Category: മേപ്പയ്യൂര്‍
ജൽ ജീവൻ പദ്ധതി ടാങ്ക് നിർമ്മാണം പൂർത്തീകരിക്കണം; മേപ്പയ്യൂരിൽ യു.ഡി എഫിന്റെ സായാഹ്ന ധർണ്ണ
മേപ്പയ്യൂർ: ജൽ ജീവൻ പദ്ധതിയുടെ കുടിവെള്ളത്തിൻ്റെ ടാങ്ക് നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നും, പദ്ധതിക്കു വേണ്ടി പൈപ്പിടുവാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മേപ്പയ്യൂർ ടൗണിൽ നടത്തിയ ധർണ്ണ ഡിസിസി ജന:സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട്
അരിക്കുളം തറമ്മലങ്ങാടി ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; ക്വട്ടേഷന്‍ സംഘാംഗമായ വിയ്യൂര്‍ സ്വദേശി പിടിയിലായത് ചെങ്ങോട്ടുകാവില്‍ ഒളിവില്‍ കഴിയവെ, ഇയാള്‍ വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയെന്ന് പൊലീസ്
മേപ്പയ്യൂര്‍: അരിക്കുളം തറമ്മലങ്ങാടിയില്‍ വെച്ച് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ വിയ്യൂര്‍ സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗം പിടിയിലായത് ചെങ്ങോട്ടുകാവില്‍ ഒളിവില്‍ കഴിവെ. അരീക്കല്‍ മീത്തല്‍ ചൊക്കട എന്ന അഖില്‍ ചന്ദ്രനെയാണ് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. പല സ്റ്റേഷനുകളിലായി കളവ്, പിടിച്ചുപറി, അടിപിടി, കത്തിക്കുത്ത്, വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. നേരത്തെ
ബീച്ചിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തി; മേപ്പയൂർ കുട്ടോത്ത് സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മേപ്പയൂർ കുട്ടോത്ത് സ്വദേശി ഭഗവതി കോട്ടയിൽ വീട്ടിൽ സുനീഷാണ് അറസ്റ്റിലായത്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എഴുത്തോല വേദിക്ക് സമീപമാണ് സംഭവം. യുവതിയുടെ പരാതിയിൽ വെള്ളയിൽ എസ് ഐ സജി ഷിനോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കസബ
മേപ്പയ്യൂരില്‍ ലൈറ്റ് ഏന്റ് സൗണ്ട്‌സ് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഐവലൈറ്റ് ഏന്റ് സൗണ്ട്‌സ് ജീവനക്കാരന്‍ അത്തിക്കോട്ട് മുക്ക് ചെറുവത്ത് അനൂപ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. അച്ഛന്‍: കേളപ്പന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: അനീഷ്, അജീഷ്, അഭിലാഷ്, അര്‍ജുന്‍, അനാമിക.
എം രാമുണ്ണിക്കുട്ടി വിടപറഞ്ഞിട്ട് ഒരാണ്ട്; കുരുടിമുക്കിൽ അനുസ്മരണവും കമ്യൂണിസ്റ്റ് കുടുംബ സംഗമവും
മേപ്പയ്യൂർ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായി പ്രവർത്തച്ചിരുന്ന എം രാമുണ്ണിക്കുട്ടിയുടെ (എം ആർ) ഒന്നാം ചരമവാർഷികം വിപുലമായി ആചരിച്ചു. കാരയാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ കുരുടി മുക്കിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. അനുസ്മരണശേഷം ഏരിയാ കമ്മറ്റി അംഗം എ എം സുഗതൻ മാസ്റ്റർ പതാക ഉയർത്തി. എ. സി.
പാലിയേറ്റീവ് ദിനാചരണം; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മേപ്പയ്യൂരിലെ സംയുക്ത സന്ദേശറാലി
മേപ്പയൂർ: ദേശീയ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മേപ്പയ്യൂര്‍ പാലിയേറ്റീവ് യൂണിറ്റ് കുടുംബാരോഗ്യകേന്ദ്രം, മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍, മേപ്പയ്യൂര്‍ സൗത്ത് സുരക്ഷ പാലിയേറ്റീവ്, മേപ്പയ്യൂര്‍ നോര്‍ത്ത് സുരക്ഷ പാലിേറ്റീവ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, പൊതു പ്രവർത്തകർ,
എ.കെ.എസ്.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് മേപ്പയ്യൂരിൽ തുടക്കമായി
മേപ്പയ്യൂർ: ഓൾ കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയൻ 28-ാമത് കോഴിക്കോട് ജില്ലാ സമ്മേളനം മേപ്പയ്യൂരിൽ ആരംഭിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് എം.ടി വാസുദേവൻ നായർ നഗറിൽ കേരളീയ വിദ്യാദ്യാസം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ എ.കെ.എസ്.ടി.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അജയ് ആവള
ഡിണ്ടിഗലിലെ വാഹനാപകടം; മരണപ്പെട്ട മേപ്പയ്യൂര്‍ സ്വദേശികളായ ശോഭയ്ക്കും ശോഭനയ്ക്കും കണ്ണീരോട് വിടനല്‍കി നാട്
മേപ്പയൂര്‍: തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ വാഹന അപകടത്തില്‍ മരിച്ച മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ പാറച്ചാലില്‍ ശോഭന, പാറച്ചാലില്‍ ശോഭ എന്നിവര്‍ക്ക് നാടിന്റെ അന്ത്യാജ്ഞലി. മധുര മിനാക്ഷി മിഷന്‍ ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകീട്ട് 4നാണ് ഇരുവരുടെയും മൃതശരീരങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പുറപ്പെട്ടത്. അപകടവിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്ന അടുത്ത ബന്ധുക്കള്‍ക്ക് ആംബുലന്‍സിനൊപ്പം വരാന്‍ കഴിഞ്ഞില്ല. അപകടത്തില്‍
തമിഴ്‌നാട് ദിണ്ടിഗലില്‍ വാഹനാപകടം; കൊയിലാണ്ടി സ്വദേശിനികള്‍ക്ക് ദാരുണാന്ത്യം, 10 പേര്‍ക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്‌ലൈ ഓവറില്‍ വച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് കൂട്ടികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ
‘കേരളത്തിലെ മത ധ്രുവീകരണ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് കൂടി തയ്യാറാവണം’; മേപ്പയ്യൂരിലെ എടത്തില്‍ ഇബ്രാഹിം അനുസ്മരണ സമ്മേളന വേദിയില്‍ എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍
മേപ്പയ്യൂര്‍: കേരളത്തില്‍ മതധ്രുവീകരണം ഉണ്ടാകുന്നതിന് വേണ്ടിയുള്ള ശ്രമത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് കൂടി തയ്യാറാവണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍. എടത്തില്‍ ഇബ്രാഹിമിന്റെ മുപ്പത്തിയേഴാം രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സി.പി.എം മേപ്പയൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ ഭാഗമായി ജമാത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ എല്ലാ സംഘടനകളെയും യോജിപ്പിക്കുന്നതിനുള്ള ശ്രമമാണ് കോണ്‍ഗ്രസ്