Category: ചരമം

Total 2290 Posts

നടുവണ്ണൂര്‍ കാവില്‍ മേപ്പങ്ങോട്ട് അഴകത്ത് താഴകുനി ഗോപാലന്‍ അന്തരിച്ചു

നടുവണ്ണൂര്‍: കാവില്‍ മേപ്പങ്ങോട്ട് അഴകത്ത് താഴകുനി ഗോപാലന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യ: പരേതയായ മീനാക്ഷി. മക്കള്‍: നിഷ, ലിനീഷ്. മരുമകന്‍: പ്രഭീഷ് കക്കഞ്ചേരി (പോസ്റ്റല്‍ അസിസ്റ്റന്റ്, അത്തോളി). സഹോദരങ്ങള്‍: കുട്ടിമാളു (കുടിയാന്‍മല), സരോജിനി നടുവണ്ണൂര്‍.

കൊല്ലം മുതിരപറമ്പത്ത് എം.പി ഗോപാലന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം മുതിരപറമ്പത്ത് എം.പി. ഗോപാലന്‍ (റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍)അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: വാപ്പുറത്ത് രാധ (റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സ് ജി.എല്‍പി.എസ്. പുറക്കല്‍ പാറക്കാട് മൂടാടി). മക്കള്‍: എം.പി. ഉഷ (ഹയര്‍സെക്കന്‍ഡറി അധ്യാപിക എന്‍.എന്‍.എം.എച്ച്.എസ്.എസ്. ചേലേമ്പ്ര ) , എം.പി. ഉമേഷ് (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീസ്ഫയര്‍ ലിമിറ്റഡ് ബാംഗ്‌ളൂര്‍), എം.പി. ലേഖ (ഹൈസ്‌കൂള്‍ അധ്യാപിക

മേലൂര്‍ മീത്തല്‍ നാണിയമ്മ അന്തരിച്ചു

കൊയിലാണ്ടി : മേലൂര്‍ മീത്തല്‍ നാണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ കാരോല്‍ കരുണാകരന്‍ നായര്‍. മക്കള്‍ : ഗൗരി, രാധ, ശ്രീദേവി, നാരായണന്‍, സതി, സജിത, പരേതനായ കുമാരന്‍. മരുമക്കള്‍: ബാലകൃഷ്ണന്‍, നാരായണന്‍, മല്ലിക, പരേതരായ ഉണ്ണിക്കൃഷ്ണന്‍, സോജ് കുമാര്‍. സഞ്ചയനം വ്യാഴാഴ്ച. Summary: meloor meethal naaniyamma passed away.

കീഴൂര്‍ തെക്കെ കുനി കല്ല്യാണി അന്തരിച്ചു

പയ്യോളി: കീഴൂര്‍ തെക്കെകുനി കല്ല്യാണി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്:കുഞ്ഞിക്കണ്ണന്‍. മക്കള്‍: റീന (അധ്യാപിക നടക്കാവ് ഗവ. ഗേള്‍സ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി), രാജി. മരുമക്കള്‍: വി.പി.മനോജ് (അത്തോളി), ദീരേന്ദ്രന്‍ പാലത്ത്. സഹോദരങ്ങള്‍: പരേതരായ ആണ്ടിക്കുട്ടി, കുട്ട്യാച്ച, പെണ്ണൂട്ടി.

അരിക്കുളത്ത് മത്സ്യക്കച്ചവടം നടത്തിയിരുന്ന കോവമ്പത്ത് മൊയ്തി അന്തരിച്ചു

അരിക്കുളം: അരിക്കുളം കോവമ്പത്ത് മൊയ്തി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഏറെക്കാലം അരിക്കുളം പഞ്ചായത്ത് മുക്കില്‍ മത്സ്യക്കചട്ടവടം നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കള്‍: അബ്ദുല്‍ ലത്തീഫ് (ഖത്തര്‍), റസീന, സാഹിദ. മരുമക്കള്‍: മജീദ് കീഴ്പ്പയ്യൂര്‍, പരേതനായ സമദ് കോടിക്കല്‍, ആബിദ കാവുംവട്ടം. സഹോദരങ്ങള്‍: പരേതനായ അമ്മത്,

