Category: പയ്യോളി

Total 622 Posts

അയനിക്കാട് 24 ആം മൈലില്‍ ബസ്സ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചു; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

പയ്യോളി: പയ്യോളിയില്‍ ബസ്സ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ അയനിക്കാട് 24 ആം മൈലില്‍ മാപ്പിള എ.എല്‍.എപി സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം. കോഴിക്കോട് – തലശ്ശേരി റൂട്ടിലോടുന്ന സിറ്റി ഫ്‌ളവര്‍ ബസ്സ് സര്‍വ്വീസ് റോഡില്‍ നിന്നും ദേശീയപാതയിലേയ്ക്ക് കയറുന്നതിനിടെ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

അയനിക്കാട് ദേശീയ പാതയില്‍ ലോറി ഓട്ടോയിലിടിച്ച് അപകടം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓര്‍ക്കാട്ടേരി ടൗണിലെ ഓട്ടോഡ്രൈവര്‍ മരിച്ചു

പയ്യോളി: അയനിക്കാട് ദേശീയ പാതയില്‍ ലോറി ഓട്ടോയിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവര്‍ മരിച്ചു. അയനിക്കാട് താമസക്കാരനായ ഏറാമല തെയ്യത്താം കണ്ടി അനില്‍(51) ആണ് മരിച്ചത്. ചൊവ്വ രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. ദേശീയപാത പടിഞ്ഞാറ് ഭാഗം സര്‍വ്വീസ് റോഡിലൂടെ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയെ അയനിക്കാട് പോസ്റ്റ്ഓഫീസ് ബസ് സ്റ്റോപ്പിനടുത്തുവച്ച് പിന്നാലെ വന്നലോറി ഇടിക്കുകയായിരുന്നു.

വീടിന്റെ പിന്‍വാതില്‍ ബലമായി തുറന്ന് പൊലീസ് സഹായത്തില്‍ പയ്യോളിയില്‍ ജപ്തി നടപടി; കുടിയിറക്കിയിട്ടും വീട്ടുവരാന്തയില്‍ അഭയം തേടി കുടുംബം, പയ്യോളി അര്‍ബന്‍ ബാങ്കിന്റേത് മനുഷ്യത്വരഹിത നടപടിയെന്ന് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം

പയ്യോളി: തച്ചന്‍കുന്നില്‍ വീട് ജപ്തി ചെയ്ത് നിരാലംബരായ കുടുംബത്തെ കുടിയിറക്കി പയ്യോളി കോ-ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക്. കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷന്‍ പൊലീസ് സഹായത്തോടെയാണ് ജപ്തിനടപടികള്‍ പൂര്‍ത്തിയാക്കിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ ആശാരിയുടെ സഹായത്തോടെ ബലംപ്രയോഗിച്ച് തുറന്ന് അകത്തുകടന്ന ഇവര്‍ കുടുംബത്തെ പുറത്തിറക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതാക്കളെ പൊലീസ് അറസ്റ്റു

പയ്യോളി ബ്ലോക്കിലെ 19,000 യുവജനങ്ങളെ ഡി.വൈ.എഫ്.ഐ അംഗങ്ങളാക്കും’; ബ്ലോക്ക് തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

പയ്യോളി: പയ്യോളി ബ്ലോക്കില്‍ ഡി.വൈ.എഫ്.ഐയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. പ്രശസ്ത മെന്റലിസ്റ്റ് കലാകാരന്‍ ഷാമില്‍ മുചുകുന്നിന് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് ക്യാമ്പയിന്‍ തുടങ്ങിയത്. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് സെക്രട്ടറി പി.അനൂപ് മെമ്പര്‍ഷിപ്പ് കൈമാറി. പയ്യോളി ബ്ലോക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തൊമ്പതിനായിരം യുവജനങ്ങളെ ഡി.വൈ.എഫ്.ഐ അംഗങ്ങളാക്കുകയാണ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് ട്രഷറര്‍ എ.കെ വൈശാഖ്, ബ്ലോക്ക് എക്‌സിക്യൂട്ടിവ് അംഗം

‘ഉത്പാദന മേഖലയെല്ലാം മൂലധന ശക്തികൾ കയ്യടക്കുന്നു, പെൻഷനും തൊഴിലും സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തണം’; ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ ജോയിന്റ് കൗണ്‍സില്‍ ഉത്തര മേഖലാ നേതൃത്വ പരിശീലന ക്യാമ്പില്‍ സത്യൻ മൊകേരി

വടകര: നവലിബറൽ നയങ്ങൾ ലോകത്ത് അടിച്ചേൽപ്പിക്കാൻ തുടങ്ങിയത് മുതല്‍ മൂലധന ശക്തികൾ ഭരണകൂടങ്ങളിൽ പിടിമുറുക്കി അവരുടെ നയങ്ങൾ നടപ്പിലാക്കുവാൻ ശ്രമിക്കുകയാണന്ന് സി.പി.ഐ കൺട്രോൾ കമ്മീഷന്‍ സെക്രട്ടറി സത്യൻ മൊകേരി. വടകര വി.ആർ. ബീന മോൾ നഗറിൽ (ക്രാഫ്റ്റ് വില്ലേജ്) ഇന്നലെ സംഘടിപ്പിച്ച ജോയിന്റ്‌ കൗൺസിലിൻ്റെ ഉത്തര മേഖലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

