Category: ചരമം
കൊയിലാണ്ടി കൊരയങ്ങാട് സ്വദേശിയായ നിഷാരയില്‍ രാഘവന്‍ എറണാകുളത്ത് അന്തരിച്ചു
കൊയിലാണ്ടി: പാലക്കാട് ഒലവക്കോട് മെലേപ്പുറം നിഷാരയില്‍ രാഘവന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കൊരയങ്ങാട് തെരുവില്‍ പരേതരായ കളപ്പുരയില്‍ കണ്ണന്‍കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ. പുഷ്പവല്ലി (വടകര). മക്കള്‍: രാജേഷ് (യു.കെ.), രോഷ്‌നി (അമൃത ഹോസ്പിറ്റല്‍ ഏറണാകുളം), മരുമകന്‍ ഡോ.ബിപിന്‍ ( ഏറണാകുളം) സഹോദരങ്ങള്‍: രാമകൃഷ്ണന്‍ ( അമൃത ഖാദി കൊയിലാണ്ടി),
കൊയിലാണ്ടി മുത്താമ്പി വാവള്ളത്ത് മീത്തല്‍ ലക്ഷ്മി അന്തരിച്ചു
കൊയിലാണ്ടി: മുത്താമ്പി വാവള്ളത്ത് മീത്തല്‍ ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളുക്കുട്ടിനായര്‍. മക്കള്‍: കാഞ്ചന (ചേവരമ്പലം), രാധാകൃഷ്ണന്‍ (വിമുക്തഭടന്‍), സുരേഷ് കുമാര്‍ (എല്‍.ഐ.സി ഏജന്റ്). മരുമക്കള്‍: ഉണ്ണിനായര്‍ കോട്ടൂളി, സൗദാമിനി ഊരള്ളൂര്‍, ഉഷ. സംസ്‌കാരം: ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വാകമോളിയുള്ള വീട്ടില്‍ നടക്കും.
വിയ്യൂര്‍ കുറ്റ്യാടി അമ്മാളു അന്തരിച്ചു
വിയ്യൂര്‍: വിയ്യൂര്‍ കുറ്റ്യാടി അമ്മാളു അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: രാജന്‍, കാര്‍ത്തിയാനി(റിട്ടയേര്‍ഡ് ഇ.എസ്.ഐ), ഉണ്ണികൃഷ്ണന്‍, ശിവന്‍, പത്മനാഭന്‍(എസ്.ബി.ഐ) മരുമക്കള്‍: വിജയന്‍, മീന, ശാരദ, ബിന്ദു. Summmary: viyyyoor-kuttiyadi-ammalu-passed-away.
തിക്കോടി മഠത്തില്‍ കുളങ്ങര സജേഷ് അന്തരിച്ചു
തിക്കോടി: മഠത്തില്‍ കുളങ്ങര സജേഷ് അന്തരിച്ചു. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. അച്ഛന്‍.നാരായണന്‍. അമ്മ: സതി. സഹോദരങ്ങള്‍: സനീഷ്, സഖില്‍. സഞ്ചയനം ശനിയാഴ്ച.
കണ്ണന്‍കടവ് മൂസാംകണ്ടി മുഹമ്മദ് ഫൈജാസ് അന്തരിച്ചു
ചേമഞ്ചേരി: കണ്ണന്‍കടവ് മുഹമ്മദ് ഫൈജാസ് അന്തരിച്ചു. ഇരുപത്തിയൊന്‍പത് വയസ്സായിരുന്നു. പിതാവ്: ഫൈസല്‍. മാതാവ്: ഫസീല. ഭാര്യ: നിഷാന. മകന്‍: റയാന്‍ മുഹമ്മദ് ഫൈജാസ്. സഹോദരങ്ങള്‍: ഫസ്‌ന, ഫജറിന്‍.
പന്തലായനി ചേലോട്ട് ശ്രീധരന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി ചേലോട്ട് ശ്രീധരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: ലക്ഷിമി. മക്കള്‍: ശ്രീജ, ശ്രീവിദ്യ. മരുമക്കള്‍: സന്തോഷ് ചക്കിട്ടകണ്ടി.(വെറ്റിലപ്പാറ), രവി പൂക്കാട്. സഞ്ചയനം 12 ന്.
മേപ്പയ്യൂര്‍ ചങ്ങരംവെള്ളി ചാലില്‍ കദീശ്ശ അന്തരിച്ചു
മേപ്പയ്യൂര്‍: ചങ്ങരംവെള്ളി ചാലില്‍ കദീശ്ശ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാലില്‍ കുഞ്ഞിപ്പക്കി. മക്കള്‍: ചാലില്‍ ഹമീദ്, ചാലില്‍ മുഹമ്മദ് (കുവൈറ്റ്), കുഞ്ഞാമി, ഷമീറ. മരുമക്കള്‍: അബ്ദുള്ള പൊറായി (കാവില്‍), റഹ്‌മാന്‍ ചക്കോത്ത് (ചെരണ്ടത്തൂര്‍), ഹസീന, റസീന
കൊല്ലം മന്ദമംഗലം തളിയില്‍ രേവതി അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം മന്ദമംഗംലം തളിശിവക്ഷേത്രത്തിന് സമീപം തളിയില്‍ രേവതി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: തളിയില്‍ ജയരാജ് (ബാബു). മക്കള്‍: പ്രബീഷ്, പ്രസീത. മരുമക്കള്‍: നീതു, ബൈജു. സഹോദരന്‍: ചന്ദ്രന്‍. സംസ്‌കാരം: വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
മുചുകുന്ന് കൊടക്കാട്ടുംമുറി കൊന്നേങ്കണ്ടി ചന്ദ്രമതി അമ്മ അന്തരിച്ചു
മുചുകുന്ന്: കൊടക്കാട്ടുമുറി കൊന്നേങ്കണ്ടി ചന്ദ്രമതി അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: രാമകൃഷ്ണന്‍, രാമചന്ദ്രന്‍, രാമദാസന്‍ ആനന്ദവല്ലി, മനോജ്, ഷിംന, ബാബു, പരേതയായ നളിനി. മരുമക്കള്‍: ജയപ്രഭ (ആശാവര്‍ക്കര്‍), ബാവ (എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍), രാജീവന്‍ (പുറക്കാട്), സിഞ്ചു (വയനാട്), അജയകുമാര്‍ (മുചുകുന്ന്), പ്രേമ. സഹോദരി: രാധ മുയിപ്പോത്ത്.
കൊയിലാണ്ടി മുസ്ലിയാരകത്ത് ഇബ്രാഹിംകുട്ടി അന്തരിച്ചു
കൊയിലാണ്ടി: മുസ്ലിയാരകത്ത് ഇബ്രാഹിംകുട്ടി (കാപ്പാട് വികാസ് റോഡ്, പൊയിലില്‍) അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: അയിഷാബി. മക്കള്‍: അബുഹാഷിഫ്, ഹാരീസ്, ഹാരിഫ, ഹസീല, ഹസീബ പിതാവ് – പരേതനായ ചീനമ്മാരകത്ത് അബൂട്ടി മാതാവ്- പരേതയായ കൊയിലാണ്ടി മുസ്ല്യാരകത്ത് ഇമ്പിച്ചി പാത്തു. സഹോദരങ്ങൾ-ഹംസ മനാർ കൊയിലാണ്ടി, ഇമ്പിച്ചി ആയിശ, ആസിയ കുട്ടി, കുഞ്ഞിബി, നഫീസ , ഫക്കില,