Category: മേപ്പയ്യൂര്‍
‘തങ്കമലയിലെ അശാസ്ത്രീയ ഖനനം അവസാനിപ്പിക്കുക’; അനിശ്ചിതകാല സമരത്തിനൊരുങ്ങി സിപിഎം, ആഗസ്ത് 14ന് കീഴരിയൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച്
കീഴരിയൂര്‍: തങ്കമലയിലെ അശാസ്ത്രീയ ഖനനത്തിനെതിരെ അനശ്ചിതകാല സമരത്തിനൊരുങ്ങി സിപിഐ (എം). ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 14ന് വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കീഴരിയൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കീഴരിയൂര്‍, നമ്പ്രത്ത്കര, ഇരിങ്ങത്ത്, തുറയൂര്‍ എന്നീ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ച് സിപിഐ (എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി.കെ ചന്ദ്രന്‍ മാഷ് ഉദ്ഘാടനം
മേപ്പയൂർ ചാവട്ട് കുറുപ്പിന്നകണ്ടി ഹലീമ ഉമ്മ അന്തരിച്ചു
മേപ്പയൂർ: ചാവട്ട് കുറുപ്പിന്നകണ്ടി ഹലീമ ഉമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ചട്ടംവെളളി മൂസ്സ. മക്കൾ: ഖദീജ, കുഞ്ഞാമി, അബ്ദുള്ള, അയിശു, പരേതനായ മൊയ്തീൻ. മരുമക്കൾ: കുഞ്ഞാമി, നഫീസ, പരേതരായ മൂസ്സ നീലഞ്ചേരിക്കണ്ടി, സൂപ്പി അമ്മാംപൊയിൽ. മയ്യത്ത് നിസ്ക്കാരം: രാത്രി 8 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.
‘സാധാരണക്കാരന്റെ സ്‌നേഹം ഏറ്റുവാങ്ങിയ പൊതു പ്രവര്‍ത്തകന്‍’; മേപ്പയ്യൂരിന്റെ പ്രിയപ്പെട്ട ‘പാച്ചറേട്ടന്’ വിട നല്‍കി നാട്
മേപ്പയൂര്‍: കൊയിലാണ്ടി താലൂക്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നിര്‍ണായകമായ പങ്കു വഹിച്ച മേപ്പയൂരിന്റെ ‘പാച്ചറേട്ടനു കണ്ണീരോടെ നാടിന്റെ വിട. രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യമായിരുന്നു. കുറുങ്ങോട്ടു താഴ പുതുക്കുടി നാടിന്റെ ‘മാസ്റ്റര്‍ കൂടിയായിരുന്ന ടി.പാച്ചര്‍. ഇരിങ്ങത്ത് യുപി സ്‌കൂളിലെ പ്രധാന അധ്യാപകനായി വിരമിച്ച ടി. പാച്ചര്‍ സമൂഹത്തില പിന്നാക്കക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു.
കാണാതായ മേപ്പയ്യൂര്‍ സ്വദേശിനിയായ പതിനാറ് വയസ്സുകാരിയെ കണ്ടെത്തി
മേപ്പയ്യൂര്‍: കാണാതായ മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കണ്ടെത്തി. എറണാകുളത്ത് വെച്ച് പോലീസാണ് കുട്ടിയെ ഇന്ന് കണ്ടെത്തിയത്. ആഗസ്റ്റ് 5 ന് ആയിരുന്നു വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാതായത്.
വയനാടിന് സഹായവുമായി തൊഴിലുറപ്പ് തൊഴിലാളികളും; മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ തൊഴിലാളികളും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും
മേപ്പയ്യൂർ : വയനാടിലെ ദുരന്തബാധിതരെ സഹായിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളും രംഗത്ത് വരുന്നു. മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ തൊഴിലാളികളും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പഞ്ചായത്ത് ഓഫിസിൽ ചേർന്ന മേറ്റുമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകാൻ തീരുമാനിച്ചത്. പ്രസിഡണ്ട് കെ.ടി.രാജൻ അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ.സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ
മേപ്പയ്യൂരിലെ എ.ഐ ക്യാമറയില്‍കുടുങ്ങാതിരിക്കാന്‍ ഇരുചക്രവാഹനങ്ങളുടെ യാത്ര നടപ്പാതവഴി ; പൂട്ടിട്ട് പി.ഡബ്ല്യൂ.ഡി.
