Category: പയ്യോളി

Total 624 Posts

അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിനായെടുത്ത കുഴിയിലേക്കിടിച്ചിറങ്ങി അഞ്ചുപേര്‍ക്ക് പരിക്ക്; സംഭവം ഇരിങ്ങലില്‍

പയ്യോളി: ഇരിങ്ങലിന് സമീപം അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് ഇടിച്ചു കയറി കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി 8.30 ന് കണ്ണൂര്‍ കോഴിക്കോട് ദേശീയപാതയില്‍ ഇരിങ്ങലിനും അയനിക്കാട് കളരിപ്പടി സ്റ്റോപ്പിനുമിടയിലാണ് സംഭവം. കോഴിക്കോട് ഭാഗത്തു നിന്നു അമിതവേഗത്തിലെത്തിയ കാര്‍ ഫേമസ് ബേക്കറിക്ക് മുന്നില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി കലുങ്കിനായെടുത്ത കുഴിയിലേക്ക്

ഉഗ്രസ്ഫോടന ശബ്ദത്തിൽ ഞെട്ടിവിറച്ച് കിഴൂർ; ഒരാൾക്ക് പരുക്ക്

പയ്യോളി: കീഴുരിൽ ഉഗ്ര സ്ഫോടന ശബ്ദം, പുറകാലെ ഒരാൾക്ക് പരുക്ക്. എ യു പി സ്കൂളിന് സമീപത്തുള്ള സൂപ്പർ സൂപ്പർമാർക്കറ്റിന്റെ പിൻഭാഗത്തായാണ് വൻ സ്ഫോടന ശബ്ദമുണ്ടായത്. സൂപ്പർ മാർക്കറ്റ് ഉടമ അവാൽ ഹുസൈനാണ് പരുക്കേറ്റത്. കാലിനു പരുക്കേറ്റ ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 6.30 ക്കാണ് സംഭവം നടന്നത്. അവാൽ ഹുസൈൻ കടയിലെ ഇരുമ്പ്

അന്ത്യനിദ്രയ്ക്ക് ഇടമില്ലാത്ത വയോധികന്റെ കുടുംബത്തിന് ആശ്രയമായ ചെയര്‍മാന്‍; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം പട്ടികയിലെ മറ്റൊരു ജനകീയ മുഖം പയ്യോളി നഗരസഭാ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍

പയ്യോളി: കുഴിയെടുത്താല്‍ വെള്ളം കാണും, ചിതയൊരുക്കാനും സൗകര്യമില്ല. കോവിഡ് ബാധിച്ച് മരിച്ച ഇരിങ്ങല്‍ പുത്തന്‍കുനിയില്‍ ‘സ്‌നേഹാലയ’ത്തില്‍ നാരായണന്‍ എന്ന 63 വയസുകാരന്‍ മരിച്ചപ്പോള്‍ പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിന്റെ ദുഃഖത്തിന് പുറമെ മൃതദേഹം സംസ്‌കരിക്കാന്‍ എന്ത് ചെയ്യുമെന്ന് പോലും ധാരണയില്ലായിരുന്നു വീട്ടുകാര്‍ക്ക്. സഹായിക്കാന്‍ ബന്ധുക്കളമില്ല. നാട്ടുകാര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച്

പയ്യോളിയില്‍ വന്‍ അനധികൃത വിദേശമദ്യവേട്ട; ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 260 കുപ്പി മദ്യം പിടിച്ചെടുത്തു

പയ്യോളി: ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 260 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വ്യാജ വിദേശമദ്യം പിടികൂടി. പുലര്‍ച്ചെ 5:20 ഓടെയാണ് പയ്യോളി പൊലീസ് വ്യാജമദ്യം പിടികൂടിയത്. ഡ്രൈവര്‍ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പോലീസിന്റെ വാഹന പരിശോധനക്കിടയിലായിരുന്നു മദ്യവേട്ട. പരിശോധന ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തിരിച്ചു പോകാന്‍ ശ്രമിക്കുകയായിരുന്ന ഓട്ടോറിക്ഷ പോലീസ് തടയുകയായിരുന്നു. ഇതോടെ ഓട്ടോ ഉപേക്ഷിച്ച്

മോഷ്ടാക്കള്‍ കയറിയ രണ്ടുവീടുകളും സ്ത്രീകള്‍ മാത്രം താമസിക്കുന്നത്; പെരുമാള്‍ പുറത്തെ പ്രദേശവാസികള്‍ ഭീതിയില്‍

തിക്കോടി: വീട് കുത്തിത്തുറന്നുള്ള മോഷണം വാര്‍ത്തയായതോടെ ഭീതിയിലാണ് പെരുമാള്‍പുറത്തുകാര്‍. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളിലാണ് മോഷണശ്രമം നടന്നതെന്നത് ഒറ്റയ്ക്ക് താമസിക്കുന്നവരില്‍ ഭീതിപടര്‍ത്തിയിട്ടുണ്ട്. ജനുവരി 29ന് രാത്രിയാണ് പെരുമാള്‍ പുരത്ത് രണ്ടുവീടുകളില്‍ കള്ളന്‍ കയറിയത്. വടക്കേപ്പുരയില്‍ റംലയുടെ വീട്ടിലെ മോഷണവിവരമാണ് ആദ്യം പുറത്തറിഞ്ഞത്. കള്ളന്‍ പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളംവെച്ചതോടെ കള്ളന്‍ ഓടിക്കളയുകയായിരുന്നു. വീടിന്റെ മുന്‍ഭാഗത്തെ

