Category: കൊയിലാണ്ടി
കൊയിലാണ്ടിയില് ഇനി വാശിയേറിയ ഫുട്ബോള് മത്സരങ്ങളുടെ നാളുകള്; 43ാമത് എ.കെ.ജി ഫുട്ബോള് മേളയ്ക്ക് കൊയിലാണ്ടി സ്റ്റേഡിയത്തില് പ്രൗഡോജ്ജ്വലമായ തുടക്കം
കൊയിലാണ്ടി: കായിക പ്രേമികള് ഉറ്റുനോക്കിയ 43ാമത് എ.കെ.ജി ഫുട്ബോള് മേളയ്ക്ക് കൊയിലാണ്ടി സ്റ്റേഡിയത്തില് പ്രൗഡോജ്ജ്വലമായ തുടക്കം. മേളയുടെ ഉദ്ഘാടനം വൈകീട്ട് മുന് തൊഴില് എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് നിര്വ്വഹിച്ചു. കാല്പ്പന്താവേശത്തിലേക്ക് കൊയിലാണ്ടിയെ എത്തിക്കാന് എ.കെ.ജി ഫുട്ബോള് മേളയ്ക്ക് സാധിക്കട്ടെ എന്ന് ടി.പി രാമകൃഷ്ണന് പറഞ്ഞു. കാനത്തില് ജമീല അധ്യക്ഷത വഹിച്ച ചടങ്ങില് എ.കെ.ജി സ്പോര്ട്സ്
മാലിന്യമുക്ത നവകേരളത്തിനായി കൈകോര്ത്ത് കീഴരിയൂർ ഗ്രാമപഞ്ചായത്തും; ആവേശമായി വലിച്ചെറിയൽ വിരുദ്ധ ബോധവൽക്കരണ പദയാത്ര
കീഴരിയൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കീഴരിയൂർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ വിരുദ്ധ ബോധവൽക്കരണ പദയാത്ര സംഘടിപ്പിച്ചു. ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും കീഴരിയൂർ പഞ്ചായത്തും സംയുക്തമായി ചേർന്നാണ് പദയാത്ര സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി എൻഎസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ, വൈസ്
ഫുട്ബോള് ആരവത്തിനൊരുങ്ങി കൊയിലാണ്ടി; 43ാമത് എ.കെ.ജി ഫുട്ബോള് മേള ഇന്ന് മുതല്; ആദ്യദിനത്തില് കളിക്കളത്തില് കരുത്തുകാട്ടാന് നാല് വിദേശതാരങ്ങള്
കൊയിലാണ്ടി: 43ാമത് എ.കെ.ജി ഫുട്ബോള് മേളയ്ക്ക് ഇന്ന് പന്തുരുളരും. നേതാജി എഫ്സി കൊയിലാണ്ടി, ബ്ലാക്ക്സണ് തിരുവോട് എന്നിവര് തമ്മിലാണ് ആദ്യ മത്സരം. വൈകിട്ട് ആറിന് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില് ഇത്തവണ നാല് വിദേശതാരങ്ങളാണ് കളത്തിലിറങ്ങുന്നത്. സുഡാനികളായ വാല്ഡീസ്, വിക്ടര്, കൗഫ് വിംഗ് എന്നിവരാണ് നേതാജി എഫ്സിക്കായി കളിക്കളത്തിലിറങ്ങുന്ന വിദേശതാരങ്ങള്. കോഴിക്കോട് സ്വദേശികളായ
ചേമഞ്ചേരി തുവ്വക്കോട് പുളിഞ്ഞോളി താഴെക്കുനി മൂത്തോറക്കുട്ടി അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് പുളിഞ്ഞോളി താഴെക്കുനി മൂത്തോറക്കുട്ടി അന്തരിച്ചു. എണ്പത്തിയേഴ് വയസായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: വിജയൻ, ബീന, അനിൽകുമാർ. മരുമക്കൾ: ബാലൻ കുന്നുമ്മൽ, ഷീബ, റസി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിപ്പെണ്ണ്, ഉണിച്ചിര (ഉഷ). സഞ്ചയനം: ചൊവ്വാഴ്ച. Description: Chemancheri Tuvvakod Pulinjoli Muthorakutty passed away
സെറ്റ് മുണ്ടുടുത്ത്, മുടി വട്ടക്കെട്ട് കെട്ടി മുല്ലപ്പൂ ചൂടി മങ്കമാര് ഒരുങ്ങി; പിഷാരികാവില് ഇന്ന് തിരുവാതിര രാവ്
കൊയിലാണ്ടി: ധനുമാസത്തിലെ തിരുവാതിരയില് വിപുലമായ പരിപാടികളുമായി പിഷാരികാവ് ക്ഷേത്രം. രാവിലെ എയ്ഞ്ചല് കലാകേന്ദ്രത്തിന്റെ നൃത്ത പരിപാടികളോടെ ആഘോഷങ്ങള്ക്ക് തുടക്കമാവും. വൈകിട്ട് 5മണിക്ക് മലബാര് ദേവസ്വം ബോര്ഡ് പ്രസിഡണ്ട് എം.ആര് മുരളി തിരുവാതിര രാവ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായിക വിഷ്ണുമായ മുഖ്യാതിഥിയായിരിക്കും. തിരുവാതിരയില് ഫോക് ലോര് അവാര്ഡ് നേടിയ സുവര്ണ ചന്ദ്രോത്തിനെ ചടങ്ങില് ആദരിക്കും. തുടര്ന്ന്
