Category: പയ്യോളി
ബി.ആര്‍ അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായിക്കെതിരെ പ്രതിഷേധം ശക്തം; പയ്യോളിയില്‍ കെഎസ്‌കെടിയു നേതൃത്വത്തില്‍ പ്രകടനം
പയ്യോളി: ബി.ആര്‍ അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായിക്കെതിരെ പയ്യോളിയില്‍ കെഎസ്‌കെടിയു നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പയ്യോളി ടൗണില്‍ പ്രതിഷേധ പ്രകടനവും ബീച്ച് റോഡില്‍ പ്രതിഷേധയോഗവും നടത്തി. ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഒ. രഘുനാഥ് അധ്യക്ഷനായി. എസ്.കെ അനൂപ്, കെ കെ ശശി,
എ.കണാരന്റെ ഓര്‍മകളില്‍ പയ്യോളി; കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളില്‍ ശുചീകരണം
പയ്യോളി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന എ.കണാരന്റെ ഇരുപതാമത് ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പയ്യോളി ഏരിയയിലെ വിവിധ നഗറുകളിൽ കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. കെ.എസ്.കെ.ടി.യു മൂടാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊവിലൂർ കുന്ന് നഗർ ഹെൽത്ത് സെൻ്റർ ശുചീകരണം നടത്തി. ജില്ലാ ട്രഷറർ കെ.കെ
വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാറിന് തിരിച്ചടി; പയ്യോളിയടക്കം ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം നിയവിരുദ്ധമെന്ന് ഹൈക്കോടതി
പയ്യോളി: പയ്യോളി നഗരസഭയിലെയടക്കം ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. സര്‍ക്കാരിന്റെ വാര്‍ഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാര്‍ഡ് വിഭജനമാണ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് കോടതി റദ്ദാക്കിയത്. പടന്ന പഞ്ചായത്തിലെയും വാര്‍ഡ് വിഭജനം റദ്ദാക്കിയിട്ടുണ്ട്. വാര്‍ഡ്
ദേശീയപാത പ്രവൃത്തിയുടെ മറവില്‍ സ്വകാര്യ കെട്ടിടത്തിനായി കോണ്‍ക്രീറ്റ് മിശ്രിതം കടത്താന്‍ ശ്രമം; വാഗാഡ് വാഹനം തടഞ്ഞ് പയ്യോളിയില്‍ നാട്ടുകാരുടെ പ്രതിഷേധം
പയ്യോളി: വെങ്ങളം – അഴിയൂര്‍ റീച്ചിലെ ദേശീയപാതയുടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ വാഗാഡ് ദേശീയപാത പ്രവൃത്തിയുടെ മറവില്‍ സ്വകാര്യ കെട്ടിടത്തിനായി കോണ്‍ക്രീറ്റ് മിശ്രിതം കടത്തുന്നത് തടഞ്ഞ് നാട്ടുകാര്‍. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനായി കോണ്‍ക്രീറ്റ് മിശ്രിതവുമായി പോകുകയായിരുന്ന വാഗാഡ് വാഹനം അയനിക്കാട് 24ാം മൈല്‍സിനടുത്തുവെച്ച് നാട്ടുകാര്‍ തടയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. സി.പി.ഐ.എം പയ്യോളി നോര്‍ത്ത്
പയ്യോളി ബീച്ചിലെ കറുവക്കണ്ടി സുരേഷ് അന്തരിച്ചു
പയ്യോളി: പയ്യോളി ബീച്ചിലെ കറുവക്കണ്ടി സുരേഷ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യമാർ: റാണി, പരേതയായ ജയവല്ലി. മക്കൾ: സൂരജ്, സോണിയ, സൂര്യ, ആര്യ. മരുമക്കൾ: വ്യാസൻ പ്രുതിയാപ്പ). സഹോദരങ്ങൾ: നടേശൻ(കോഴിക്കോട്), ബാബു, ശങ്കരി, സുശീല, പരേതനായ രാജൻ. Description: payyoli Beach Karuvakandi Suresh passed away
നാട് മുഴുവന്‍ ഒരുങ്ങി; കീഴൂര്‍ ആറാട്ടും പൂവെടിയും ഇന്ന്
പയ്യോളി: കീഴൂര്‍ ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടും പൂവെടിയും ഇന്ന് നടക്കും. രാവിലെ 9.30ന് ഓട്ടന്‍തുള്ളല്‍, 3.30ന് പഞ്ചവാദ്യമേളം, നാഗസ്വരമേളം തുടര്‍ന്ന് കുടവരവ്, തിരുവായുധം വരവ്, ഉപ്പും തണ്ടും വരവ്, കരക്കെട്ടുവരവ്, നാടും ജന്മക്കാരും വരവ് എന്നിവ നടക്കും. വൈകിട്ട് 6.30ന് കൊങ്ങന്നൂര്‍ ഭഗവതിയുടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നാല്‍ യാത്രാവലിക്ക് ശേഷ് ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും. ആറാട്ട്
കരവിരുതിൻ്റെ അത്ഭുതങ്ങളും, കലാവിരുന്നും, രുചി വൈവിദ്യങ്ങളും; ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേള ഡിസംബർ 20 മുതൽ ജനുവരി 6 വരെ
വടകര: പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേള ഡിസംബർ 20 മുതൽ ജനുവരി 6 വരെ ഇരിങ്ങൽ സർഗാലയിൽ നടക്കും. പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നും, ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ നിന്നുമായി മുന്നൂറിൽ പരം കലാകാരന്മാരും, ഇരുന്നൂറ് ക്രാഫ്റ്റ് ഹബ്ബുകളും ഉൾകൊള്ളുന്ന പ്രത്യേകം തയ്യാറാക്കിയ ക്രാഫ്റ്റ് തീം വില്ലേജുകൾ, തെയ്യം, ഹാൻഡ്‌ലൂം, ടെറാകോട്ട, സ്‌പൈസസ്, വുഡ് കാർവിങ്, മുള, കളരി, അറബിക്ക്
പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ച കേസ്; പ്രതി റിമാന്റില്‍, പൊതുമുതല്‍ നശിപ്പിച്ചതിനും സ്‌കൂട്ടര്‍ കത്തിച്ചതിനുമടക്കം രണ്ട് കേസുകള്‍
പയ്യോളി: പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ തള്ളികൊണ്ടുപോയി തീയിട്ട് നശിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പുതിയോട്ടില്‍ ഫഹദിനെ റിമാന്റ് ചെയ്തു. സ്‌കൂട്ടര്‍ കത്തിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കം രണ്ട് കേസുകളിലാണ് ഇയാള്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത്. സ്‌ക്കൂട്ടര്‍ കത്തിച്ച കേസില്‍ ബി.എന്‍എ.സ് നിയമപ്രകാരം 329(3), 326 (1) എന്നീ വകുപ്പുകളും, സ്‌റ്റേഷനിലെ ഡോറിന്റെ ഗ്ലാസ്
അറുപത് കിലോയോളം ഭാരം, കണ്ടത് പറമ്പ് വൃത്തിയാക്കുന്നതിനിടെ; കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ജുമാമസ്ജിദിന് സമീപം ഭീമന്‍ പെരുമ്പാമ്പ് പിടിയില്‍
പയ്യോളി: കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ജുമാമസ്ജിദിന് സമീപത്തുനിന്നും ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാരുടെ നേതൃത്വത്തില്‍ മസ്ജിദിന് സമീപത്തുള്ള കാട് വൃത്തിയാക്കുന്നതിനിടെയാണ് 12 മണിയോടെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുകാർ പിടികൂടി ഒരു റമ്മില്‍ സൂക്ഷിക്കുകയായിരുന്നു. വൈകുന്നേരം 5.30ഓടെ വനംവകുപ്പ് ജീവനക്കാരെത്തി പാമ്പിനെ കൊണ്ടുപോയി. രണ്ടാഴ്ച മുമ്പ് ഇതിനടുത്തുള്ള പ്രദേശത്തുനിന്നും ഇതിനേക്കാള്‍ ചെറിയ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ഇതിന് മുമ്പും
പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ റോഡരികിലിട്ട് കത്തിച്ചു; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാര്‍
പയ്യോളി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ എടുത്തുകൊണ്ടുപോയി തീയിട്ട് നശിപ്പിച്ചു. പയ്യോളി ഐപിസി റോഡില്‍ പുതിയോട്ടില്‍ സജിത്ത് എന്നയാളുടെ സ്‌കൂട്ടറാണ് നശിപ്പിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിന് കൈമാറി. പുതിയോട്ടില്‍ ഫഹദ് (31) ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 2മണിയോടെയാണ് സംഭവം. സജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 56