Category: പയ്യോളി
കൊയിലാണ്ടിയെയും ബാധിച്ച് ന്യൂനമര്‍ദ്ദപാത്തി; കനത്തമഴയില്‍ വെള്ളക്കെട്ടിലും ബ്ലോക്കിലും കുടുങ്ങി വാഹനങ്ങള്‍
കൊയിലാണ്ടി: കൊയിലാണ്ടിയെയും ബാധിച്ച് ന്യൂനമര്‍ദ്ദപാത്തി. കൊയിലാണ്ടിയില്‍ ഇന്ന് ഉച്ചയോടെ കനത്ത മഴയാണ് പെയ്ത് കൊണ്ടിരിക്കുന്നത്. മഴ തുടര്‍ന്നതോടെ ദേശീയപാതയില്‍ വലിയ ബ്ലോക്കാണ് നേരിടുന്നത്. പയ്യോളിലൊന്നാകെ കോടതിയ്ക്ക് സമീപം വരെ വലിയ ബ്ലോക്കാണ് ഉള്ളത്. ചെറുവാഹനങ്ങള്‍ മുതല്‍ ബസ്സും ലോറിയടക്കമുള്ള വാഹനങ്ങള്‍ വരെ ബ്ലോക്കില്‍പ്പെട്ടിരിക്കുകയാണ്. പയ്യോളിയിലെ പെരുമാള്‍പുരത്തും സമീപത്തും അടക്കം നിരവധി റോഡുകളാണ് വെള്ളക്കെട്ടിലായത്. സംസ്ഥാനത്ത് കനത്ത
ദേശീയപാതയില്‍ അയനിക്കാട് റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി; പ്രതികളെ കണ്ടെത്താന്‍ സി.സി.ടി.വികളടക്കം പരിശോധിച്ച് നഗരസഭാ അധികൃതര്‍
പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. അയനിക്കാട് പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിനും കളരിപ്പടിക്കും ഇടയില്‍ വടകര ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡിലാണ് മാലിന്യം തള്ളിയത്. രാവിലെ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ കെ.ടി.വിനോദും നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി
വഴിയോര മത്സ്യവില്‍പ്പന: പയ്യോളി ബീച്ച് റോഡില്‍ ആരോഗ്യ വിഭാഗം അധികൃതരും മത്സ്യ വില്‍പ്പനക്കാരും തമ്മില്‍ വാക്കേറ്റം
പയ്യോളി: പയ്യോളി ബീച്ച് റോഡില്‍ മത്സ്യ വില്‍പ്പനക്കാരും ആരോഗ്യ വിഭാഗം അധികൃതരും തമ്മില്‍ വാക്കേറ്റം. ഇന്ന് വൈകുന്നേരം 5.30ഓടെയാണ് സംഭവം. വഴിയോരത്ത് മത്സ്യ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം വാക്കേറ്റത്തിലേക്ക് കടക്കുകയായിരുന്നു. ബീച്ച് റോഡില്‍ വഴിയോരത്ത് മത്സ്യം വില്‍ക്കുന്നത് നഗരസഭ നിരോധിച്ചിരുന്നു. ഈ ഉത്തരവ് മറികടന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വഴിയോരത്ത് മത്സ്യം വില്‍ക്കുന്നത് തടയാനായി
തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക; വിവിധ ആവശ്യങ്ങളുന്നയിച്ച് പയ്യോളി നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ
പയ്യോളി: വിവിധ ആവശ്യങ്ങളുന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു പയ്യോളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം സമഗ്രമായി നടപ്പാക്കുക, വഴിയോരക്കച്ചവട തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യുക, വഴിയോരക്കച്ചവടക്കാരെ അനധികൃതമായി ഒഴിപ്പിക്കുന്ന നടപടിയിൽ നിന്ന് അധികാരികൾ പിന്മാറുക, ദേശീയപാത
തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നു; മൂരാട് കോട്ടക്കൽ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു
പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് നിന്ന് മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു. വടകര തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊയിലാണ്ടിയിലെ ബോട്ടുമാണ് തെരച്ചില്‍ നടത്തുന്നത്. ഇന്ന് രാവിലെ 8.40ഓടെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയില്‍പ്പെട്ട് കാണാതായത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ
മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി
പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് കാണാതായത്. അഴിമുഖത്ത് വല വീശുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ ‘ കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ എത്തിയ അഞ്ച് പേർ അടങ്ങുന്ന
തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട്: ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു, പയ്യോളി ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് റോഡ് കീറി ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് വന്‍ ഗതാഗാതകുരുക്കാണ് ഉണ്ടായിരിക്കുന്നത്. പയ്യോളി ഭാഗത്തേക്ക് ചെറുവാഹനങ്ങള്‍ പോലും നിലവില്‍ കടത്തി വിടുന്നില്ല എന്നാണ് വിവരം. ആനക്കുളം, മുചുകുന്ന്, പുറക്കാട് വഴിയാണ് ആളുകള്‍ പയ്യോളിയിലേക്ക് പോവുന്നത്. പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട്
ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയില്‍ വലഞ്ഞ് ജനങ്ങള്‍; സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ പരാതിയിൽ ദുരിതബാധിത പ്രദേശങ്ങൾ നോഡൽ ഓഫീസർ സന്ദര്‍ശിക്കുന്നു
പയ്യോളി: സിപിഐ(എം) പയ്യോളി ഏരിയ കമ്മിറ്റിയുടെ പരാതിയിൽ ദേശീയപാത ആറ് പാതയുടെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായ വെള്ളക്കെട്ടും, ദുരിതബാധിത പ്രദേശങ്ങളും ദേശീയപാത നോഡൽ ഓഫീസർ സന്ദര്‍ശിക്കുന്നു. നന്തി, തിക്കോടി, പയ്യോളി പ്രദേശങ്ങളാണ് കോഴിക്കോട് ജില്ലാ സബ് കളക്ടറും അഴിയൂർ-വെങ്ങളം റീച്ച് ദേശീയപാത നോഡൽ ഓഫീസറുമായ ഹർഷിൽ ആർ.മീണ ഐഎഎസ് വെള്ളിയാഴ്ച സന്ദര്‍ശിക്കുന്നത്. മൂരാട് മുതൽ നന്തിവരെയുള്ള
പയ്യോളി ബീച്ച് റോഡിലെ ഫിഷ് സ്റ്റാള്‍ നഗരസഭ വീണ്ടും അടപ്പിച്ചു: നടപടി കോടതി ഉത്തരവിനെ തുടര്‍ന്ന്
പയ്യോളി: പയ്യോളി ബീച്ച് റോഡിന് സമീപത്തെ ഫിഷ് സ്റ്റാള്‍ നഗരസഭാ ആരോഗ്യ വിഭാഗം വീണ്ടും അടപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് നഗരസഭാ സെക്രട്ടറിയുടെ ജൂലൈ 2ലെ ഉത്തരവ് പ്രകാരം റാഹത്ത് ഫിഷ് സ്റ്റാള്‍ എന്ന സ്ഥാപനം അടച്ചുപൂട്ടിയത്. കച്ചവട ലൈസന്‍സുമായി ബന്ധപ്പെട്ട് 2010, 2016, 2021 വര്‍ഷങ്ങളില്‍ സ്ഥാപനത്തിനെതിരെ നഗരസഭ നടപടി എടുത്തിരുന്നു. മാലിന്യ സംസ്‌ക്കരണ സംവിധാനത്തിലെ
“എല്ലാത്തിനും കാരണക്കാരന്‍ രാഹുല്‍ ഗാന്ധി”; പയ്യോളിയില്‍ മാതൃഭൂമി പത്രം കത്തിച്ച് രോഷം തീര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍
പയ്യോളി: പയ്യോളിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രം കത്തിച്ച് പ്രതിഷേധിച്ചു. ജൂണ്‍ രണ്ടാം തീയതി മാതൃഭൂമി പത്രത്തില്‍ രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് പരാമര്‍ശങ്ങള്‍ ‘നന്ദി രാഹുല്‍’ എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഹിന്ദുവിരുദ്ധമാണെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ.കെ.ബൈജു പരിപാടിി ഉദ്ഘാടനം ചെയ്തു. സി.പി.രവീന്ദ്രന്‍ സംസാരിച്ചു. കെ.സി.രാജീവന്‍, കെ.എം.ശ്രീധരന്‍, പ്രജീഷ്,