Category: കൊയിലാണ്ടി
യു.ഡി.എഫ് സര്‍ക്കാറിന്റെ കരാര്‍ എല്‍.ഡി.എഫ് റദ്ദാക്കിയതാണ് കെ.എസ്.ഇ.ബിയുടെ പ്രതിസന്ധിക്ക് കാരണം; യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ആര്‍.ഷെഹിന്‍
കൊയിലാണ്ടി: കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പ് വെച്ച കരാര്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയതാണ് കെ.എസ്.ഇ.ബിയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആര്‍. ഷെഹിന്‍ പറഞ്ഞു. വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട്
കിരീടം നേടി അരിക്കുളം, അത്‌ലറ്റിക്‌സില്‍ ചേമഞ്ചേരിയും; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് സമാപനം
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഡിസംബര്‍ 5 മുതല്‍ 15 വരെ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പഞ്ചായത്തുകളിലായി നടന്ന പരിപാടി കലാമത്സരത്തോടെ അരിക്കുളത്ത് സമാപിച്ചു. സമാപന സമ്മേളനം 2023ല്‍ ശിശുക്ഷേമ സമിതി (കോഴിക്കോട് ജില്ല) കുട്ടികളുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്ത കുമാരി ജ്യോതിക ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി അരിക്കുളം
കൊയിലാണ്ടി നഗരസഭ കേരളോത്സവം; കായിക മത്സരങ്ങള്‍ക്ക് തുടക്കമായി
കൊയിലാണ്ടി: നഗരസഭ കേരളോത്സവം കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ ഇന്ന് നടന്ന അത്‌ലറ്റിക്‌സ് മത്സരങ്ങളോടെയാണ് കായിക മത്സരങ്ങള്‍ തുടങ്ങിയത്. നാളെ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കും. ഡിസംബര്‍ 18ന് ക്രിക്കറ്റും ബാഡ്മിന്റണും പഞ്ചഗുസ്തി മത്സരവും നടക്കും. 19ന് കൊല്ലം ചിറയിലാണ് നീന്തല്‍ മത്സരങ്ങള്‍. കായിക മത്സരങ്ങള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന്റെ തിളക്കത്തില്‍ ലഹരിവിരുദ്ധ ആല്‍ബം ‘ജാഗ്രത’; മലബാര്‍ സൗഹൃദവേദിയുടെ ടെലിഫിലിം ആല്‍ബം ഡോക്യുമെന്ററി ഫെസ്റ്റിവല്‍ പുരസ്‌കാരം ഏറ്റുവാങ്ങി കൊയിലാണ്ടിയിലെ പൊലീസ് ഡ്രൈവര്‍ ഒ.കെ.സുരേഷ്
കൊയിലാണ്ടി: മലബാര്‍ സൗഹൃദവേദി അന്തര്‍ദേശീയ തലത്തില്‍ നടത്തിയ ടെലിഫിലിം ആല്‍ബം ഡോക്യുമെന്ററി ഫെസ്റ്റിവല്‍ അവാര്‍ഡ് വിതരണം നടത്തി. കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രശസ്ത സിനിമ സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടി, സിനിമ സംവിധായകന്‍ പി.കെ.ബാബുരാജ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
”ലോകത്തെ എല്ലാ അനീതിയോടും നീതി നിഷേധങ്ങളോടും സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കണം”; കൊയിലാണ്ടിയിലെ ‘കാലം’ നവാഗത വിദ്യാര്‍ത്ഥി സംഗമങ്ങള്‍ക്ക് തുടക്കമായി
കൊയിലാണ്ടി: ലോകത്തെ എല്ലാ അനീതിയോടും നീതിനിഷേധങ്ങളോടും സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കണമെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സമദ് നടേരി അഭിപ്രയപ്പെട്ടു. ലോകത്ത് നടക്കുന്ന എല്ലാ മാറ്റങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് വിദ്യാര്‍ത്ഥികളാണെന്നും കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തില്‍ പക്വമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തില്‍ കേരള
ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍; കുറുവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തില്‍ പങ്കെടുത്തത് നിരവധി ഭക്തജനങ്ങള്‍
കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടന്നു. ക്ഷേത്രം തന്ത്രി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബ്രഹ്‌മശ്രീ പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യന്‍. ക്ഷേത്രം പ്രസിഡണ്ട് സിപി ബിജുവിന്റെ അധ്യക്ഷതയില്‍ ക്ഷേത്രം സെക്രട്ടറി പി.ടി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സമീപഭാവിയില്‍ നടക്കുന്ന നവീകരണ കലശത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. കൂടാതെ സവീഷ്
പൂക്കാട് കലാലയം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഡിസംബര്‍ 23 മുതല്‍; സമാപനചടങ്ങിന്റെ ഭാഗമായി വിളംബര ദീപമാലിക
ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി കലാലയത്തിലും കലാലയത്തിലെ വിദ്യാര്‍ത്ഥികളുടെ ഗൃഹങ്ങളിലും ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു. ഡിസംബര്‍ 23,24, 25 തീയതികളിളിലാണ് സുവര്‍ണ്ണ ജൂബിലിയുടെ പരിപാടികള്‍ നടക്കുന്നത്. പരിപാടിയില്‍ സംസ്ഥാന കേന്ദ്രമന്ത്രിമാര്‍, ജനപ്രതിനിധികള്‍, കലാകാരന്മാര്‍ എന്നിവര്‍ സാംസ്‌ക്കാരിക സമ്മേളനത്തില്‍ സംബന്ധിക്കും. കലാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് യു.കെ രാഘവന്‍
ഗൃഹപ്രവേശനത്തിനിടെ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; കീഴരിയൂരില്‍ ലഹരിമാഫിയ സംഘം വീടുകയറി അക്രമിച്ചതായി പരാതി, മൂന്ന് പേര്‍ക്ക് പരിക്ക്,സി.പി.എം പ്രതിഷേധ പ്രകടനം നടത്തി
കീഴരിയൂര്‍: കീഴരിയൂരില്‍ ലഹരി മാഫിയ സംഘം മൂന്ന് പേരെ അക്രമിച്ചതായി പരാതി. സി.പി.ഐ (എം) ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ നികേഷ്, സുനില്‍, അയല്‍വാസി വിപിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നികേഷിനും സുനിലിനും തലയ്ക്കാണ് പരിക്ക്. അക്രമത്തില്‍ വിപിന്റെ വലത് കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിന് സമീപത്തെ സുനിലിന്റെ വീട്ടില്‍
പങ്കെടുത്തത് നൂറിലധികം പേര്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സ്‌നേഹതീരം റെസിഡന്‍സ് അസോസിയേഷന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
കൊയിലാണ്ടി: സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് വിയ്യൂര്‍ സ്‌നേഹതീരം റെസിഡന്‍സ് അസോസിയേഷന്‍. കൊയിലാണ്ടി വി ട്രസ്റ്റ് കണ്ണാശുപത്രിയും ഹിയറിങ് പ്ലസ് റീഹാബ് സെന്റര്‍ രാകേഷ് ഹോസ്പിറ്റലും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊയിലാണ്ടിയിലെ പ്രശസ്ത ഇഎന്‍ടി സ്‌പെഷ്യലിസ്‌ററ് ഡോ. രാമചന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ചന്ദ്രിക കെ.ടി സ്വാഗതം പറഞ്ഞു. സെക്രട്ടറി സുജീഷ്
കീഴരിയൂര്‍ ഇയ്യാലോൽ ഭാഗത്ത് എക്‌സൈസ് പരിശോധന; കരിങ്കൽ ക്വാറിക്ക് സമീപത്ത് നിന്നും കണ്ടെടുത്തത് 275 ലിറ്റർ വാഷ്
കൊയിലാണ്ടി: കീഴരിയൂരില്‍ നിന്നും വന്‍തോതില്‍ വാഷ് പിടിച്ചെടുത്തു. കീഴരിയൂർ ഇയ്യാലോൽ ഭാഗത്തുള്ള പഴയ കരിങ്കൽ ക്വാറിക്ക് സമീപത്ത് ഒളിപ്പിച്ച നിലയിലാണ് 275 ലിറ്റർ വാഷ് കണ്ടെടുത്തത്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്കും പാര്‍ട്ടിയുമാണ് ഇയ്യാലോൽ