Category: മേപ്പയ്യൂര്‍

Total 516 Posts

മേപ്പയ്യൂര്‍-കല്ലങ്കി റോഡ് വെള്ളക്കെട്ട്; അസിസ്റ്റന്റ് കളക്ടറുടെ സന്ദര്‍ശനത്തിന് പിന്നാലെ പരിഹാരനടപടികള്‍ ആരംഭിച്ചു

മേപ്പയ്യൂര്‍: കൊല്ലം-മേപ്പയ്യൂര്‍ -കല്ലങ്കി റോഡിലെ വെള്ളക്കെട്ടിന് പരിഹാരനടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിർദേശം കഴിഞ്ഞദിവസം അസിസ്റ്റന്റ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നടപടി. മേപ്പയ്യൂര്‍-കല്ലങ്കി ഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞതും വെള്ളെക്കട്ടിനും ഉടന്‍ പരിഹാരം കാണുമെന്ന് അസിസ്റ്റന്റ് കളക്ടര്‍ ആയുഷ്‌ഗോയല്‍ ഉറപ്പ് നല്‍കിയിരുന്നു. കല്ലങ്കിഭാഗത്ത് കോണ്‍ഗ്രീറ്റ് പണി, കുറുങ്ങോട്ട്കാവ് ഭാഗത്തെ റോഡ് സൈഡിലുള്ള മൂടിക്കിടക്കുന്ന തോടുകള്‍ തുറക്കല്‍ എന്നീ

കൊല്ലം- നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് ശോചനീയാവസ്ഥ; അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍ സ്ഥലംസന്ദര്‍ശിച്ചു, വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണാന്‍ നിര്‍ദേശം

മേപ്പയ്യൂര്‍: കൊല്ലം- നെല്ല്യാടി- മേപ്പയ്യൂര്‍ റോഡ് ശോചനീയാവസ്ഥ അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍ സന്ദര്‍ശിച്ചു. വെള്ളക്കെട്ട് മൂലവും റോഡ് പൊട്ടിപ്പൊളിഞ്ഞതും ഉള്‍പ്പെടെ കല്ലങ്കി മുതല്‍ മേപ്പയ്യൂര്‍ ടൗണ്‍ വരെയുള്ള പ്രദേശത്തെ പ്രശ്‌നങ്ങള്‍ അദ്ദേഹം വിലയിരുത്തി. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്റെ സാന്നിധ്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി, ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, എന്നിവരുമായും

മഴവെള്ളത്തോടൊപ്പം കുത്തിയൊലിച്ച് മണ്ണും; കനത്ത മഴയിൽ മേപ്പയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ മതിലിടിഞ്ഞു വീണു

മേപ്പയ്യൂർ: കനത്ത മഴയിൽ മേപ്പയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ മതിലിടിഞ്ഞു വീണു. സിന്ററ്റിക്ക് ട്രാക്കിനോട് ചേർന്നുള്ള മതിലിന് മുകളിലുള്ള മണ്ണാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണത്. സ്കൂൾ അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി. സിന്ററ്റിക്ക് ട്രാക്കിന് സമീപത്തുള്ള മണ്ണിന്റെ മതിൽ ഇടിഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് കരിങ്കല്ലുപയോ​ഗിച്ച് ഇവിടെ സംരക്ഷണ ഭിത്തി

മേപ്പയ്യൂരിൽ യോ​ഗ ദിനാചരണം സംഘടിപ്പിച്ചു

മേപ്പയ്യൂർ: അന്താരാഷ്ട യോഗ ദിനാചരണത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ ‘യോഗദിനം ആചരിച്ചു. കെ.കെ. രാഘവൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്റ്റർ എ .ചൈതന്യ. വിശദീകരണം നടത്തി.എ.യം രമ്യ, മുൻ മെമ്പർ സുമതി, ധന്യ എന്നിവർ സംസാരിച്ചു.

മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ബഹുജന ധർണ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ്

മേപ്പയ്യൂർ: മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ആദ്യഘട്ടം എന്ന നിലയിൽ ജൂൺ 22ന് കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിക്കും. യോഗത്തിൽ പി ബാലൻ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, പി പി രാധാകൃഷ്ണൻ, കെ

എന്ത് കാര്യങ്ങൾക്കും ഓടിയെത്തും, നാട്ടുകാരുടെ പ്രിയ്യപ്പെട്ടവൻ; മേപ്പയ്യൂരിലെ ടാക്സി ഡ്രെെവറായ വിജീഷിന്റെ മരണത്തിൽ നടുങ്ങി നാട്

