Category: ചരമം

Total 2595 Posts

മേപ്പയ്യൂരില്‍ ലൈറ്റ് ഏന്റ് സൗണ്ട്‌സ് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഐവലൈറ്റ് ഏന്റ് സൗണ്ട്‌സ് ജീവനക്കാരന്‍ അത്തിക്കോട്ട് മുക്ക് ചെറുവത്ത് അനൂപ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. അച്ഛന്‍: കേളപ്പന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: അനീഷ്, അജീഷ്, അഭിലാഷ്, അര്‍ജുന്‍, അനാമിക.

പെരുവട്ടൂരില്‍ വയോധിക കിണറ്റില്‍ വീണു മരിച്ചു

കൊയിലാണ്ടി: പെരുവട്ടൂരില്‍ വയോധിക കിണറ്റില്‍ വീണു മരിച്ചു. ആയിപ്പംകുനി ജാനകി ആണ് മരിച്ചത്. എണ്‍പത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിലെ കിണറ്റില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞെ കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വയോധികയെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.

അരിക്കുളം തൈക്കണ്ടി മൊയ്തി അന്തരിച്ചു

അരിക്കുളം: തൈക്കണ്ടി മൊയ്തി അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. പിതാവ്: പരേതനായ തൈക്കണ്ടി ഉമ്മര്‍ കുട്ടി ഹാജി. മാതാവ്: പരേതയായ കുഞ്ഞയിഷ. ഭാര്യ: മറിയം. മക്കള്‍: റഹ്‌മത്ത്, ഇഖ്ബാല്‍, റാഹത്ത്. മരുമക്കള്‍ : റിയാസ് നിടുംപൊയില്‍ (അദ്ധ്യപകന്‍നിടുംപൊയില്‍ എം.എല്‍.പി സ്‌കൂള്‍), സാജിദ് (ചാവട്ട്), ഖത്തര്‍ അര്‍ഷിന (അരിക്കുളം). സഹോദരങ്ങള്‍: കുഞ്ഞായന്‍ കുട്ടിഹാജി, ആലി, അമ്മത്ഹാജി , മറിയം

വിയ്യൂര്‍ കാട്ടിലെ വയല്‍ ദേവി അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ കാട്ടിലെ വയല്‍ ദേവി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ഗീത (കൊയിലാണ്ടി ആശുപത്രി കേന്റീന്‍), ദീപ, ജിജി, ഷീന. മരുമക്കള്‍: സുനില്‍, ഷിബു, ഷൈജു, സിലോഷ്. സഞ്ചയനം: ശനിയാഴ്ച.

കൊയിലാണ്ടി പന്തലായനി ഭവാനി പി. അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി ഭവാനി പി. അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. പി.കെ. തൊടി ഗോവിന്ദപൂരം വിജയ ബാങ്ക് നടക്കാവ് ബ്രാഞ്ച് റിട്ടയേര്‍ഡ് പ്യൂണ്‍ ആയിരുന്നു. ഭര്‍ത്താവ്: പരേതനായ നാണു. മകള്‍: അമ്പിളി (അംഗനവാടി ഹെല്‍പ്പര്‍ കെടക്കാട്ടും മുറി സി.പി.എം പെരുവട്ടൂര്‍ നേര്‍ത്ത് ബ്രാഞ്ച് മെമ്പര്‍. മരുമകന്‍: രാജു എന്‍.കെ. പിഷാരികാവ് ദേവസ്വം, സി.പി.എം പെരുവട്ടൂര്‍ നേര്‍ത്ത് ബ്രാഞ്ച്

പേരാമ്പ്ര കൈപ്രം പാറക്കെട്ടില്‍ മൊയ്തു അന്തരിച്ചു

പേരാമ്പ്ര: കൈപ്രം പാറക്കെട്ടില്‍ മൊയ്തു അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ദീര്‍ഘകാലം ദുബൈയില്‍ പ്രവാസിയായി ജോലി അനുഷ്ടിച്ചിരുന്നു. കൈപ്രം മഹല്ല് കമ്മിറ്റി അംഗമായും കൈപ്രം ജുമാമസ്ജിദ് നിര്‍മ്മാണക്കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞയിഷ കാട്ടില്ലത്ത് (മൂരികുത്തി). മക്കള്‍: റഷീദ് (ദുബൈ), റാഫി (ദോഹഗോള്‍ഡ് പള്ളിയത്ത്), ഷമീര്‍ (ദുബൈ). മരുമക്കള്‍: റുഖിയ്യ പുത്തന്‍പുരയില്‍, ഫസീല കക്കാട്, ആബിദ ചാനിയംകടവ്.

വെങ്ങളം വികാസ് നഗറില്‍ കിഴക്കയില്‍ ദിനേശന്‍ അന്തരിച്ചു

ചേമഞ്ചേരി: വെങ്ങളം വികാസ് നഗറില്‍ കിഴക്കയില്‍ ദിനേശന്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. പരേതനായ പാച്ചുവിന്റെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ: സത്യവതി. സഹോദരങ്ങള്‍: പ്രേമ, മധു. സഞ്ചയനം: വെള്ളിയാഴ്ച.

തുറയൂര്‍ തോലേരി ടൗണില്‍ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

പയ്യോളി: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തോലേരി സ്വദേശിയായ വയോധികന്‍ മരിച്ചു. വാലിക്കുനി കണ്ണന്‍ (68) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.55 ഓടെയാണ് മരണം. ജനുവരി 18 ന് വൈകീട്ട് 5 ഓടെ തുറയൂര്‍ പയ്യോളി പേരാമ്പ്ര റോഡില്‍ തോലേരി ടൗണില്‍ ചായ കുടിച്ചിറങ്ങവേയാണ് കണ്ണനെ ഓട്ടോറിക്ഷയിടിച്ചത്. അപകടത്തില്‍ റോഡിലേക്ക്

നന്തിബസാര്‍ പുള്ളുകുളങ്ങര പ്രദീപന്‍ അന്തരിച്ചു

നന്തിബസാര്‍: പുള്ളുകുളങ്ങര പ്രദീപന്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: ഷൈനി(എലത്തൂര്‍). മക്കള്‍: അഭിഷേക്, അദ്വിക്. സഹോദരന്‍: കുഞ്ഞിച്ചന്തു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

തിരുവങ്ങൂര്‍ വെണ്ടെകുള്ളതില്‍ ബബിത അന്തരിച്ചു

തിരുവങ്ങൂര്‍: വെണ്ടെകുള്ളതില്‍ ബബിത അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: അനില്‍. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: ജാനു. മക്കള്‍: നിഗിന, നിധിന. സഹോദരന്‍: ബാബു. മരുമക്കള്‍: ശ്യാം (കാട്ടിലപീടിക), ദീപു (മാങ്കാവ്). സഞ്ചയനം: വെള്ളിയാഴ്ച.