Category: മേപ്പയ്യൂര്‍

Total 518 Posts

മേപ്പയ്യൂരില്‍ മുസ്‌ലിം ലീഗിന്റെ നേതൃസംഗമം

മേപ്പയ്യൂര്‍: മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃസംഗമവും എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ ഫണ്ട് ശേഖരണവും ആരംഭിച്ചു. കെ.പി ഇബ്രാഹിമില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. മണ്ഡലം ജന. സെക്രട്ടറി ടി.കെ.എ ലത്തീഫ്, 

മേപ്പയ്യൂരില്‍ റമദാന്‍ – വിഷു – ഈസ്റ്റര്‍ ഖാദി മേളയ്ക്ക് തുടക്കമായി

മേപ്പയ്യൂര്‍: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കോഴിക്കോട് പ്രൊജക്റ്റിന്റെ കീഴില്‍ റമദാന്‍ – വിഷു – ഈസ്റ്റര്‍ വിപണമേള ആരംഭിച്ചു. മേപ്പയ്യൂരില്‍ ആരംഭിച്ച വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇ.കെ റാബിയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ മുജീബ് കോമത്തിന് ഖാദി

‘കേരളത്തിൽ വർദ്ധിച്ചുവരുന്ന വയോജന പീഡനങ്ങളിലും സ്ത്രീ പീഡനങ്ങളിലും ഉൽക്കണ്ഠ’; കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം മേപ്പയൂരിൽ

മേപ്പയ്യൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം മേപ്പയൂർ സീനിയർ സിറ്റിസൺസ് വെൽഫെയർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന അംഗം പൂതേരി ദാമോദരൻ നായർ ഉൽഘാടനം ചെയ്തു. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. യൂണിറ്റ് തലം മുതൽ ജില്ലാ തലം വരെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചും അതിന് നടത്തേണ്ട മുന്നൊരുക്കങ്ങളെപ്പറ്റിയും യോഗം വിശദീകരിച്ചു. സംസ്ഥാന

മേപ്പയ്യൂരില്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ ജില്ലാ കമ്മിറ്റി യോഗം

    മേപ്പയ്യൂര്‍: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം യോഗം ചേര്‍ന്നു. മേപ്പയൂര്‍ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന യോഗം മുതിര്‍ന്ന അംഗം പൂതേരി ദാമോദരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് തലം മുതല്‍ ജില്ലാ തലം വരെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്

തൊണ്ണൂറ്റിയെട്ടിന്റെ നിറവില്‍ മേപ്പയ്യൂര്‍ ചാവട്ട് എംഎല്‍പി സ്‌കൂള്‍; വാര്‍ഷികാഘോഷവും അനുമോദന സദസും സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: ചാവട്ട് എംഎല്‍പി സ്‌കൂളില്‍ തൊണ്ണൂറ്റിയെട്ടാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്ക് അനുമോദനവും വിരമിച്ച അധ്യാപകിയ്ക്ക് സ്‌നേഹാദരവും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി ഗോപാലന്‍ നായര്‍ ഉപഹാര സമര്‍പ്പണം നടത്തി. 2020ല്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച എന്‍പി

അച്ഛന്റെ മിഠായി പൊതി ഇനി ഹലാനയ്ക്ക് ഓര്‍മ്മകള്‍ മാത്രം; കൊഴുക്കല്ലൂരില്‍ അപകടത്തില്‍ മരിച്ച വിഷ്ണുവിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്

മേപ്പയ്യൂര്‍: ഏറെ പ്രതീക്ഷകളുമായി ഭാര്യ രഹ്നയോടും മകളോടും യാത്ര പറഞ്ഞ് ജോലിക്കായി പോയതായിരുന്നു വിഷ്ണു മാധവ് എന്ന ഇരുപത്തിനാലുകാരന്‍. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ അപകടം കവര്‍ന്നടുത്തത് അവരുടെ സന്തോഷവും ജീവിതവുമായിരുന്നു. നിടുമ്പൊയില്‍ അരിമ്പാല പറമ്പ് കോളനിയില്‍ താമസിക്കുന്ന വിഷ്ണുവാണ് കല്ലുമായി പോകുന്നതിനിടയില്‍ വഴുതി വീണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊഴുക്കല്ലൂര്‍ പുല്ലഞ്ചേരി മീത്തലിലാണ് അപകടം നടന്നത്.

കല്ല് ചുമന്ന് പോകുന്നതിനിടെ ചരലില്‍ വഴുതി വീണു; കൊഴുക്കല്ലൂരില്‍ ഇരുപത്തിനാലുകാരന് ദാരുണാന്ത്യം

മേപ്പയ്യൂര്‍:  വീടിന്റെ കുയ്യാട്ടയ്ക്കായി കല്ല് കൊണ്ടുപോകുന്നതിനിടിയില്‍ ചരലില്‍ ചവിട്ടി വീണ് തൊഴിലാളി മരിച്ചു. കൊഴുക്കല്ലൂരില്‍ താമസിക്കുന്ന കല്ലത്താന്‍ കടവ് വിഷ്ണു മാധവ് ആണ് മരിച്ചത്. 24 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊഴുക്കല്ലൂര്‍ പുല്ലഞ്ചേരി മീത്തലിലാണ് അപകടം നടന്നതെന്ന് മേപ്പയ്യൂര്‍ പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വീടിന് കുയ്യാട്ടയിടാനായി ഇറക്കിയ കല്ലുകള്‍ നീക്കം

ബൈക്കപകടത്തില്‍ മേപ്പയൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

മേപ്പയ്യൂര്‍: ഇരിങ്ങത്തിനടുത്തുള്ള പ്രതീക്ഷയിലുണ്ടായ വാഹനാപകടത്തില്‍  മേപ്പയൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. നടുവത്തോത്ത് മീത്തല്‍ അനീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. അനീഷ് സഞ്ചരിച്ച ബൈക്ക് മുന്നിലുണ്ടായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം

മേപ്പയ്യൂരിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും കെ.കെ.ബഷീർ ഓർമ പുതുക്കലും

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും കെ.കെ.ബഷീർ ഓർമ്മ പുതുക്കലും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സമദ് പൂക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.അഹമ്മദ് മാസ്റ്റർ ഹൈദരലി തങ്ങൾ അനുസ്മണ പ്രഭാഷണവും കെ.എം.കുഞ്ഞമ്മത് മദനി കെ.കെ.ബഷീർ ഓർമ്മ പുതുക്കൽ പ്രഭാഷണവും നടത്തി. പ്രസിഡൻ്റ് എം.കെ.അബ്ദുറഹ്മാൻ

‘കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് കോര്‍പ്പറേറ്റ് നയം’ കീഴരിയൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ

കീഴരിയൂര്‍: പെട്രോള്‍, ഡീസല്‍, പാചകവാതക വില ദിവസം തോറും ക്രമാതീതമായി വര്‍ദ്ധിപ്പിച്ച് കോര്‍പ്പറേറ്റ് നയം നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കോണ്‍ഗ്രസ് ആരംഭിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കീഴരിയൂരില്‍ പ്രതിഷേധ ധര്‍ണ്ണ. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റാഫീസ് ധര്‍ണ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സിക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം