Category: കൊയിലാണ്ടി

Total 8807 Posts

ഭക്തജനങ്ങളുടെ നിറസാന്നിധ്യം; ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഊട്ടുപുര ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഊട്ടുപുര ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. സമര്‍പ്പണ ചടങ്ങ് നാടക സംവിധായകനും രചയിതാവുമായ ശിവദാസ് പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി ഉണ്ണി ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ. ശശിധരന്‍, പി.ടി. സുനി, വി.എം. ജാനകി,

പുതു തലമുറയ്ക്ക് ജീവിതത്തില്‍ താളാത്മകമായ കലാ സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കണം; പൂക്കാട് കലാലയം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം. സമാപന ആവണിപ്പൂവരങ്ങ് ഉദ്ഘാടനം നടന്‍ സലീംകുമാര്‍ നിര്‍വ്വഹിച്ചു. ഒച്ചപ്പാടുകള്‍ക്ക് പിമ്പെ അകന്ന് പോവുന്ന പുതു തലമുറയ്ക്ക് വിദ്യാഭ്യാസത്തോടൊപ്പം കലാവബോധവും നല്‍കി ജീവിതത്തില്‍ താളാത്മകമായ കലാ സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കണമെന്ന് ചലചിത്ര നടന്‍ ഭരത് സലീം കുമാര്‍ പറഞ്ഞു. പരസ്യങ്ങളുടെ പുളപ്പുകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ മുദ്ര തിരിച്ചറിയാന്‍ നവ

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി  നിര്‍മ്മിച്ച  ഊട്ടുപുര ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഊട്ടുപുര ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. സമര്‍പ്പണ ചടങ്ങ് നാടക സംവിധായകനും രചയിതാവുമായ ശിവദാസ് പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി ഉണ്ണി ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ.ശശിധരന്‍, പി.ടി.സുനി, വി.എം.ജാനകി, നിയ പാര്‍വ്വതി, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡംഗങ്ങളായ

യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രചനാ മത്സരങ്ങള്‍ക്ക് കാപ്പാട് ബീച്ചില്‍ തുടക്കമായി

കൊയിലാണ്ടി: ജനുവരിയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേറ്റര്‍ ഫെസ്റ്റിവലിന്റെ ജില്ലാ തല രചനാ മത്സരങ്ങള്‍ക്ക് കൊയിലാണ്ടി കാപ്പാട് ബീച്ചില്‍ തുടക്കമായി. രചനാ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം എഴുത്തുകാരന്‍ വി.ആര്‍.സുധീഷ് നിര്‍വ്വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ് അധ്യക്ഷനായി. കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, ചലച്ചിത്ര താരം ഭാസ്‌ക്കരന്‍ വെറ്റിലപ്പാറ, നാടക പ്രവര്‍ത്തകന്‍ രവി കാപ്പാട്,

ഗ്രാമിക 2024; വാസുദേവാശ്രമം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന് തുടക്കമായി

കീഴരിയൂര്‍: വാസുദേവാശ്രമം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി. ഗ്രാമിക 2024 ‘ എന്ന പേരില്‍ കണ്ണോത്ത് യു.പി സ്‌കുളില്‍ നടക്കുന്ന ക്യാമ്പ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മ്മല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കീഴരിയൂര്‍

കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളഇല്‍ നാളെ വൈദ്യുതി മുടങ്ങും. പാത്തേരി ട്രാന്‍സ്‌ഫോമറിന് കീഴില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും. 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. ലൈനില്‍ സ്‌പെയ്‌നര്‍ ഇടുന്ന ജോലിയുള്ളതിനാല്‍ ഗംഗേയും ഐസ് ഫാക്ടറി ട്രാന്‍സ്‌ഫോമറിന് കീഴില്‍ നാളെ വൈദ്യുതി

കൗണ്‍സിലിങ് ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും; ജെ.ആര്‍.സി കൊയിലാണ്ടി ഉപജില്ല സെമിനാര്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

കൊയിലാണ്ടി: ജെ.ആര്‍.സി കൊയിലാണ്ടി ഉപജില്ല സി ലെവല്‍ സെമിനാര്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ നടന്നു. സെമിനാര്‍ പ്രധാനാധ്യാപിക വിജിത ഉദ്ഘാടനം ചെയ്തു. സി.ബൈജു അധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ സത്യനാഥന്‍ മാടഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. സി.ബാലന്‍, ജിഷ എന്നിവര്‍ പ്രസംഗിച്ചു. ലഹരി ഉപയോഗം ദൂഷ്യവശങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ ജെ.ആര്‍.സി

കൊയിലാണ്ടി കുറുവങ്ങാട് വല്ലത്ത് പത്മിനി അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വല്ലത്ത് പത്മിനി അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ശ്രീധരന്‍. മക്കള്‍: ശ്രീദ്ധിക, ശ്രീഷ്മ, ഹര്‍ഷിത. മരുമക്കള്‍: ദിലീപന്‍, സജീഷ്, അശ്വിന്‍. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ശ്യാമള, പരേതയായ ജാനകി.

കുട്ടികളും പ്രായമായവരുമടക്കം നാലുതലമുറ ഒത്തുകൂടി; അരിക്കുളം ചെറിയാമന്‍കണ്ടി മീത്തല്‍ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തില്‍

കൊയിലാണ്ടി: അരിക്കുളം ചെറിയാമന്‍കണ്ടി മീത്തല്‍ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പരിപാടിയില്‍ നാല് തലമുറയുടെ സംഗമം നടന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ നാണിയമ്മ കണ്ണച്ചാട്ടില്‍, നാരായണന്‍ നായര്‍ ചെറിയാമന്‍കണ്ടി മീത്തല്‍, നാരായണന്‍ നായര്‍ പറമ്പടി, ദേവകിയമ്മ പറമ്പടി, ശാരദാമ്മ പനന്തോടി, ദാമോദരന്‍ വടക്കയില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാരുകുട്ടി നായര്‍ ഭദ്രദീപം

ആവേശമായി നടുവണ്ണൂർ ഗവൺമെന്റ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ ‘ഇൻഫ്ലുവൻസിയ’ ദ്വിദിന ക്യാമ്പ്

നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെന്റ്‌ ഹയർ സെക്കൻഡറി സ്‌കൂളിന്റെ തനത് പദ്ധതിയായ സ്മാർട്ട് എഡ്യുമിഷൻ ക്ലബ്ബിന്റെ ദ്വിദിന ക്യാമ്പ് ‘ഇൻഫ്ലുവൻസിയ’ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ട്രെയിർമാരായ ജോസഫ് വയനാട്, ബിനോയ് കല്പറ്റ എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ ജീവിതനൈപുണി വികാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി വിവിധതരത്തിലുള്ള പ്രവർത്തനാധിഷ്ഠിത ക്ലാസുകളാണ്