Category: കൊയിലാണ്ടി
ഇനി ആറുനാള്‍ ആഘോഷരാവ്; കാരയാട് പ്രൊഫഷണല്‍ നാടക രാവിന് നാളെ തിരിതെളിയും
അരിക്കുളം: കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ കെട്ടിട നിർമ്മാണ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടക രാവിന് നാളെ തിരശ്ശീല ഉയരും. വൈകീട്ട് അഞ്ച് മണിക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. മുൻ കോഴിക്കോട് മേയർ ടി.പി
പെരുവട്ടൂരില്‍ മണ്ണുമായി വരികയായിരുന്ന ലോറി മറിഞ്ഞു; ഫുട്പാത്ത് തകര്‍ന്നതോടെ പ്രതിഷേധവുമായി നാട്ടുകാര്‍
കൊയിലാണ്ടി: പെരുവട്ടൂരില്‍ മണ്ണുമായി വരികയായിരുന്ന ലോറി മറിഞ്ഞു. ഇന്ന് 12 മണിയോടെയായിരുന്നു ചാലോറ മലയില്‍ നിന്നും മണ്ണുമായി കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. പെരുവട്ടൂര്‍ ഇല്ലത്ത് താഴെ റോഡില്‍ നടേരി അക്വഡേറ്റിന് സമീപം കാനയിലേക്ക് ചെരിയുകയായിരുന്നു. റോഡരികിലെ കുഴിയില്‍ വീണ ലോറി ക്രയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറിയിലെ മണ്ണ് റോഡിലേക്ക് ഒഴിവാക്കിയശേഷമാണ്
കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡിൽ കമ്പികൈ പറമ്പിൽ ശശി അന്തരിച്ചു
കൊയിലാണ്ടി: ഐസ്പ്ലാന്റ് റോഡിൽ കമ്പികൈ പറമ്പിൽ ശശി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: സുവർണ്ണ. മക്കൾ: സരുൺ, സോന. മരുമക്കൾ: ഗോപിക, ദീപേഷ്. സഹോദരൻ: പ്രഭാകരൻ. സഞ്ചയനം: വെളളിയാഴ്ച. Description: koyilandy ice plant roadil kambikai parambil Sasi passed away
കോൺഗ്രസ് പ്രവർത്തകന്‍ ഇമ്പിലാശ്ശേരി ഖാദറിന്റെ ഓര്‍മകളില്‍ കാവുന്തറ
കാവുന്തറ: സി.പി.എം ഭൂരിപക്ഷ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുകയാണെന്നും ന്യൂനപക്ഷങ്ങള വർഗീയ വാദികളായി മുദ്രകുത്തുകയാണെന്നും കാവിൽ പി.മാധവൻ. സജീവ കോൺഗ്രസ് പ്രവർത്തകനും സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന ഇമ്പിലിശ്ശേരി ഖാദറിൻ്റെ അഞ്ചാം ചരമവാർഷികാചാരണത്തിന്റെ ഭാഗമായി കാവുന്തറയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കളുടെ അഴിമതിയിലും ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് എല്ലാ
എം.എസ്.എഫിന്റെ ‘കാലം’ നവാഗത സംഗമം; ആവേശമായി കൊയിലാണ്ടിയിലെ അണ്ടർ 12 – 5’s ഫുട്ബോൾ ടൂർണ്ണമെന്റ്
കൊയിലാണ്ടി: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ‘കാലം’ നവാഗത സമ്മേളന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടർ 12- 5’ട ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഏഴ് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻ്റിൽ സൊളാസ്-കൊ ടീം വിജയികളായി. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് മാസ്റ്റർ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ
ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം; വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ച് ക്ഷേത്രക്കമ്മിറ്റി
കൊയിലാണ്ടി: വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റിയാണ് ആദരവ് പരിപാടി സംഘടിപ്പിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ആദരസദസ്സ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി ഉണ്ണിക്കൃഷ്ണന്‍ ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. ദാമോദരന്‍ നായര്‍ നടുവിലെടുത്ത്, എന്‍.വി. വാസു, സിസ്റ്റര്‍ കണ്ണകി, പായിച്ചേരി
‘കേരളം ഭരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍’; കൊയിലാണ്ടിയില്‍ സമരസായാഹ്നവുമായി ജനശ്രീ
കൊയിലാണ്ടി : കൊയിലാണ്ടിയില്‍ സമരസായാഹ്നം സംഘടിപ്പിച്ച് ജനശ്രീ ബ്ലോക്ക് യൂണിയന്‍. സമര സായാഹത്തിന്റെ ഉദ്ഘാടനം നിജേഷ് അരവിന്ദ് നിര്‍വ്വഹിച്ചു. കുത്തക കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നയമാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിലൂടെ കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബ്ലോക്ക് യൂനിയന്‍ പ്രസിഡന്റ് വി.വി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം പി. രത്‌നവല്ലി, വി.ടി.
ഊട്ടിയില്‍ വിനോദയാത്രയ്ക്കിടെ ഹൃദയസ്തംഭനം; തിരുവങ്ങൂര്‍ സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു
ചേമഞ്ചേരി: ഊട്ടിയില്‍ വിനോദയാത്രയ്ക്കിടെ ഹൃദസ്തംഭനം സംഭവിച്ച തിരുവങ്ങൂര്‍ സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു. ചേമഞ്ചേരി തിരുവങ്ങൂര്‍ കോയാസ് കോട്ടേഴ്‌സില്‍ അബ്ദുള്ള കോയയുടെയും കാട്ടിലപീടിക മണ്ണാറയില്‍ സൈഫുന്നീസയുടെയും മകന്‍ യൂസഫ് അബ്ദുള്ളയാണ് മരിച്ചത്. പതിനാല് വയസ്സായിരുന്നു. കുടുംബത്തോടൊപ്പം ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു. ഊട്ടിയില്‍വെച്ച് ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്
ഭക്തജനങ്ങളുടെ നിറസാന്നിധ്യം; ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഊട്ടുപുര ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഊട്ടുപുര ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. സമര്‍പ്പണ ചടങ്ങ് നാടക സംവിധായകനും രചയിതാവുമായ ശിവദാസ് പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി ഉണ്ണി ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ. ശശിധരന്‍, പി.ടി. സുനി, വി.എം. ജാനകി,
പുതു തലമുറയ്ക്ക് ജീവിതത്തില്‍ താളാത്മകമായ കലാ സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കണം; പൂക്കാട് കലാലയം സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം. സമാപന ആവണിപ്പൂവരങ്ങ് ഉദ്ഘാടനം നടന്‍ സലീംകുമാര്‍ നിര്‍വ്വഹിച്ചു. ഒച്ചപ്പാടുകള്‍ക്ക് പിമ്പെ അകന്ന് പോവുന്ന പുതു തലമുറയ്ക്ക് വിദ്യാഭ്യാസത്തോടൊപ്പം കലാവബോധവും നല്‍കി ജീവിതത്തില്‍ താളാത്മകമായ കലാ സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കണമെന്ന് ചലചിത്ര നടന്‍ ഭരത് സലീം കുമാര്‍ പറഞ്ഞു. പരസ്യങ്ങളുടെ പുളപ്പുകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ മുദ്ര തിരിച്ചറിയാന്‍ നവ