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിനെ ഇനി ഇവര് നയിക്കും
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന് പുതിയ നേതൃത്വം. വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയ ഹെവൻസ് ഹാളിൽ രക്ഷാധികാരി റഊഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ്, സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ, ഗായകൻ പി ജയചന്ദ്രൻ എന്നിവർക്ക് ആദരാഞ്ജലികൾ അര്പ്പിച്ചാണ് യോഗം ആരംഭിച്ചത്. പ്രസിഡന്റ് ജിനീഷ്
നടേരി അണേല വലിയമുറ്റത്ത് മാലതി അന്തരിച്ചു
നടേരി: അണേല വലിയമുറ്റത്ത് മാലതി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭര്ത്താവ്: പരേതനായ ചാത്തുക്കുട്ടി കുറുപ്പ്. അമ്മ: അമ്മാളു. ഭർത്താവ്: പരേതനായ ഗോപാലകുറുപ്പ്. മകൾ: ഹൃദ്യ. മരുമകൻ: സജേഷ് (പെരുവട്ടൂർ). സഹോദരങ്ങൾ: വാസന്തി, വി.എം മധുസൂദനൻ (റിട്ട: എ.എസ്. ഐ). Description: Nateri Anela Valiyamuttam Maalathi passed away
വെങ്ങളം ബൈപ്പാസിന് സമീപം ഓടുന്ന കാറിന് തീപിടിച്ചു; അപകടത്തില്പ്പെട്ടത് മുയിപ്പോത്ത് സ്വദേശിയുടെ കാര്
ചേമഞ്ചേരി: വെങ്ങളം ബൈപ്പാസിന് സമീപം ഓടുന്ന കാറിന് തീപിടിച്ചു. ഇന്ന് രാത്രി 8.30ഓടെയാണ് സംഭവം. മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്സലിന്റെ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. നാല് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. വാഹനത്തിന്റെ മുന്വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് മറ്റ് യാത്രക്കാര് കാറിലുള്ളവരെ വിവരം അറിയിച്ചു. ഉടന് തന്നെ കാര് വെങ്ങളത്തിന് സമീപം നിര്ത്തി യാത്രക്കാര് പുറത്തേക്കിറങ്ങുകയായിരുന്നു.
നവോത്ഥാനത്തിന് വഴിയൊരുക്കാൻ നാടകങ്ങൾ വഹിച്ച പങ്ക് ഏറെ വലുത്; മന്ത്രി മുഹമ്മദ് റിയാസ്
കൊയിലാണ്ടി: കേരളത്തെ സാമൂഹിക അനാചാരങ്ങളിൽ നിന്ന് മോചിപ്പിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കാൻ നാടകങ്ങൾ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്കൃത നാടകത്തിലെ സമഗ്രസംഭാവനക്ക് രാമ പ്രഭാ പുരസ്ക്കാരത്തിന് അർഹനായ എം.കെ സുരേഷ് ബാബുവിന് നൽകിയ ആദരിക്കല് ചടങ്ങും, സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രം കൊയിലാണ്ടി കേന്ദ്രത്തിൽ സംഘടിപ്പിച്ച
ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവം; ധനസമാഹരണത്തിന് തുടക്കമായി
കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ധനസമാഹരണം ആരംഭിച്ചു. എടക്കുടി സുലോചന അമ്മയിൽ നിന്നും ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് സുരേഷ് ബാബു എടക്കുടി ആദ്യ സംഭാവന ഏറ്റുവാങ്ങി. ടി. രാഘവൻ നായർ, കഞ്ഞനന്തൻ നായർ, നാരായണൻ വള്ളിൽ, രവി വീക്കുറ്റിയിൽ, പത്മനി അമ്മ, അജിത, സിന്ധു, സുനിൽ കള്ളയിൽ, സുരേഷ് കാരാറ്റിയിൽ, സുരേഷ് പാലത്തിൽ, മേൽ