Category: കൊയിലാണ്ടി
വിതരണത്തിന് ആവശ്യമായ സ്റ്റോക്ക് റേഷന്‍ കടകളില്‍ എത്തിയില്ല; കൊയിലാണ്ടി താലൂക്കില്‍ റേഷന്‍ വിതരണം മുടങ്ങുന്നു
കൊയിലാണ്ടി: കരിവണ്ണൂര്‍ എന്‍.എഫ്.എസ്.എ ഗോഡൗണില്‍ നിന്നും വിതരണത്തിന് ആവശ്യമായ സ്റ്റോക്ക് റേഷന്‍ കടകളില്‍ എത്താത്തതിനാല്‍ കൊയിലാണ്ടി താലൂക്കില്‍ ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം മുടങ്ങുന്നു. ഈ മാസം അഞ്ചാം തീയതി മുതല്‍ റേഷന്‍ വിതരണം തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും ഒമ്പതാം തീയതി മുതലാണ് വിതരണം ആരംഭിച്ചത്. 20 ശതമാനം കടകളില്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
ട്രെയിനില്‍ കയറിയതിന് പിന്നാലെ കുഴഞ്ഞുവീണു; തിക്കോടി സ്വദേശി മരിച്ചു
കൊയിലാണ്ടി: തിക്കോടി സ്വദേശി ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. തിക്കോടി പഞ്ചായത്ത് ഹാജിയാരവിട റൗഫ് ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് രാവിലെ 7.10ന് തിക്കോടിയില്‍ നിന്നും കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. ട്രെയിനില്‍ നിന്നും അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷനിലെത്തിയതിന് പിന്നാലെ യാത്രക്കാര്‍ വിവരം നല്‍കിയതനുസരിച്ച് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി. റൗഫിനെ
നടക്കാനിരിക്കുന്നത് വാശിയേറിയ മത്സരം; കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നാളെ
കൊയിലാണ്ടി: കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നാളെ. രാവിലെ 10.30 മുതല്‍ 3.30വരെയാണ് വോട്ടിങ് സമയം. പതിവില്‍നിന്ന് വിപരീതമായി വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്. പ്രസിഡന്റ്, എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് മത്സരം. അഡ്വ.ലക്ഷ്മി ഭായ്, അഡ്വ. പ്രമോദ് കുമാര്‍ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ബാര്‍ അസോസിയേഷനില്‍ 150ലധികം മെമ്പര്‍മാരുണ്ടെങ്കിലും 131 അംഗങ്ങള്‍ക്കാണ് വോട്ടുള്ളത്.
കൊയിലാണ്ടി സൗത്ത്, മൂടാടി സെക്ഷന്‍ പരിധിയില്‍ നാളെ (18-12-2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി, സൗത്ത് സെക്ഷനിലും മൂടാടി സെക്ഷനിലും വരുന്ന വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. സൗത്ത് സെക്ഷന്‍ പരിധിയിലെ സൗത്ത് കൊളക്കാട്, തുവ്വകോട് എ.എം.എച്ച്, ഗ്യാസ് ഗോഡൗണ്‍, കോട്ടമുക്ക്, ശിശുമന്ദിരം, കൊളക്കാട്, തുവക്കോട് കോളനി, തുവക്കോട് പോസ്റ്റ് ഓഫീസ്, തോരയ് കടവ് എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ രാവിലെ എട്ടുമുതല്‍ രണ്ടുവരെ വൈദ്യുതി മുടങ്ങും. മെയിന്‍ ലൈിലേക്ക്
”പെന്‍ഷന്‍കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ പത്താം ശമ്പള പരിഷ്‌കരണ കാലഘട്ടത്തില്‍”; കെ.എസ്.എസ്.പി.എ കൊയിലാണ്ടി മണ്ഡലം കണ്‍വന്‍ഷനില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