പണപ്പയറ്റില്‍ വന്‍ പങ്കാളിത്തം; പുറക്കാട് മെഡിക്കല്‍ ബാങ്കിന് നാട്ടുകാര്‍ നല്‍കിയത് രണ്ടേകാല്‍ ലക്ഷം രൂപ

പയ്യോളി: മരുന്നുവാങ്ങാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് കൈത്താങ്ങായി മാറിയ പുറക്കാട്ടെ മെഡിക്കല്‍ ബാങ്കിന്റെ ധനസമാഹരണത്തിനായി നടത്തിയ പണംപയറ്റില്‍ വന്‍ പങ്കാളിത്തം. തിരിച്ചുകിട്ടാത്ത പണപ്പയറ്റാണെന്ന് അറിഞ്ഞിട്ടും 451 പേരാണ് പണം പയറ്റാനായി എത്തിയത്. രണ്ടേകാല്‍ ലക്ഷംരൂപയാണ് മെഡിക്കല്‍ ബാങ്കിന് പണപ്പയറ്റിലൂടെ ലഭിച്ചത്. തിരിച്ചുകിട്ടാത്ത പണപ്പയറ്റാണെന്ന് അറിഞ്ഞിട്ടും പുറക്കാട്ടെ ചായക്കടയില്‍ എത്തിയത് 451 പേര്‍. ഒരു നിര്‍ബന്ധവുമില്ലാതെ കേട്ടറിഞ്ഞ് വന്നവര്‍

ഗതാഗതക്കുരുക്ക് അഴിയാന്‍ വഴിയൊരുങ്ങുന്നു; മൂരാട് പുതിയ പാലത്തിന്റെ നിര്‍മ്മാണം അതിവേഗത്തില്‍

കൊയിലാണ്ടി: ദേശീയപാതയില്‍ മൂരാട് കാലങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് വേഗത്തില്‍ പരിഹാരമാകുമെന്ന് പ്രതീക്ഷ. മേഖലയില്‍ ഗതാഗതക്കുരുക്കിന് വഴിവെച്ച മൂരാട് പാലത്തിന് സമീപമായി ഒരുങ്ങുന്ന പുതിയ പാലം അതിവേഗത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. മിന്നല്‍വേഗത്തിലാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. പഴയപാലത്തിന് തൊട്ടടുത്ത് കിഴക്ക് ഭാഗത്തായിട്ടാണ് 34 മീറ്റര്‍ വീതിയില്‍ പുതിയപാലം നിര്‍മിക്കുന്നത്. ദേശീയപാത ആറ് വരിയില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്

‘നെഞ്ചോരം നീ മാത്രം’ നന്തി ചിങ്ങപുരം സ്വദേശികളായ കുട്ടികളുടെ സംഗീത ആല്‍ബം യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു; ചിത്രമൊരുക്കിയത് ഒരു രൂപപോലും ചിലവില്ലാതെ

നന്തി ചിങ്ങപുരം സ്വദേശികളായ കുട്ടികളുടെ കുട്ടായ്മ ഒരുക്കിയ ‘നെഞ്ചോരം നീ മാത്രം’ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് യാതൊരു ചിലവുമില്ലാതെയാണ് കുട്ടികള്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജോസഫ് എന്ന മലയാളം സിനിമയിലെ നെഞ്ചോരം എന്ന ഗാനം ആസ്പദമാക്കി അബിന്‍ എബ്രഹാമിന്റെ ആലാപനത്തില്‍ അനുവിന്ദ് വി.വിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാതിക്കും, പണത്തിനും, പ്രൗഢിക്കും

പൊന്നു വിളയുമി പാടങ്ങളില്‍; രണ്ടര പതിറ്റാണ്ടിനു ശേഷം പുറക്കാട് നടയകം വയലില്‍ നെല്‍കൃഷിക്ക് ആരംഭം

തിക്കോടി: രണ്ടര പതിറ്റാണ്ടിനു ശേഷം പുറക്കാട് നടയകം വയലില്‍ നെല്‍കൃഷിക്ക് ആരംഭം. തിക്കോടി ഗ്രാമപഞ്ചായത്തും, പുറക്കാട് നടയകം പാടശേഖര സമിതിയും കേരള സംസ്ഥാന കൃഷി വകുപ്പുമായി യോജിച്ചു തിക്കോടി പഞ്ചായത്തിലെ വയലുകളിൽ നെൽകൃഷി ആരംഭിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഞാറു നട്ടു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത്

ട്യൂഷന്‍ കഴിഞ്ഞ് പോകുകയായിരുന്ന പെണ്‍കുട്ടികളെ റോഡരികില്‍ പീഡിപ്പിക്കാന്‍ ശ്രമം; തിക്കോടിയിൽ പതിനേഴുകാരൻ പിടിയിൽ

പയ്യോളി: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുപോകുന്ന വിദ്യാര്‍ഥിനിയെ റോഡരികില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 17-കാരനെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. ജനവരി എട്ടിന് രാവിലെ പത്തരയ്ക്ക് തിക്കോടിയിലാണ് സംഭവം. അതിക്രമത്തിന് ഇരയായ കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന രണ്ട് കുട്ടികളെ സ്‌കൂട്ടറിലെത്തിയ 17-കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടികള്‍ വീട്ടുകാരോട് വിവരം പറഞ്ഞതിനെ