Category: മേപ്പയ്യൂര്‍
ജി.വി.എച്ച്.എസ് മേപ്പയ്യൂരിലെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് ഭൂമിക വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂളില്‍
മേപ്പയ്യൂര്‍: ജി.വി.എച്ച്.എസ് മേപ്പയൂരിന്റെ എന്‍.എസ്.എസ് സപ്ത ദിന ക്യാമ്പ് ഭൂമിക വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂളില്‍ വച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റാബിയ എടത്തി കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അര്‍ച്ചന.ആര്‍ സ്വാഗതം പറഞ്ഞു. രമ്യ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുഖ്യ അതിഥിയായിരുന്നു. പരിപാടിയില്‍ രമ്യ.എസ്.എന്‍ എന്‍.എസ്.എസ്
മേപ്പയ്യൂർ ചാവട്ട് പൂഞ്ചോല കിഴക്കയിൽ ചാത്തുക്കുട്ടി അന്തരിച്ചു
മേപ്പയ്യൂർ: ചാവട്ട് പൂഞ്ചോല കിഴക്കയിൽ ചാത്തുക്കുട്ടി അന്തരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: റോഷ്നി. മക്കൾ: അശ്വനി, അനഘ, ആദർശ്. സഹോദരങ്ങൾ: ദേവി (ചേലിയ), വിനോദൻ (ഊരള്ളൂർ), പരേതനായ കുഞ്ഞി ചെക്കിണി. Description: Mepayyur Chavat Chathukutty passed away
കീഴരിയൂർ ഏരേമ്മൻകണ്ടി ലിജിന അന്തരിച്ചു
കീഴരിയൂർ: ഏരേമ്മൻകണ്ടി ലിജിന അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ഏരേമ്മൻ കണ്ടി ശശി. മക്കൾ: അനാമിക, ആദിദേവ്. സഹോദരങ്ങൾ: ലിജീഷ് (ഇരിങ്ങൽ), ലിജി. സംസ്കാരം: ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. Description: Keezhriyur Eremmankandi Lijina passed away
അരിക്കുളം മുതുകുന്ന് മലയിലെ മണ്ണെടുപ്പ്; വീണ്ടും പ്രതിഷേധവുമായി നാട്ടുകാരുടെ വന്‍ സന്നാഹം, ഒടുവില്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
അരിക്കുളം: അരിക്കുളം – നൊച്ചാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയിലെ മണ്ണെടുപ്പ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ മേപ്പയ്യൂര്‍ പോലീസും നാട്ടുകാരും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. മാത്രമല്ല ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കലക്ടറുമായി നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ പട്ടേരിക്കണ്ടി, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍, വിവിധ
ഗൃഹപ്രവേശനത്തിനിടെ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; കീഴരിയൂരില്‍ ലഹരിമാഫിയ സംഘം വീടുകയറി അക്രമിച്ചതായി പരാതി, മൂന്ന് പേര്‍ക്ക് പരിക്ക്,സി.പി.എം പ്രതിഷേധ പ്രകടനം നടത്തി
കീഴരിയൂര്‍: കീഴരിയൂരില്‍ ലഹരി മാഫിയ സംഘം മൂന്ന് പേരെ അക്രമിച്ചതായി പരാതി. സി.പി.ഐ (എം) ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ നികേഷ്, സുനില്‍, അയല്‍വാസി വിപിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നികേഷിനും സുനിലിനും തലയ്ക്കാണ് പരിക്ക്. അക്രമത്തില്‍ വിപിന്റെ വലത് കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിന് സമീപത്തെ സുനിലിന്റെ വീട്ടില്‍
വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂള്‍ ലൈബ്രറിക്ക് ആവട്ടാട്ട് ബാലന്‍മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മെന്റിന്റെ സ്‌നേഹസമ്മാനം; പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ കൈമാറി
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂളിനായി പുസ്തകങ്ങള്‍ സമര്‍പ്പിച്ച് ആവട്ടാട്ട് ബാലന്‍മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മെന്റ്. പതിനായിരം രൂപയുടെ വിവിധ പുസ്തകങ്ങളാണ് കൈമാറിയത്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങള്‍ മേപ്പയൂര്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂരില്‍ നിന്ന് സ്‌കൂള്‍ എച്ച്.എം ജെയിന്‍ റോസ് ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് എന്‍.സി. ബിജു അധ്യക്ഷത
മേപ്പയ്യൂര്‍ വി.ഇ.എം.യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചുപരിക്കേല്‍പ്പിച്ചതായി പരാതി
മേപ്പയ്യൂര്‍: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. മേപ്പയ്യൂര്‍ വി.ഇ.എം.യു.പി സ്‌കൂള്‍ അധ്യാപകനായ നാസിബ് കുട്ടിയെ അടിച്ചു പരിക്കേല്‍പ്പിച്ചത്. ഷര്‍ട്ടിന്റെ കോളറയില്‍ കൂട്ടിപ്പിടിച്ച് നിലം തൊടാതെ പൊക്കി പിടിച്ചാണ് മുഖത്ത് ശക്തിയായി അടിച്ചതെന്ന് കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ അണപ്പല്ലിന്റെ അടിഭാഗത്തുനിന്നും രക്തം വാര്‍ന്നൊഴുകയും ചെവിയുടെ
106 ദിവസം നീണ്ട ഐതിഹാസികമായ ഗാന്ധി വായന; ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിൽ മഹാരാഷ്ട്രയിൽ നിന്നും സാംസ്‌കാരികവിനിമയ യാത്രാ സംഘമെത്തി
മേപ്പയൂര്‍: മേപ്പയൂര്‍ ജി.വി.എച്ച്. എസ്.എസില്‍ മഹാരാഷ്ട്രയിൽ നിന്ന് സാനേ ഗുരുജി സ്മാരകസമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ സാംസ്കാരിക വിനിമയ യാത്രാ സംഘമെത്തി. ‘ഒരു പുസ്തകത്തിന്റെ മാന്ത്രിക സ്വാധീനം – ഒരു വിദ്യാലയം ഗാന്ധിയുടെ ആത്മകഥ വായിക്കുന്നു’ എന്ന പേരില്‍ 106 ദിവസം നീണ്ടു നിന്ന ഐതിഹാസികമായ ഗാന്ധി വായനാ പരിപാടി സ്‌കൂളില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംഘം
ഇവര്‍ സ്‌കൂളിന് അഭിമാനം; കലാ,കായിക,ശാസ്ത്രമേളകളിലെ പ്രതിഭകളെ അനുമോദിച്ച് ചാവട്ട് എം.എല്‍.പി സ്‌കൂള്‍
മേപ്പയ്യൂര്‍: കലാ കായിക മത്സരങ്ങളിലെ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥികളെ അനമോദിച്ച് ചാവട്ട് എം.എല്‍.പി സ്‌കൂള്‍. കലാ- കായിക,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിലെ പ്രതിഭകള്‍ക്കാണ് അനുമോദനം ഏര്‍പ്പെടുത്തിയത്. അനുമോദന സംഗമം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. ഹസീസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സ്മിത സിഎം സ്വാഗതവും പിടിഎ പ്രസിഡന്റ് ഷോണിമ അധ്യക്ഷത വഹിച്ച
മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ നടപടി. എച്ച്.എസ്.ടി ഗണിത അധ്യാപകന്‍ അനീഷ്.കെ.സിയെ അന്വേഷണ വിധേയമായി പതിനാല് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.മനോജ് കുമാറിന്റേതാണ് നടപടി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അലന്‍ ഷൈജുവിന്റെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് നടപടി. ഡിസംബര്‍ മൂന്ന് ക്ലാസ്