Category: മേപ്പയ്യൂര്‍

Total 517 Posts

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജി.എച്ച്.എസ്.എസ് ആവളയ്ക്ക് നൂറില്‍ നൂറ്; പരിമിതകള്‍ക്കിടയിലും മികച്ച വിജയം നേടി അലന്‍ വി.കെ

പേരമ്പ്ര: പ്രതിബന്ധങ്ങള്‍ക്കിടയിലും നൂറു ശതമാനം വിജയവുമായി ആവള കുട്ടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആവള സ്‌കൂള്‍ നൂറ് ശതമാനം വിജയം കൈവരിക്കുന്നത്. സ്‌കൂളില്‍ നിന്ന് ഇത്തവണ പരീക്ഷയെഴുതിയ 99 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 11 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ആറ് പേര്‍ ഒമ്പത്

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ മേപ്പയ്യൂരില്‍ ശുചീകരണം നടത്തി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ ഒമ്പത് അയല്‍ സഭ കേന്ദ്രീകരിച്ച് ശുചീകരണം നടത്തി. ഈ അടുത്തായി മലമ്പനി കേസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുചീകരണം നടത്തിയത്. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം റാബിയ എടത്തിക്കണ്ടി നിര്‍വഹിച്ചു. പൊതു പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, അയല്‍ സഭ അംഗങ്ങള്‍ എന്നിവര്‍ ശുചീകരണം പ്രവര്‍ത്തനങ്ങള്‍ക്ക്

‘ഐ.ടി അല്ല എന്റെ പ്രവര്‍ത്തനമേഖലയെന്ന് തിരിച്ചറിഞ്ഞാണ് സിവില്‍ സര്‍വീസിലെത്തിയത്, പുതിയ ഉത്തരവാദിത്തങ്ങൾ പഠിച്ച് വരുന്നു’; ബംഗാള്‍ ജില്ലാകലക്ടറായി നിയമിതനായ കീഴ്പ്പയ്യൂരിലെ ബിജിന്‍ കൃഷ്ണ ഐ.എ.എസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

മേപ്പയ്യൂര്‍: പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പുര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്) നിയമിതനായി കീഴ്പ്പയ്യൂര്‍ സ്വദേശി ബിജിന്‍ കൃഷ്ണ. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ജോലി ഉപേക്ഷിച്ചാണ് സാമൂഹ്യസേവനത്തിന്റെ പാത അദ്ദേഹം തിരഞ്ഞെടുത്തത്. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായാണ് ബിജിന്‍ കൃഷ്ണ ജോലിയില്‍ പ്രവേശിക്കുന്നത്. കലക്ടറായി ചുമതലയേറ്റ ശേഷമുള്ള പുതിയ വിശേഷങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്

കീഴ്പ്പയ്യൂരിലെ ബിജിൻ കൃഷ്ണ ഇനി ബംഗാളിലെ ജില്ലാ കളക്ടർ; നാടിന് അഭിമാനം

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ സ്വദേശിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിജിന്‍ കൃഷ്ണയെ ബംഗാളിലെ ദക്ഷിണ്‍ ദിനാജ്പൂര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്) നിയമിച്ചു. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായ ബിജിന്‍ കൃഷ്ണ അനിമല്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു. ഹൗറ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ അയേഷ റാണിക്കു പകരമാണ് ബിജിന്‍ കൃഷ്ണ ദക്ഷിണ്‍

കാരയാട് സുബ്രഹ്മണ്യനും കുടുംബത്തിനും സ്നേഹ ഭവനമൊരുങ്ങി; തണലായി യു.ഡി.എഫ്

മേപ്പയ്യൂർ : കാരയാട് സുബ്രഹ്മണ്യനും കുടുംബത്തിനും സ്നേഹ ഭവനമൊരുക്കി യു.ഡി.എഫ്. താക്കോൽ ദാനം മുരളീധരൻ എം പി നിർവ്വഹിച്ചു. കഴിഞ്ഞ ഏതാനം വർഷങ്ങൾക്കുള്ളിൽ യു.ഡി.എഫ് രണ്ട് ബൂത്തുകളിലെ ദരിദ്ര കുടുംബങ്ങൾക്കായി ഏഴ് വീടുകൾ നിർമിച്ചു നൽക്കുകയും അഞ്ചോളം വീടുകൾ നവീകരിക്കുകയും ചെയ്തതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പരമാർശിച്ചു. ഭവന നിർമാണ കമ്മിറ്റി ചെയർമാൻ ടി മുത്തു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുക്കല്ലൂര്‍ സ്വദേശി മരിച്ചു