തിക്കോടി അങ്ങാടി അയ്യിട്ടവളപ്പില്‍ എ.വി.സമീര്‍ അന്തരിച്ചു

തിക്കോടി: തിക്കോടി അങ്ങാടിയിലെ അയ്യിട്ടവളപ്പില്‍ എ.വി.സമീര്‍ അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. പരേതനായ അയ്യിട്ടവളപ്പില്‍ എ.വി.തങ്ങളുടെ മകനാണ്. ഭാര്യ: സൗദാബി.മാതാവ്: അയിഷാബീ. മക്കള്‍: മുന്നബി, സന ഫാത്തിമ, ഷാഹിദ്. സഹോദരന്മാര്‍: കുഞ്ഞാറ്റ തങ്ങള്‍, നിസാര്‍ തങ്ങള്‍, ഹനീഫ തങ്ങള്‍, റസിയാ ബി.ഖബറടക്കം: ഇന്ന് (തിങ്കള്‍) രാവിലെ 11 മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

നടുവത്തൂര്‍ തൊമരയുള്ളകണ്ടി ജാനു അന്തരിച്ചു

കീഴരിയൂര്‍: നടുവത്തൂര്‍ തൊമരയുളള കണ്ടിമീത്തല്‍ ജാനു അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: സുരേഷ് ടി.എം, ശശി.ടി.എം. മരുമക്കള്‍: ശൈലജ, സ്മിത. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് നടക്കും.  

കടിയങ്ങാട് കോറോത്ത് വിമല അന്തരിച്ചു

ചങ്ങരോത്ത്: കടിയങ്ങാട് കോറോത്ത് വിമല അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: കുഞ്ഞനന്തന്‍ മാസ്റ്റര്‍ (റിട്ട. ഹെഡ് മാസ്റ്റര്‍ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: അരുണ്‍ കുമാര്‍ (ബാംഗ്ലൂര്‍), ലേഖ. മരുമക്കള്‍: രാജേഷ് (കോഴിക്കോട്), ദിവ്യ (തളിപ്പറമ്പ്). സഹോദരങ്ങള്‍: പരേതനായ ജസ്റ്റിസ് ബാലനാരായണ മാരാര്‍, ഗോപിനാഥ മാരാര്‍, ജാനകി (അഴിയൂര്‍), പരേതയായ പത്മിനി, പങ്കജം (അഴീക്കോട്),

പയ്യോളി തച്ചന്‍കുന്നിലെ കിഴക്കേ പാറമ്മല്‍ ജാനു അന്തരിച്ചു

പയ്യോളി: തച്ചന്‍കുന്നിലെ കിഴക്കേ പാറമ്മല്‍ ജാനു അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മകള്‍: മിനി. സഹോദരങ്ങള്‍: ബാലന്‍ നായര്‍, ദേവി, രാധ, പരേതരായ ഗോപാലന്‍ നായര്‍, നാരായണന്‍ നായര്‍. Summary: payyoli kizhakkeparemmal janu passed away.

കീഴരിയൂര്‍ കുന്നോത്ത് മാധവി അമ്മ അന്തരിച്ചു

കീഴരിയൂര്‍: കുന്നോത്ത് കുഞ്ഞു മാധവി അമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ ശ്രീധരന്‍ നായര്‍. മക്കള്‍ : തങ്കമണി, ഷൈജ. മരുമക്കള്‍: രാഘവന്‍ നായര്‍, പദ്മനാഭന്‍ നായര്‍, സഹോദരി: കാര്‍ത്ത്യായനി. സംസ്‌ക്കാരം ഇന്ന് 12.30 യ്ക്ക്. Summary: keezhariyoor kunnoth madhavi passed away.