മേപ്പയ്യൂർ: നാട്ടുകാരുടെ പ്രിയ്യപ്പെട്ടവനായിരുന്നു, എന്ത് കാര്യങ്ങൾക്കും ഓടിയെത്തുന്നവൻ. എന്നാൽ ഇനി വിജീഷ് തങ്ങൾക്കൊപ്പമില്ലെന്ന സത്യം ഉൾക്കൊള്ളാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും സാധിക്കുന്നില്ല. ഇന്നലെവരെ തമാശകളുമായി തങ്ങൾക്കൊപ്പമുണ്ടായിരുന്നവന്റെ അപ്രതീക്ഷിത വിയോ​ഗം ഏല്ലാവരെയും സങ്കടത്തിലാഴിത്തി. ഇന്ന് ഉച്ചയോടെയാണ് കുഴഞ്ഞുവീണതിനെ തുടർന്ന് മേപ്പയ്യൂരിലെ ടാക്സി ഡ്രെെവറായിരുന്ന വിജീഷ് മരിക്കുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ വിജീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെതന്നെ മേപ്പയ്യൂരിലെ സ്വകാര്യ

മേപ്പയ്യൂരിലെ ടാക്സി ഡ്രൈവറായ കളരി പറമ്പിൽ വിജീഷ് കുഴഞ്ഞുവീണ് മരിച്ചു

മേപ്പയൂർ: മേപ്പയ്യൂരിലെ ടാക്സി ഡ്രൈവറായ കളരി പറമ്പിൽ വിജീഷ് കുഴഞ്ഞുവീണ് മരിച്ചു. 35 വയസായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മേപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊതുദർശനത്തിന് ശേഷം മൃതദേഹം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. നാരായണൻ ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ അഞ്ജു. മക്കൾ റിഷൽ വൈഗവ്, ദേവ്ന റിഥി. സഹോദരി:

തൊഴിലുറപ്പ് പദ്ധതിയിലൂടെ ഫലവൃക്ഷതൈകൾ ഉദ്പ്പാദിപ്പിച്ച് മേപ്പയ്യൂർ പഞ്ചായത്ത്

മേപ്പയ്യൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉൽപ്പാദിപിച്ച ഫലവൃക്ഷതൈകൾ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ വിതരണം ചെയ്തു. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ചങ്ങരംവള്ളിയിൽ ഫലവൃക്ഷതൈ നട്ടു.    ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീലേഖ കെ ആർ, മേലടി ബ്ലോക്ക് പഞ്ചായത്ത്

‘യുഡിഎഫ് ആരോപണങ്ങൾ വസ്തുതാ വിരുദ്ധം’; കീഴ്പ്പയൂർ പുറക്കാമലയിൽ കരിങ്കൽ ഖനനത്തിന് ലൈസൻസ് നൽകിയത് ഹൈക്കോടതി ഉത്തരവ് പ്രകാരമെന്ന് പഞ്ചായത്ത്

മേപ്പയൂർ: കീഴ്പ്പയൂർ പുറക്കാമല കരിങ്കൽ ഖനനത്തിന് ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട യു.ഡി.എഫ് മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നടത്തുന്ന വസ്തുതാ വിരുദ്ധമായ പ്രചരണങ്ങളെ തിരിച്ചറിയണമെന്ന് മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ. വിവിധഘട്ടങ്ങളിൽ ഭരണ സമിതി ക്വാറി ഉടമകളുടെ അപേക്ഷ നിരസ്സിക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ ലൈസൻസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിക്കുക മാത്രമാണ് പഞ്ചായത്ത് ഭരണസമിതി ചെയ്തതെന്ന് പ്രസിഡന്റ് പ്രസ്താവനയിൽ

മൂല്യനിര്‍ണയത്തിലെ അപാകത എ പ്ലസ് നഷ്ടപ്പെടുത്തി; ഒടുവില്‍ പുനര്‍ മൂല്യനിര്‍ണയത്തിലൂടെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മേപ്പയ്യൂരിലെ ഫാത്വിമ നാജിയ

മേപ്പയ്യൂര്‍: പുനര്‍മൂല്യനിര്‍ണയത്തിലൂടെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ ഫാത്വിമ നാജിയ വി.പി. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഉറപ്പിച്ച് പരീക്ഷക്കിരുന്ന ഇരിങ്ങത്ത് കുലുപ്പ സ്വദേശിനി ഫാത്വിമ നാജിയയ്ക്ക് റിസള്‍ട്ട് വന്നപ്പോള്‍ ഒന്‍പത് എ പ്ലസും ഒരു എയുമാണ് ലഭിച്ചത്. ഇഷ്ട വിഷയമായ മാതൃഭാഷയില്‍ എ പ്ലസ്