മേപ്പയ്യൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊഴുക്കല്ലൂര്‍ സ്വദേശി മരിച്ചു. തേവരുമ്മല്‍ ശശികുമാര്‍ ആണ് മരിച്ചത്. മെയ് 16 ന് ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിലാണ് ശശികുമാറിന് പരിക്കേറ്റത്. ആലുപ്പുഴയില്‍ നിന്ന് തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് പറമ്പത്തെ മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ

പണം കൊടുത്തു വാങ്ങിയ സ്വന്തം സ്ഥലത്ത് നിന്ന് മൂന്ന് സെന്റ് അനാമികയ്ക്ക് വീടിനായി നൽകി ദമ്പതികൾ; മാതൃകയായി കീഴ്പ്പയൂരിലെ ലോഹ്യയും ഷെറിനും

മേപ്പയൂര്‍: സ്വന്തമായി വീടെന്ന അനാമികയുടെ സ്വപ്‌നത്തിന് കരുത്തേകി കീഴ്പ്പയ്യൂരിലെ കെ. ലോഹ്യയും ഭാര്യ ഷെറിനും. വിലകൊടുത്ത് വാങ്ങിയ 11 സെന്റ് സ്ഥലത്തുനിന്നുമാണ് മൂന്ന് സെന്റ് അനമികയ്ക്കും കുടുംബത്തിനുമായി ഇവര്‍ വിട്ടുനല്‍കിയത്. ഇരുവരുടെയും പത്തൊമ്പതാം വിവാഹ വാര്‍ഷിക ദിനത്തില്‍ സ്ഥലത്തിന്റെ രേഖ അനാമികയ്ക്ക് കൈമാറി. ടാര്‍പോളിന്‍ ഇട്ട ഒറ്റമുറിയില്‍ വൈദ്യുതി പോലും ഇല്ലെയാണ് അനാമികയും കുടുംബവും കഴിഞ്ഞിരുന്നത്.

മേപ്പയ്യൂരില്‍ സി.പി.എമ്മിന്റെ നവകേരള സദസ്സ്

മേപ്പയ്യൂര്‍: സി.പി.എം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച നവകേരളസദസ്സ് ടി.കെ. കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം.ദാമോദരന്‍ അധ്യക്ഷ്യം വഹിച്ചു. എം.ഗിരീഷ്, എം.കുഞ്ഞമ്മദ് മാസ്റ്റര്‍, എന്‍.കെ.രാധ, കെ.ടി.രാജന്‍, കെ.കുഞ്ഞിരാമന്‍, കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍ മുന്‍അധ്യാപിക അരിക്കുളം ഊട്ടേരി തലയഞ്ചേരി പറമ്പില്‍ ദാക്ഷായണി അമ്മ അന്തരിച്ചു

അരിക്കുളം: ഊട്ടേരി തലയഞ്ചേരി പറമ്പില്‍ ദാക്ഷായണി അമ്മ അന്തരിച്ചു. 79 വയസാണ്. ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍ മുന്‍അധ്യാപികയാണ്. പരേതരായ അപ്പു നായരാണ് ഭര്‍ത്താവ്. മക്കള്‍: പ്രസന്ന, പ്രമീള, മരുമക്കള്‍:വിജയന്‍,ബാലകൃഷ്ണന്‍. സഹോദരങ്ങള്‍:ദേവകി, പുളിയുള്ളതില്‍ രാധാകൃഷ്ണന്‍.

മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ അധ്യാപക ഒഴിവ്

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കും എഫ്‌.ടി.എം ഒഴിവുകളിലേക്കും മെയ് 30 തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുന്നു. ഹിന്ദി, ഗണിത ശാസ്ത്രം രാവിലെ 9.30, സോഷ്യൽ സയൻസ് 10.30, മലയാളം 11 .30, എഫ്.ടി.എം 1.30 എന്നിങ്ങനെയാണ് കൂടിക്കാഴ്ചയുടെ സമയം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