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ നടപ്പാതയ്ക്ക് കുറുകെ വേലികെട്ടി പി.ഡബ്ല്യൂ.ഡി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിളയാട്ടൂര്‍ എളമ്പിലാട് സ്‌കൂളിന് സമീപം സ്ഥാപിച്ച എ.ഐ ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ ഇരുചക്രവാഹനങ്ങള്‍ നിരന്തരമായി നടപ്പാത വഴി പോകുന്നുവെന്ന നാട്ടുകാരുടെയും മറ്റും പരാതിയുടെ അടിസ്ഥാനത്തിലാണ് പി.ഡബ്ല്യൂ.ഡിയുടെ നടപടി. നിരന്തരമായി ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാര്‍ നടപ്പാതയിലൂടെ പോകാറുണ്ടെന്നും ഇതുമൂലം സ്‌കൂള്‍ കൂട്ടികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രയാസമാണ്
നരക്കോട് പുലപ്രക്കുന്ന് മണ്ണിടിച്ചില്‍ ഭീഷണിയില്‍; സ്ഥലം സന്ദര്‍ശിച്ച് വില്ലേജ് ഓഫീസറും അധികൃതരും, നാല് കുടുംബങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദേശം
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ വില്ലേജിലെ നരക്കോട് പുലപ്രക്കുന്ന് മണ്ണിടിച്ചില്‍ ഭീഷണിയില്‍. സ്ഥലം സന്ദര്‍ശിച്ച് വില്ലേജ് ഓഫീസറും അധികൃതരും. കുന്നിന് മുകളില്‍ ശക്തമായ ഉറവ രൂപം കൊണ്ടിട്ടുണ്ട്. കുന്നിന് സമീപത്തും താഴെയുമായി അറുപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ദേശീയപാതാ നിര്‍മ്മാണത്തിനായി വഗാഡ് കമ്പനി ഇവിടെയുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മണ്ണെടുത്തതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ നിന്നും
പ്രകൃതി ദുരന്തം; അടിയന്തിര അവലോകനയോഗം നടത്തി മേപ്പയ്യൂര്‍ പഞ്ചായത്ത്, കണ്‍ട്രോള്‍ റൂമുകളും മറ്റും സജ്ജം
മേപ്പയ്യൂര്‍: പ്രകൃതിദുരന്തം കണക്കിലെടുത്ത് മേപ്പയ്യൂര്‍ പഞ്ചായത്ത് അടിയന്തിര അവലോകനം ചേര്‍ന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രകൃതിദുരന്തസാധ്യതകള്‍, പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ചര്‍ച്ച നടത്തി. ദ്രുതഗതിയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗംരൂപം നല്‍കുകയും കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും ചെയ്തു. അടിയന്തിര സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പ് നടത്തുന്നതിനാവശ്യമായ നടപടിയും സ്വീകരിച്ചു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കുവാന്‍ ആരോഗ്യ
ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി മേപ്പയ്യൂര്‍ പഞ്ചായത്ത്
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന സംഗമത്തില്‍ ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ട 159 പേര്‍ക്ക് വീട് അനുവദിക്കുകയും, എല്ലാ വീടുകളും പൂര്‍ത്തികരിക്കുകയും ചെയ്തു. ലൈഫ് 2020 പ്രകാരം 300 പേരാണ് അന്തിമ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ മുന്‍ഗണനയനുസരിച്ചുള്ള 91 പേര്‍ക്ക് ആദ്യഘട്ടത്തില്‍
ഡിജിറ്റലാകാനൊരുങ്ങി മേപ്പയ്യൂര്‍ പഞ്ചായത്തും; ‘ഡിജി കേരളം’ വളണ്ടിയര്‍മ്മാരുടെ പരിശീലനം സംഘടിപ്പിച്ചു
മേപ്പയൂര്‍ : ‘ഡിജി കേരളം’ വളണ്ടിയര്‍മ്മാരുട പരിശീലനം സംഘടിപ്പിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത്. 2024 നവംബര്‍ 1 ന് കേരളം സംമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. ആശംസ എന്‍.കെ. സത്യന്‍. മേലടി ബ്ലോക്ക്