രഹസ്യവിവരത്തെ തുടര്‍ന്ന് പയ്യോളി പോലീസ് നടത്തിയ മിന്നല്‍പരിശോധന; പയ്യോളി ഇരിങ്ങത്ത് നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി യു.പി സ്വദേശിയായ യുവാവ് പിടിയില്‍, എത്തിച്ചത് മേപ്പയ്യൂര്‍, ഇരിങ്ങല്‍ പ്രദേശങ്ങളില്‍ വില്പനയ്ക്കായി

പയ്യോളി: ഇരിങ്ങത്ത് വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യു.പി സ്വദേശി പയ്യോളി പോലീസിന്റെ പിടിയില്‍. ഇരിങ്ങത്ത് കുയിമ്പിലുത്ത് ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നും യു.പി സ്വദേശിയായ ഷാബൂലാണ്(20) പിടിയിലായത്. ഇയാളില്‍ നിന്നും 1.700 ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്. പ്രദേശത്ത് നാല് വര്‍ഷത്തോളമായി വെല്‍ഡിങ് ജോലി ചെയ്തുവരുന്ന ഇയാള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ട്രെയിന്‍ ഇറങ്ങി ബസ്സ് മാര്‍ഗ്ഗം

പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയിലെ നാല് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി; നാല് പേരും പോയത് ബാഗുകളുമായി, അന്വേഷണം ആരംഭിച്ച് പോലീസ്

പയ്യോളി: പയ്യോളി അങ്ങാടി ചെരിച്ചില്‍ പള്ളിയിലെ വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. പള്ളിയില്‍ താമസിച്ച് പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. പള്ളിക്കര വെളുത്താഴ മുഹമ്മദ് താഹ(15) പയ്യോളി അങ്ങാടി കാരായില്‍ പുത്തന്‍ കിണറ്റില്‍ റാസിഖ്(17), പയ്യോളി അങ്ങാടി പട്ടോണ ഫിനാന്‍(15), വടകര ചോറോട് ഗേറ്റ് സിനാന്‍(15) എന്നിവരെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായത്. ചെരിച്ചില്‍ പള്ളിയില്‍ താമസിച്ച് ഖുറാന്‍

പയ്യോളി ഏരിയയില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കം; അഴീക്കല്‍ കടവ് പാലം യാഥാര്‍ത്ഥ്യമാക്കണം, സി.പി.ഐ.എം ഇരിങ്ങല്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

പയ്യോളി: സി.പി.ഐ.എം പയ്യോളി ഏരിയ കമ്മറ്റിക്ക് കീഴിലെ ആദ്യ ലോക്കല്‍ സമ്മേളനം ഇരിങ്ങലില്‍ നടന്നു. കളരിപ്പടി പി. ഗോപാലന്‍ നഗറില്‍ നടന്ന സമ്മേളനം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഷൈജു മാവള്ളി സ്വാഗതം പറഞ്ഞു. മണിയൂര്‍ പഞ്ചായത്തിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതും വടകര കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതുമായ അഴീക്കല്‍ കടവ് പാലം

ഫിറ്റ്‌നസ് ട്രെയ്‌നര്‍, ഇന്റീരിയല്‍ ലാന്റ് സ്‌കേപ്പ് കോഴ്‌സുകളില്‍ പരിശീലനം, പതിനഞ്ച് മുതല്‍ 23 വരെ പ്രായമുള്ളവര്‍ക്ക് അവസരം; പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നൈപുണി വികസന കേന്ദ്രം തുടങ്ങുന്നു

പയ്യോളി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുമായി ബന്ധപ്പെട്ട് ടി.എസ് ജി.വി.എച്ച്.എസ്.എസ് പയ്യോളിയില്‍ നൈപുണി വികസന കേന്ദ്രം ആരംഭിക്കുന്നു. വിവിധ കാരണങ്ങളാല്‍ പഠനം നിര്‍ത്തേണ്ടി വന്നവര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ തുടങ്ങി 15 മുതല്‍ 23 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് നൈപുണി വികസന കേന്ദ്രം തുടങ്ങിയത്. ഫിറ്റ്‌നസ് ട്രെയ്‌നര്‍, ഇന്റീരിയല്‍ ലാന്റ് സ്‌കേപ്പ് തുടങ്ങിയ

പയ്യോളിയില്‍ മീലാദ് കോൺഫറൻസും റാലിയും ഇന്ന്‌; വിപുലമായ പരിപാടികള്‍

പയ്യോളി: മുഹമ്മദ് നബിയുടെ 1499ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പയ്യോളിയില്‍ വിപുലമായ പരിപാടികള്‍. ഇന്ന് വൈകിട്ട്‌ പയ്യോളി ബീച്ച് റോഡിലുള്ള ലയൺസ് ക്ലബ്ബ് പരിസരത്ത് പയ്യോളി മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസിലും റാലിയിലും കേരളത്തിലെ അറിയപ്പെടുന്ന സുന്നി പ്രാസ്ഥാനിക രംഗത്തെ സയ്യിദുമാരും പണ്ഡിതരും പങ്കെടുക്കും. വെകുന്നേരം 4.30ന് പേരാമ്പ്ര റോഡിൽ നെല്യേരി മാണിക്കോത്ത് നിന്നും ആരംഭിക്കുന്ന