Category: മേപ്പയ്യൂര്‍

Total 548 Posts

വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ സ്വര്‍ണ തട്ടിപ്പ്: മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍, തിരുപ്പൂരിൽ തെളിവെടുപ്പിനെത്തിക്കും

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍നിന്ന് 26 കിലോ പണയസ്വർണം തട്ടിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയുടെ സഹായിയാണ് അറസ്റ്റിലായത്. തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജീവ് ഗാന്ധി നഗറില്‍ കാർത്തികിനെയാണ്(30) റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി.ബെന്നി അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ലക്ഷ്യമിടുന്നത് പത്താംതരം വിദ്യാര്‍ഥികളുടെ മികച്ച വിജയം; ഫോട്ടോ ഫിനിഷിന് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി

മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പത്താംതരം തീവ്ര പരിശീലന പരിപാടി ഫോട്ടോ ഫിനിഷിന് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ജില്ലയിലെ പത്താംതരം വിദ്യാര്‍ഥികളുടെ മികച്ച റിസല്‍ട്ടിനായുള്ള പദ്ധതിയാണ് ഇത്. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ എം.സക്കീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡന്റ്

മേപ്പയ്യൂരില്‍ നിന്നും കാണാതായ ബൈക്ക് ചെമ്പ്രയില്‍ കണ്ടെത്തി; മോഷ്ടാക്കള്‍ പിടിയില്‍

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും കാണാതായ പാഷന്‍ പ്ലസ് ബൈക്ക് ചെമ്പ്രയ്ക്കും ചക്കിട്ടപ്പാറയ്ക്കും ഇടയില്‍ കണ്ടെത്തി. മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് ഈ ബൈക്ക് കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് റോഡരികില് നിർത്തിയിട്ട നിലയില് ബൈക്ക് കണ്ടത്. സമീപത്ത് മൂന്ന് യുവാക്കളുമുണ്ടായിരുന്നു. യുവാക്കളാണ് ഈ ബൈക്കുമായെത്തിയത്. ഇവരെ പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി

നാടന്‍പാട്ടും ഡാന്‍സും ഒപ്പം രുചി വൈവിധ്യവും, മേപ്പയ്യൂര്‍ ഫെസ്റ്റ് ആകെ മൊത്തം വൈബ്! ഉത്സവലഹരിയില്‍ നാടും നാട്ടാരും

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയ സാംസ്‌കാരിക ഉത്സവമായ മേപ്പയ്യൂര്‍ ഫെസ്റ്റിന് വന്‍ജനത്തിരക്ക്. എട്ട് നാള്‍ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിന് ഇന്നലെ ജനം ഒഴുകിയെത്തുകയായിരുന്നു. ഫെബ്രുവരി 2ന് വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കമായത്. ആയിരങ്ങൾ അണിനിന്ന ഘോഷയാത്രയിൽ പഞ്ചായത്തിലെ 17 വാർഡുകളിലെ നിശ്ചല ദൃശ്യങ്ങളടക്കം നിരവധി കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. മെഗാ ഇവന്റുകൾ, ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് പാർക്ക്,

മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ്‌ മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള ബൈക്ക് യാത്രയ്ക്കിടയിൽ കൈചെയിൻ നഷ്ടപ്പെട്ടതായി പരാതി

മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ്‌ മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള യാത്രയ്ക്കിടയിൽ കൈ ചെയിൻ നഷ്ടപ്പെട്ടതായി പരാതി. മേപ്പയ്യൂർ സ്വദേശിനിയുടെ മുക്കാൽ പവൻ വരുന്ന കൈ ചെയിനാണ് നഷ്ടപ്പെട്ടത്. ഇന്നലെ (1 ഫെബ്രുവരി 2025 ) വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിലാണ് സലഫി സ്റ്റോപ്പ്‌ മുതൽ പേരാമ്പ്ര ടൗൺ വരെ യാത്ര

ജൽ ജീവൻ പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തീകരിക്കണം; മേപ്പയ്യൂരിൽ യു.ഡി എഫിന്റെ സായാഹ്ന ധർണ്ണ

മേപ്പയ്യൂർ: ജൽ ജീവൻ പദ്ധതിയുടെ കുടിവെള്ളത്തിൻ്റെ ടാങ്ക് നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും, പദ്ധതിക്കു വേണ്ടി പൈപ്പിടുവാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മേപ്പയ്യൂർ ടൗണിൽ നടത്തിയ ധർണ്ണ ഡിസിസി ജന:സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട്

അരിക്കുളം തറമ്മലങ്ങാടി ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; ക്വട്ടേഷന്‍ സംഘാംഗമായ വിയ്യൂര്‍ സ്വദേശി പിടിയിലായത് ചെങ്ങോട്ടുകാവില്‍ ഒളിവില്‍ കഴിയവെ, ഇയാള്‍ വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയെന്ന് പൊലീസ്

മേപ്പയ്യൂര്‍: അരിക്കുളം തറമ്മലങ്ങാടിയില്‍ വെച്ച് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ വിയ്യൂര്‍ സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗം പിടിയിലായത് ചെങ്ങോട്ടുകാവില്‍ ഒളിവില്‍ കഴിവെ. അരീക്കല്‍ മീത്തല്‍ ചൊക്കട എന്ന അഖില്‍ ചന്ദ്രനെയാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. പല സ്റ്റേഷനുകളിലായി കളവ്, പിടിച്ചുപറി, അടിപിടി, കത്തിക്കുത്ത്, വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. നേരത്തെ

ബീച്ചിൽ വെച്ച് യുവതിയോട് ലൈം​ഗികാതിക്രമം നടത്തി; മേപ്പയൂർ കുട്ടോത്ത് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് യുവതിയോട് ലൈം​ഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മേപ്പയൂർ കുട്ടോത്ത് സ്വദേശി ഭഗവതി കോട്ടയിൽ വീട്ടിൽ സുനീഷാണ് അറസ്റ്റിലായത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എഴുത്തോല വേദിക്ക് സമീപമാണ് സംഭവം. യുവതിയുടെ പരാതിയിൽ വെള്ളയിൽ എസ് ഐ സജി ഷിനോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കസബ

മേപ്പയ്യൂരില്‍ ലൈറ്റ് ഏന്റ് സൗണ്ട്‌സ് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഐവലൈറ്റ് ഏന്റ് സൗണ്ട്‌സ് ജീവനക്കാരന്‍ അത്തിക്കോട്ട് മുക്ക് ചെറുവത്ത് അനൂപ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. അച്ഛന്‍: കേളപ്പന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: അനീഷ്, അജീഷ്, അഭിലാഷ്, അര്‍ജുന്‍, അനാമിക.

എം രാമുണ്ണിക്കുട്ടി വിടപറഞ്ഞിട്ട് ഒരാണ്ട്; കുരുടിമുക്കിൽ അനുസ്മരണവും കമ്യൂണിസ്റ്റ് കുടുംബ സം​ഗമവും

മേപ്പയ്യൂർ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായി പ്രവർത്തച്ചിരുന്ന എം രാമുണ്ണിക്കുട്ടിയുടെ (എം ആർ) ഒന്നാം ചരമവാർഷികം വിപുലമായി ആചരിച്ചു. കാരയാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ കുരുടി മുക്കിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. അനുസ്മരണശേഷം ഏരിയാ കമ്മറ്റി അംഗം എ എം സുഗതൻ മാസ്റ്റർ പതാക ഉയർത്തി. എ. സി.