൊയിലാണ്ടി ന്യൂഡ് ഡോട് കോമിനോട് പറഞ്ഞു.
ഗെയിമുകള്‍ക്കും ഫുഡ് കോര്‍ട്ടിനുമൊപ്പം സ്‌റ്റേജ് പരിപാടികളും, കുടുംബത്തോടൊപ്പം വൈകുന്നേരങ്ങള്‍ ആഘോഷമാക്കാം; കോംപ്കോസ് കൊയിലാണ്ടി ഫെസ്റ്റ് 20 മുതൽ
കൊയിലാണ്ടി: മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോംപ്കോസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി 5 വരെ നടക്കും. ഒന്നര ഏക്കർ വിസ്തൃതിയുള്ള ഫെസ്റ്റ് ഗ്രൗണ്ട് ഒരുക്കുന്നതിന്റെ ഭാഗമായി പന്തൽ പ്രവർത്തി ആരംഭിച്ചു. പന്തലിന്റെ കാൽനാട്ടൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജും ചേർന്ന് നിർവ്വഹിച്ചു.