കൊയിലാണ്ടി: സംസ്ഥാനത്തെ പെന്‍ഷന്‍ കാര്‍ക്കും ജീവനക്കാര്‍ക്കും ഏറ്റവും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്തെ പത്താം ശമ്പളക്കമ്മീഷന്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോഴാണെന്ന് മുന്‍ കെ.പി.സി.സി.അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കെ.എസ്.എസ്.പി.എ കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍ ദിനമായ ഡിസംബര്‍ 17ന്
ഇന്തോ-പാക് യുദ്ധ വിജയ് ദിവസ് ഓര്‍മ്മകളില്‍ കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി; അമര്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ദീപാലങ്കാരവും നടത്തി
കൊയിലാണ്ടി: ഇന്തോ-പാക് യുദ്ധവിജയ വിജയ് ദിവസ് ആചരിച്ച് കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി. ബ്ലോക്ക് കമ്മറ്റി ഓഫീസിലെ അമര്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ദീപാലങ്കാരവും നടത്തിയാണ് ദിനം ആചരിച്ചത്. തുടര്‍ന്ന് നടന്ന സെമിനാറില്‍ ബ്ലോക്ക് പ്രസിഡണ്ട് ഇമ്മിണിയത്ത് ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ.കെ രവീന്ദ്രന്‍ മുഖ്യപ്രഭാക്ഷണം
പെരുങ്കുനിയിലെ തൊഴിലുറപ്പ് തൊഴിലാളികളും കൃഷിക്കൂട്ടങ്ങളും ഒത്തുകൂടി; കൃഷി ഓഫീസര്‍ക്ക് യാത്രയയപ്പും
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ നാലാം വാര്‍ഡിലെ കൃഷിക്കൂട്ടങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സംഗമം സംഘടിപ്പിച്ചു. എ.ഡി.എ ആയി പ്രൊമോഷനായി പോകുന്ന കൊയിലാണ്ടി കൃഷി ഓഫിസര്‍ക്കുള്ള യാത്രയയപ്പും നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില.സി അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, ബാവ കൊന്നേങ്കണ്ടി, പി.സിജീഷ്,
അശാസ്ത്രീയമായ വാര്‍ഡ് വിഭജനം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമം; കൊയിലാണ്ടി നഗരസഭ ഓഫീസിലേയ്ക്ക് നാളെ യു.ഡി.എഫ് മാര്‍ച്ച്
കൊയിലാണ്ടി: അശാസ്ത്രീയമായ വാര്‍ഡ് വിഭനത്തിനെതിരെ കൊയിലാണ്ടി നഗരസഭ ഓഫീസിലേയ്ക്ക് നാളെ യു.ഡി.എഫിന്റെ മാര്‍ച്ച്. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് വാര്‍ഡ് വിഭജനമെന്നും കൊയിലാണ്ടിയിലെ വികസന മുരടിപ്പ്, ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അഴിമതി, സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വികസനമില്ലായ്മ, അടിസ്ഥാന വികസമില്ലാതെ നഗരസഭ മോഡിഫിക്കേഷന്‍ മാത്രം നടക്കുന്നു, എന്നിങ്ങനെ ആരോപിച്ചാണ് മാര്‍ച്ച്. 2011 ലെ സെന്‍സസ് പ്രകാരമാണ് വാര്‍ഡ് വിഭജനം നടത്തുന്നതെന്നും
നെല്ല്യാടി പുഴയില്‍ നിന്നും കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു; കുട്ടിയെ ഉപേക്ഷിച്ചവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
കൊയിലാണ്ടി: നെല്ല്യാടി പുഴയില്‍ നിന്നും കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ ശ്മശാനത്തില്‍ കൊയിലാണ്ടി പോലീസും മുനിസിപ്പാലിറ്റി അധികൃതരുടെയും നേതൃത്വത്തിലാണ് സംസ്‌ക്കരണം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാവിലെ മത്സ്യബന്ധത്തിനായി പോയവരാണ് ഒരുദിവസം പഴക്കമുള്ള നവജാതശിശുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ റൂറല്‍ എസ്.പി.